×
login
പാകിസ്താന്‍റെ വിജയം ആഘോഷിക്കുന്നവർക്ക് ഇന്ത്യക്കാരായിരിക്കാന്‍ കഴിയില്ലെന്ന് മുന്‍ ക്രിക്കറ്റര്‍ ഗൗതം ഗംഭീർ

ടി 20 ലോക കപ്പിലെ പാകിസ്താന്‍റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ചവർക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ. ഇത്തരക്കാർക്ക് ഇന്ത്യക്കാരായി തുടരാൻ അർഹതയില്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ച സന്ദേശത്തില്‍ വ്യക്തമാക്കി.

ന്യൂദൽഹി : ടി 20 ലോക കപ്പിലെ പാകിസ്താന്‍റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ചവർക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ. ഇത്തരക്കാർക്ക് ഇന്ത്യക്കാരായി തുടരാൻ അർഹതയില്ലെന്നും അദ്ദേഹം  ട്വിറ്ററിലൂടെ പങ്കുവെച്ച സന്ദേശത്തില്‍ വ്യക്തമാക്കി.  

ഞങ്ങൾ ഞങ്ങളുടെ ചുണക്കുട്ടികൾക്കൊപ്പം നിൽക്കും.പാകിസ്താന്‍റെ വിജയത്തിൽ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നവർക്ക് ഇന്ത്യക്കാരായി തുടരാൻ അർഹതയില്ല.- ഗംഭീറിന്‍റെ ട്വീറ്റില്‍ പറയുന്നു. ഷെയിംഫുള്‍ (നാണക്കേട്) എന്ന ഹാഷ് ടാഗോടെയായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്.

പാകിസ്താനുമായി 12 കളികളില്‍ തുടര്‍ച്ചയായി ജയിച്ച ഇന്ത്യ ഇതാദ്യമായാണ് പരാജയപ്പെടുന്നത്. കളിയിൽ പാകിസ്താൻ വിജയിച്ചതിന് പിന്നാലെ ഇന്ത്യയില്‍ വിവിധയിടങ്ങളിൽ ചിലർ പടക്കം പൊട്ടിക്കുകയും വിജയം ആഘോഷമാക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിൽ വിമർശനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാംഗും രംഗത്തെത്തിയിരുന്നു.  അതേ സമയം ഷമി നല്ലതുപോലെ പ്രകടനം പുറത്തെടുത്തില്ലെന്ന് ആരോപിച്ച് ഒരു സംഘം ഷമിയ്ക്കെതിരെ വിദ്വേഷപ്രചരണം അഴിച്ചുവിട്ടിരുന്നു. എന്നാല്‍ ഇതിനെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കമുള്ള ക്രിക്കറ്റ് താരങ്ങള്‍ വിമര്‍ശിച്ചിരുന്നു. 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.