×
login
ബംഗാളിലെ 34 പുരാതനക്ഷേത്രങ്ങള്‍ നന്നാക്കിയെടുത്ത് സംരക്ഷിച്ച യാസിന്‍ പഠാന്‍‍‍ എന്ന മുസ്ലിമിന്‍റെ കഥ

പശ്ചിമബംഗാളിലെ ഗ്രാമങ്ങളില്‍ ഇടിഞ്ഞുവീഴാറായ 34ല്‍ പരം പുരാതനക്ഷേത്രങ്ങള്‍ അറ്റകുറ്റപ്പണി തീര്‍ത്ത് സംരക്ഷിച്ച യാസിന്‍ പഠാന് ജീവിതസായാഹ്നം ആത്മസംതൃപ്തിയുടേതാണ്. ജനിച്ചത് ഇസ്ലാം മതത്തിലാണെങ്കിലും ഹിന്ദുക്ഷേത്രങ്ങളുടെ വാസ്തുശില്‍പകലയും വിശുദ്ധിയും യാസിന്‍ പഠാനെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.

ബംഗാള്‍:പശ്ചിമബംഗാളിലെ ഗ്രാമങ്ങളില്‍ ഇടിഞ്ഞുവീഴാറായ 34ല്‍ പരം പുരാതനക്ഷേത്രങ്ങള്‍ അറ്റകുറ്റപ്പണി തീര്‍ത്ത് സംരക്ഷിച്ച യാസിന്‍ പഠാന് ജീവിതസായാഹ്നം ആത്മസംതൃപ്തിയുടേതാണ്. ജനിച്ചത് ഇസ്ലാം മതത്തിലാണെങ്കിലും ഹിന്ദുക്ഷേത്രങ്ങളുടെ വാസ്തുശില്‍പകലയും വിശുദ്ധിയും യാസിന്‍ പഠാനെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.  

വെറും ഒമ്പതാം ക്ലാസ് വരെ പഠിച്ച് പ്യൂണായി ജോലി ചെയ്തിരുന്ന യാസിന്‍ പഠാന്‍ അസാധ്യമായ ഒരു കാര്യമാണ് ജീവിതം കൊണ്ട് ചെയ്തത്. കാലപ്പഴക്കത്താല്‍ ജീര്‍ണ്ണിച്ചുവീഴാറായ 34ല്‍ പരം ഹിന്ദുക്ഷേത്രങ്ങളെ പുനരുജ്ജീവിപ്പിച്ച് പരിപാലിച്ചു എന്നതില്‍ യാസിന്‍ പഠാന്‍റെ ദൗത്യം ഒതുങ്ങിയില്ല. ഈ ക്ഷേത്രങ്ങളെല്ലാം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയെക്കൊണ്ട് സംരക്ഷിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു.  

യാസിന്‍ ജനിച്ചത് പത്ര എന്ന ഗ്രാമത്തിലാണ്. ബംഗാളില്‍ നിന്നും 125 കിലോമീറ്റര്‍ അകലെ മിഡ്നാപൂരിലാണ് ഈ സ്ഥലം. ടോളിമി, പ്ലിനി, ഫാഹിയാന്‍, ഹുയാന്‍ സാങ്ങ്, യി ജിങ് തുടങ്ങിയ സഞ്ചാരികള്‍ ഇതുവഴി യാത്ര ചെയ്തവരാണ്. 18ാം നൂറ്റാണ്ടില്‍ ബൈദ്യാനന്ത ഗോസായി എന്ന ഇടയപ്രഭു ഇവിടെ പണി കഴിപ്പിച്ചത് 100ല്‍ പരം ക്ഷേത്രങ്ങളാണ്. കാലപ്പഴക്കത്താല്‍ പല ക്ഷേത്രങ്ങളും ജീര്‍ണ്ണിച്ചു. ഇടിഞ്ഞുവീണു. ഒടുവില്‍ 34 എണ്ണം അവശേഷിച്ചു. പ്രഭുവും കുടുംബങ്ങളും കൊല്‍ക്കത്തയിലേക്ക് പിന്നീട് താമസം മാറ്റിയപ്പോള്‍ പലരും ഈ ക്ഷേത്രങ്ങളും അവയോട് ചേര്‍ന്നുള്ള സ്ഥലങ്ങളും കയ്യേറി. പൂജയില്ല. വഴിപാടില്ല. എന്തിന് സന്ധ്യയ്ക്ക് തിരിക്കത്തില്‍പോലും ഇല്ലാതായി.  

മഴപെയ്യുമ്പോള്‍ ഇടയച്ചെറുക്കന്മാര്‍ക്ക് കയറിനില്‍ക്കാനുള്ള ഇടമായി ക്ഷേത്രങ്ങള്‍ മാറി. ഈ ക്ഷയിച്ച കെട്ടിടങ്ങള്‍ക്കുള്ളില്‍ കാളിയും ശിവനും വിഷ്ണുവുമൊക്കെയാണെന്ന് 17കാരനായ യാസിനില്‍ കൗതുകമുണര്‍ത്തിയിരുന്നു. വെറും ഒമ്പതാംക്ലാസ് വരെ പഠിച്ച യാസിന് സ്കൂളില്‍ പ്യൂണായി ജോലി കിട്ടി. കാളീപൂജ ദിനങ്ങളില്‍ ബംഗാളിലെ എല്ലാ ക്ഷേത്രങ്ങളും ഉണരുമ്പോള്‍, പൂജകളാല്‍ മണിമുഴക്കങ്ങളാല്‍ പ്രാര്‍ത്ഥനകളാല്‍ മുഖരിതമാകുമ്പോള്‍ ഇവിടെ പത്രയിലെ ക്ഷേത്രങ്ങള്‍ മാത്രം എന്താണിങ്ങനെ? യാസില്‍ ക്രമേണ ക്ഷേത്രങ്ങളിലേക്ക് കൂടുതല്‍ കൂടുതല്‍ ആകൃഷ്ടനായി. ബിംബാരാധന നിഷിദ്ധമായതിനാല്‍ മുസ്ലിങ്ങള്‍ യാസിന് എതിരായി. അതിനിടെ 1971ലെ ഇന്ത്യാ-പാക് യുദ്ധമുണ്ടായി. അഭയാര്‍ത്ഥികള്‍ പത്രയിലേക്ക് ഒഴുകിയെത്തുന്ന ഈ നാളുകളിലാണ് യാസിന്‍ ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു. അവിടുത്തെ തദ്ദേശവാസികളായ സാന്താള്‍ ആദിവാസി ഗോത്രവിഭാഗങ്ങള്‍ക്ക് ക്ഷേത്രങ്ങളില്‍ താല്‍പര്യമുണ്ടായിരുന്നില്ല.  


യാസിന്‍ ഈ ക്ഷേത്രങ്ങള്‍ പുനരുദ്ധരിച്ചാല്‍ നാട്ടുകാര്‍ക്കുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് പത്രങ്ങള്‍ വഴി ചില വാര്‍ത്തകള്‍ സൃഷ്ടിച്ചു. ക്ഷേത്രം നന്നാക്കിയാല്‍ ഭക്തരായ കൂടുതല്‍ ആളുകള്‍ അവിടേക്ക് എത്തും. അപ്പോള്‍ ക്ഷേത്രങ്ങളില്‍ തദ്ദേശവാസികളായ ചിലര്‍ക്ക് ജോലി കിട്ടും. പരിസരത്തെ ഹോട്ടലുകള്‍ക്കെല്ലാം കൂടുതല്‍ ബിസിനസ് ലഭിയ്ക്കും. ഇതൊക്കെ അവിടുത്തെ ആളുകളെ ഈ ക്ഷേത്രപുനരുദ്ധാരണ പദ്ധതിയിലേക്ക് ആകര്‍ഷിച്ചു. 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ പത്രയിലെ മുസ്ലിങ്ങള്‍ യാസിനെ എതിര്‍ത്തു. എന്നാല്‍ യാസിന്‍ രണ്ട് സമുദായങ്ങളെയും ഒന്നാക്കി.  

യാസിന്‍റെ നിസ്വാര്‍ത്ഥ സേവനം അറിഞ്ഞ ഐഐടി ഖരഗ് പൂരും സഹായവുമായി എത്തി. ഈ പദ്ധതിയെക്കുറിച്ചറിഞ്ഞ അന്നത്തെ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി 20 ലക്ഷം അനുവദിച്ചു. ഈ തുക കൊണ്ട് പല ക്ഷേത്രങ്ങളിലും അറ്റകുറ്റപ്പണികള്‍ ചെയ്തു. 2003ല്‍ പത്രയിലെ ക്ഷേത്രങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഏറ്റെടുത്തു. പത്തേക്കര്‍ സ്ഥലത്തുള്ള ഈ 34 ക്ഷേത്രങ്ങളിലെ പലയിടങ്ങളിലും ആളുകള്‍ കയ്യേറി വീടുവെച്ചിരുന്നു. സ്ഥലം ഒഴിയുന്നവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കാമെന്ന വാഗ്ദാനം കിട്ടിയതോടെ പലരും സ്ഥലമൊഴിഞ്ഞു. ക്ഷേത്രങ്ങളെല്ലാം പുനരുജ്ജീവിക്കപ്പെട്ടു. എന്നാല്‍ ഈ ഓട്ടത്തിനിടയില്‍ യാസിന്‍ പഠാന്‍ രോഗഗ്രസ്തനായി ഹൃദയത്തില്‍ രണ്ട് ബ്ലോക്കുണ്ട്. മരണം കാത്ത് ശയ്യാവലംബനായ സ്ഥിതിയിലും ചാരിതാര്‍ത്ഥ്യത്തിന്‍റെ പുഞ്ചിരി യാസിന്‍റെ മുഖത്തുണ്ട്.  

 

 

  comment

  LATEST NEWS


  ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


  കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


  ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


  ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


  പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


  അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.