വിമാനത്തിൻ്റെ ടയറുകള്‍ മണ്ണില്‍ പുതഞ്ഞ നിലയിലായിരുന്നു. പ്രാഥമിക പരിശോധനയില്‍ വിമാനത്തിന് സാങ്കേതിക തകരാറുകള്‍ ഒന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട്. ഇൻഡിഗോയുടെ 6ഇ-757 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
ഗുവാഹത്തി: അസമിലെ ജോറത്ത് വിമാനത്താവളത്തില്‍ പറന്നുയരാന്‍ ശ്രമിക്കവെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറി. ഇന്‍ഡിഗോയുടെ കൊല്‍ക്കത്ത വിമാനമാണ് തെന്നിമാറി റണ്‍വേയ്ക്ക് പുറത്തെത്തിയത്. തലനാരിഴയ്ക്ക് വന്‍ അപകടം ഒഴിവായി. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
വിമാനത്തിൻ്റെ ടയറുകള്‍ മണ്ണില്‍ പുതഞ്ഞ നിലയിലായിരുന്നു. പ്രാഥമിക പരിശോധനയില്‍ വിമാനത്തിന് സാങ്കേതിക തകരാറുകള്‍ ഒന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട്. ഇൻഡിഗോയുടെ 6ഇ-757 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞദിവസം ഗുജറാത്തിലെ കണ്ട്ല വിമാനത്താവളത്തില്‍ ടേക്ക് ഓഫിനിടെ സ്പൈസ് ജെറ്റ് വിമാനത്തിലും സാങ്കേതിക തകരാര്‍ സംഭവിച്ചിച്ചിരുന്നു. മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ടേക്ക് ഓഫ് നിര്‍ത്തി വയ്ക്കുകയായിരുന്നു.
40 ദിവസത്തിനിടെ ഒമ്പതാം തവണയാണ് സ്പൈസ് ജെറ്റ് വിമാനങ്ങളില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തുന്നത്. പ്രശ്നങ്ങള്‍ സ്ഥിരമായതോടെ സ്പൈസ് ജെറ്റിനെതിരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) നടപടി എടുത്തിരുന്നു.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്