ചണ്ഡീഗഡ്: വഴിയോരക്കടയില്‍നിന്ന് മുട്ട മോഷ്ടിക്കുന്ന പോലീസുകാരനു സസ്പെന്ഷന്. പഞ്ചാബ് പോലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ പ്രീത്പാല്‍ സിങ്ങിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.
പ്രീത്പാല്‍ കടയിൽ നിന്നും മുട്ടകൾ മോഷ്ടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേ തുടർന്നാണ് നടപടി. ചണ്ഡീഗഡില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ ഫത്തേഗഡ്സാഹിബ് പട്ടണത്തിലാണു സംഭവം. വഴിയരികിലെ ആളില്ലാത്ത കടയില്‍നിന്നുമാണ് ഇയാള്‍ മുട്ട മോഷ്ടിച്ചത്.
കടയില്‍നിന്ന് മോഷ്ടിച്ച മുട്ട യൂണിഫോമിന്റെ പോക്കറ്റില്‍ വയ്ക്കുന്നതും കടയുടമ എത്തുമ്പോഴേയ്ക്ക് പോലീസുകാരന് സ്ഥലംവിടുന്നതും ദൃശ്യങ്ങളിലുണ്ട്. വഴിയാത്രക്കാരന് മൊെബെല്‍ ഫോണില്‍ ചിത്രീകരിച്ച ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: