×
login
രാജസ്ഥാനില്‍ വൈറസ് ബാധയേറ്റുള്ള പശുക്കളുടെ കൂട്ടമരണം; ബിജെപി പ്രതിഷേധത്തിനെതിരെ കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ പൊലീസ് ലാത്തിച്ചാര്‍ജ്ജ്

രാജസ്ഥാനില്‍ വൈറസ് ബാധ മൂലം ചര്‍മ്മം തടിക്കുന്ന രോഗം മൂലം ആയിരക്കണക്കിന് പശുക്കള്‍ ചത്തുവീണിട്ടും നടപടിയെടുക്കാത്ത കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ബിജെപിയുടെജനകീയ പ്രതിഷേധത്തിന് നേരെ ലാത്തിച്ചാര്‍ജ്ജ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിനെതിരെ തലസ്ഥാനമായ ജയ്പൂരില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ റാലിയില്‍ ബിജെപി പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടി.

ജയ് പൂര്‍: രാജസ്ഥാനില്‍ വൈറസ് ബാധ മൂലം ചര്‍മ്മം തടിക്കുന്ന രോഗം മൂലം  ആയിരക്കണക്കിന് പശുക്കള്‍ ചത്തുവീണിട്ടും നടപടിയെടുക്കാത്ത കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ബിജെപിയുടെജനകീയ പ്രതിഷേധത്തിന് നേരെ ലാത്തിച്ചാര്‍ജ്ജ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിനെതിരെ തലസ്ഥാനമായ ജയ്പൂരില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ റാലിയില്‍ ബിജെപി പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടി.  

വിധാന്‍സഭയ്ക്ക് പുറത്തായിരുന്നു പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നത്. ബിജെപി പതാകയേന്തിയ പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറി. അശോക് ഗെഹ് ലോട്ടിനെതിരെയും കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയും ശക്തമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് ബിജെപി പ്രവര്‍ത്തകര്‍ തള്ളിക്കയറിയത്.  

ബിജെപി സംസ്ഥാനപ്രസിഡന്‍റ് സതീഷ് പൂനിയയും യുവ നേതാവ് ഹിമാംശു ശര്‍മ്മയും പ്രകടനത്തിന് നേതൃത്വം നല്‍കി. ബാരിക്കേഡ് തകര്‍ക്ക് കയറാന്‍ ശ്രമിച്ച പൂനിയയെ പൊലീസ് തടഞ്ഞു.  

" പശുക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയിട്ടും അതിനെതിരെ ചെറുവിരലനക്കാതെ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് ഗെഹ് ലോട്ട് സര്‍ക്കാര്‍ ശ്രമിക്കുന്നത്." - ബിജെപി എംഎല്‍എ സഞ്ജയ് ശര്‍മ്മ പറഞ്ഞു. രണ്ടാഴ്ചക്കിടെ 1,200 പശുക്കള്‍ ചത്തുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഒട്ടേറെ ജൂലായ് മുതല്‍ ഏകദേശം 67,000 പശുക്കള്‍ ചത്തിട്ടുണ്ട്. രാജസ്ഥാനിലെ പടിഞ്ഞാറന്‍-വടക്കന്‍ മേഖലകളിലെ പശുക്കള്‍ക്കാണ് ഈ രോഗം ബാധിച്ചിരിക്കുന്നത്. രാജസ്ഥാനിലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മരണനിരക്ക്. രാജസ്ഥാനില്‍ ദിവസവും 600 മുതല്‍ 700 വരെ പശുക്കള്‍ ചാവുന്നുണ്ട്. ഗുജറാത്ത്, പഞ്ചാബ്, ഹരിയാന, ആന്ധ്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും രോഗമുണ്ടെങ്കിലും മരണനിരക്ക് ദിവസേന 100ല്‍ താഴെയാണ്.  


പശുക്കളുടെ ശരീരത്തില്‍ വലിയ മുഴകള്‍ തടിച്ചുപൊന്തുന്നതിന് പിന്നാലെയാണ് മരണം സംഭവിക്കുന്നത്. പകര്‍ച്ചവ്യാധിയായ ഈ രോഗം കൊതുക്, ഈച്ച, പേന്‍, തേനീച്ച എന്നിവ വഴിയാണ് പകരുന്നത്. അതുപോലെ മലിനജലവും ചീഞ്ഞ ഭക്ഷണവും ഇതിന് കാരണമാണ്. ശക്തമായ പനിയും മൂക്കൊലിപ്പും ചിക്കന്‍ പോക്സിന് സമാനമായ കുമിളകളുമാണ് രോഗത്തിന്‍റെ ലക്ഷണം.

ഈ രോഗം ആഫ്രിക്കയില്‍ നിന്നും  പാകിസ്ഥാന്‍ വഴി ഇന്ത്യയിലെത്തിയെന്നാണ് അനിമല്‍ ഹസ്ബന്‍ഡറി വകുപ്പ് പറയുന്നത്. ആദ്യമായി ഏപ്രിലിലായിരുന്നു രോഗം റിപ്പോര്‍ട്ട് ചെയ്തത്.  

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.