×
login
"ഇത് ഇഡി‍‍ സര്‍ക്കാര്‍; ഇ എന്നാല്‍ ഏക് നാഥ് ഷിന്‍ഡെ, ഡി എന്നാല്‍ ദേവേന്ദ്ര ഫഡ് നാവിസ്,"- ശത്രുക്കളോട് തിരിച്ചടിച്ച് ഫഡ് നാവിസ്

മഹാരാഷ്ട്രയില്‍ രൂപപ്പെട്ട പുതിയ ബിജെപി-ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ ഇഡി സര്‍ക്കാരാണെന്ന വിമര്‍ശനത്തെ അനുകൂലിച്ച് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ്. "ഇത് ഇഡി സര്‍ക്കാര്‍ തന്നെയാണ്. ഇ എന്നാല്‍ ഏക് നാഥ് ഷിന്‍ഡെ. ഡി എന്നാല്‍ ദേവേന്ദ്ര ഫഡ് നാവിസ്. അതാണ് ഇഡി"- ദേവേന്ദ്ര ഫഡ് നാവിസ് വിശദീകരിച്ചു.

മുംബൈ: മഹാരാഷ്ട്രയില്‍ രൂപപ്പെട്ട പുതിയ ബിജെപി-ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍  ഇഡി സര്‍ക്കാരാണെന്ന വിമര്‍ശനത്തെ അനുകൂലിച്ച് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ്. "ഇത് ഇഡി സര്‍ക്കാര്‍ തന്നെയാണ്. ഇ എന്നാല്‍ ഏക് നാഥ് ഷിന്‍ഡെ. ഡി എന്നാല്‍ ദേവേന്ദ്ര ഫഡ് നാവിസ്. അതാണ് ഇഡി"- ദേവേന്ദ്ര ഫഡ് നാവിസ് വിശദീകരിച്ചു.  

ചില എംഎല്‍എമാര്‍ വിശ്വാസവോട്ടെടുപ്പില്‍ വോട്ടുചെയ്യുമ്പോള്‍ പ്രതിപക്ഷത്ത് നിന്നും ഇഡി ഇഡി എന്ന് ചിലര്‍ കൂവിവിളിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ഇതെന്നും ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. കഴിഞ്ഞ ദിവസം വിമത ശിവസേന എംഎല്‍എയായ യാമിനി യശ്വന്ത് ജാദവ് സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ഏക് നാഥ് ഷിന്‍ഡേയ്ക്ക് വോട്ട് ചെയ്യുമ്പോള്‍ മഹാവികാസ് അഘാഡി പക്ഷം "ഇഡി...ഇഡി" എന്ന് ഉറക്കെ വിളിച്ച് കളിയാക്കിയിരുന്നു.യാമിനിയ്ക്കും ഭര്‍ത്താവ് യശ്വന്ത് ജാദവ് എംഎല്‍എയ്ക്കും ഇഡി നോട്ടീസ് കിട്ടിയതിനാലാണ് ഇരുവരും ഏക് നാഥ് ഷിന്‍ഡേ പക്ഷത്ത് ചേര്‍ന്നതെന്ന ആരോപണമമാണ് ഉദ്ധവ് താക്കറെ പക്ഷം ആരോപിക്കുന്നത്.  

ഇഡി സര്‍ക്കാര്‍ എന്ന് വിളിച്ച് ബിജെപി-ഏക് നാഥ് ഷിന്‍ഡേ സര്‍ക്കാരിനെതിരെ പരിഹാസം അമിതമായതോടെയാണ് ദേവേന്ദ്ര ഫഡ് നാവിസ് തിങ്കളാഴ്ച ഇത് ഇഡി സര്‍ക്കാര്‍ തന്നെയാണെന്ന് തിരിച്ചടിച്ചത്. തിങ്കളാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പില്‍  ബിജെപി-ഏക്നാഥ് ഷിന്‍ഡേ പക്ഷം 99 നെതിരെ 164 വോട്ടുകളോടെ വിജയിച്ചിരുന്നു. 

    comment

    LATEST NEWS


    വോട്ടര്‍ പട്ടികയുടെ ആധാര്‍ലിങ്കിങ് വേണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി; നടപടി കള്ളവോട്ട് തടയാന്‍; ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍


    അഴിമതികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം; പ്രതിപക്ഷ നേതാവിന്റെ നിലപാട് പിണറായി സര്‍ക്കാരിലെ മന്ത്രിയെപ്പോലെയെന്ന് കെ.സുരേന്ദ്രന്‍


    സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റു; ആരോഗ്യനില ഗുരുതരം


    ശബരി ആശ്രമം സൃഷ്ടിച്ച വിപ്ലവം


    മൂന്ന് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് 57 പേര്‍; ആനകളുടെ കണക്കില്‍ വ്യക്തതയില്ലാതെ വനം വകുപ്പ്; നാട്ടാനകളും സംസ്ഥാനത്ത് കുറയുന്നു


    1.5 ലക്ഷം ഓഫീസുകള്‍, 4.2 ലക്ഷം ജീവനക്കാര്‍; പത്തു ദിവസം കൊണ്ട് വിറ്റഴിച്ചത് ഒരു കോടി ദേശീയ പതാകകള്‍; മാതൃകയായി തപാല്‍ വകുപ്പ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.