×
login
പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നു പണം പറ്റിയിരുന്ന മീഡിയ സെല്‍ പ്രസ് ക്ലബ്ബില്‍ സജീവമാണെന്ന് ഐബി

ക്യാംപസ് ഫ്രണ്ട് നിരോധനത്തിനു ശേഷം ഡല്‍ഹിയിലെ ക്യാംപസ് ഫ്രണ്ടുകാരുടെ യോഗത്തിനു പ്രസ് ക്ലബ് ഓഫ് ഇന്ത്യ വേദി ഒരുക്കിയിരുന്നു.

 

ന്യൂഡല്‍ഹി:പ്രസ്  ക്ലബ് ഓഫ് ഇന്ത്യയില്‍ പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നു പണം പറ്റിയിരുന്ന മീഡിയ സെല്‍ ഇപ്പോഴും സജീവമാണെന്ന് ഐബി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കി.

സിദ്ദിഖ് കാപ്പന്റെ അറസ്റ്റിനു ശേഷം കാപ്പനുമായി ഉറ്റബന്ധമുണ്ടായിരുന്ന മലയാളി മാധ്യമ പ്രവര്‍ത്തകര്‍ പി എഫ് ഐ അജന്‍ഡയെ പിന്തുണയ്ക്കുന്നുണ്ട്.സിദ്ദിഖ് കാപ്പന് പിന്തുണയുമായി  സംഘടിപ്പിച്ച ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് പിഎഫ് ഐ ബന്ധമുണ്ടെന്നാണ് ഐബി റിപ്പോര്‍ട്ട്. ഇവരുടെ നീക്കങ്ങളും സാമ്പത്തിക ഇടപാടുകളും ഐബി നിരീക്ഷണത്തിലാണ്.

രാജ്യദ്രോഹ കേസ് പ്രതികളെ അനുകൂലിച്ച്  ഡല്‍ഹി യൂണിയന്‍ ഓഫ് ജേണലിസ്റ്റ് സ് (ഡി യു ജെ ), പ്രസ് ക്ലബ് ഓഫ് ഇന്ത്യ , എഡിറ്റേഴ്‌സ് ഗിള്‍ഡ് എന്നീ സംഘടനകളുടെ പ്രസ്താവനകള്‍ക്കുംപ്രശസ്ത മാധ്യമ പ്രവര്‍ത്തകരുടെ ട്വീറ്റുകള്‍ക്കും പിന്നില്‍ പി എഫ് ഐ മീഡിയ സെല്ലാണ്.അടുത്തിടെ ചേര്‍ന്ന ഡല്‍ഹി യൂണിയന്‍ ഓഫ് ജേണലിസ്റ്റ്(ഡി യു ജെ) ജനറല്‍ ബോഡിയില്‍ സിദ്ദിഖ് കാപ്പനെ വെള്ളപൂശി പ്രത്യേക പ്രമേയം പാസാക്കിയതായും ഐബി റിപ്പോര്‍ട്ടിലുണ്ട്.


ക്യാംപസ് ഫ്രണ്ട് നിരോധനത്തിനു ശേഷം ഡല്‍ഹിയിലെ ക്യാംപസ് ഫ്രണ്ടുകാരുടെ യോഗത്തിനു പ്രസ് ക്ലബ് ഓഫ് ഇന്ത്യ വേദി ഒരുക്കിയിരുന്നു. സിപിഐ എം എല്ലിന്റ വിദ്യാര്‍ത്ഥി സംഘടനയായ ഐസയുടെ ജാമിയ മിലിയ യൂണിറ്റിന്റെ പേരില്‍  പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ പത്രസമ്മേളനത്തിനായി ഹാള്‍ ബുക്ക് ചെയ്തു.  പത്ര സമ്മേളനം എന്ന പേരിലാണ് യോഗം സംഘടിപ്പിച്ചതെങ്കിലും ക്യാംപസ് ഫ്രണ്ടുകാരുടെ സമ്മേളനമാണ് നടന്നത്.   ക്യാമ്പസ് ഫ്രണ്ടിന്റെ ഇരുനൂറോളം പേര്‍ പങ്കെടുത്ത യോഗത്തില്‍ പങ്കെടുത്തു.  

രാഷ്ട്രീയ തടവുകാരെയെല്ലാം മോചിപ്പിക്കുക എന്ന ബാനറിനൊപ്പം ജയിലില്‍ കഴിയുന്ന ക്യാംപസ് ഫ്രണ്ട് നേതാവ് റൗഫ് ഷെറീഫിന്റെ ഉള്‍പ്പെടെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. ക്ലബ്, യൂണിയന്‍ ഭാരവാഹികളെ ചോദ്യം ചെയ്ത ഐബി ഉദ്യോഗസ്ഥര്‍ സംഘടനകളുടെ സാമ്പത്തിക സ്രോതസ്, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംഘടിപ്പിച്ച പരിപാടികളുടെ വിവരങ്ങള്‍ തുടങ്ങിയവയും ആവശ്യപ്പെട്ടു.ക്യാമ്പസ് ഫ്രണ്ട് നിരോധനത്തിനു ശേഷം ഐസയില്‍ ചേര്‍ന്നാണ് ജാമിയ അടക്കമുള്ള കലാലയങ്ങളില്‍ ക്യാംപസ് ഫ്രണ്ടുകാര്‍ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകുന്നത് എന്നും പല ഐസ യൂണിറ്റുകളുടെയും നിയന്ത്രണം  ചുരുങ്ങിയ ദിവസങ്ങള്‍ക്കിടയില്‍  ക്യാമ്പസ് ഫ്രണ്ടുകാരുടെ കൈകളിലായി .

ഐസയുടെ പേരില്‍ പത്രസമ്മേളനത്തിനായി ഹാള്‍ ബുക്ക് ചെയ്തിട്ട് ക്യാമ്പസ് ഫ്രണ്ടിന്റെ പരിപാടി നടത്താന്‍ ഒത്താശ ചെയ്തത് ചില പത്രപ്രവര്‍ത്തകരും പ്രസ്‌ക്ലബ്ബിന്റെ ചില ഭാരവാഹികളും ആയതിനാലാണ്  സംഘടനകളുടെയും ക്ലബ്ബുകളുടെയും സാമ്പത്തിക സ്രോതസ്സും നടത്തിയ പരിപാടികളുടെ വിശദാംശങ്ങളും അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടത്.

 

 

  comment

  LATEST NEWS


  ഖുറാന്‍ പറയുന്നത് ആണിന് രണ്ടു പെണ്ണിന്റേതിന് തുല്യമായി ഓഹരി; തുല്യ സ്വത്തവകാശം അംഗീകരിക്കില്ല; കുടുംബശ്രീ പ്രതിജ്ഞക്കെതിരേ സമസ്ത


  ഒരു നില കയറാന്‍ സാധിക്കുന്നില്ല; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കാന്‍ 25.50 ലക്ഷം രൂപ; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കുന്നത് ആദ്യമായി


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.