×
login
മോദി സര്‍ക്കാരില്‍ അഴിമതി‍ക്ക് ഇടമില്ല; ഗുണഭോക്താക്കള്‍ക്ക് പണം നേരിട്ട് കൈമാറി; കേന്ദ്രത്തിന്റെ പ്രവര്‍ത്തനം സുതാര്യമെന്ന് മന്ത്രി ഭഗവന്ത് ഖുബ‍്ബ

ഡിജിറ്റല്‍വല്‍ക്കരണം നടപ്പിലായതോടെ പണം കൈമാറിയ ഉടന്‍ തന്നെ എസ്എംഎസിലൂടെ പണം കൈമാറിയ സന്ദേശം ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. സുതാര്യമായ ഇത്തരം നടപടികളിലൂടെ രാജ്യത്തെ പൗരന്മാരെ സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കുയാണ് ചെയ്യുന്നതെന്നും മന്ത്രി ഭഗവന്ത് ഖുബ്ബ പറഞ്ഞു.

തിരുവനന്തപുരം: ഒരു അഴിമതിക്കും ഇടനല്‍കാതെയാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിവിധ പദ്ധതി ഗുണഭോക്താക്കള്‍ക്ക് നേരിട്ട് പണം കൈമാറിയതെന്ന് കേന്ദ്ര രാസവസ്തുരാസവളം വകുപ്പ് സഹമന്ത്രി ഭഗവന്ത് ഖുബ്ബ പറഞ്ഞു. പ്രധാനമന്ത്രിയുടെ മെഗാ തൊഴില്‍ നിയമന മേളയിലൂടെ കേരളത്തില്‍ പുതുതായി നിയമിക്കപ്പെട്ടവര്‍ക്കുള്ള  നിയമനക്കത്തുകള്‍ തിരുവനന്തപുരം സി.ആര്‍.പി.എഫ് ഗ്രൂപ്പ് സെന്ററിന്റെ പളളിപ്പുറം ക്യാമ്പില്‍ വച്ച് വിതരണം ചെയ്യുകയായിരുന്നു മന്ത്രി.  

ഡിജിറ്റല്‍വല്‍ക്കരണം നടപ്പിലായതോടെ പണം കൈമാറിയ ഉടന്‍ തന്നെ എസ്എംഎസിലൂടെ പണം കൈമാറിയ സന്ദേശം ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. സുതാര്യമായ ഇത്തരം നടപടികളിലൂടെ രാജ്യത്തെ പൗരന്മാരെ സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കുയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളില്‍ തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിന് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഒരു വര്‍ഷത്തിനുള്ളില്‍ 75,000 പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കിയ മെഗാ തൊഴില്‍ നിയമനമേളക്ക് തുടക്കമിട്ടതെന്നും അദ്ദേഹം പറഞ്ഞു. രാജ്യമെങ്ങും തുല്യവികസനം ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന സര്‍ക്കാരുകളും ഇത് മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.  

226 പേര്‍ക്കാണ് ചടങ്ങില്‍ നിയമന ഉത്തരവുകള്‍ വിതരണം ചെയ്തത്. നേവി,  ബിഎസ്എഫ്, സിഐഎസ്എഫ്, എസ്എസ്ബി, അസം റൈഫിള്‍സ്, ഐടിബിപി, കനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂക്കോ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ, വിഎസ്എസ്‌സി, ഇഎസ്‌ഐസി, പോസ്റ്റല്‍ വകുപ്പ്, റെയില്‍വേ ഡിവിഷന്‍, കേന്ദ്ര ഭൂഗര്‍ഭ ജല ബോര്‍ഡ് എന്നീ സ്ഥാപനങ്ങളിലേക്കാണ് നിയമനം. ചടങ്ങില്‍ സിആര്‍പിഎഫ് പള്ളിപ്പുറം ഗ്രൂപ്പ് ഡിഐജി വിനോദ് കാര്‍ത്തിക് സ്വാഗതവും, കമ്മാന്‍ഡന്റ് രാജേഷ് യാദവ് നന്ദിയും പറഞ്ഞു.

  comment

  LATEST NEWS


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്


  സന്ദീപാനന്ദഗിരിയുടെ കാര്‍ കത്തിച്ച കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി; മുഖ്യസാക്ഷി മൊഴി മാറ്റി, നിർബന്ധിച്ച് പറയിപ്പിച്ചതെന്ന് പ്രശാന്ത്


  ജന്മഭൂമി സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിന്റെ രണ്ടാം ഘട്ട പരീക്ഷ ഡിസംബര്‍ നാലിന്


  കാന്താര: വരാഹരൂപം ഗാനത്തെച്ചൊല്ലിയുള്ള തര്‍ക്കം തീരുന്നില്ല; തൈക്കൂടത്തിന് അനുകൂലമായി ഹൈക്കോടതി വിധി; ജില്ലാ കോടതിയുടെ വിധിക്ക് സ്റ്റേ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.