login
മൂന്ന് ബിജെപി നേതാക്കള്‍ കൂടി പുതുച്ചേരി ‍സര്‍ക്കാരില്‍; ഉപമുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക് നല്‍കിയേക്കും

മൂന്ന് ബിജെപി നേതാക്കളെ പുതുച്ചേരി നിയമസഭയിലേക്ക് കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു. ഇതോടെ പുതുച്ചേരി അസംബ്ലിയിലെ ബിജെപി അംഗങ്ങളുടെ അംഗസംഖ്യ ഒമ്പതായി. 2016. 2016ലെ പൂജ്യം സീറ്റില്‍ നിന്നാണ് ബിജെപിയുടെ ഈ കുതിച്ചുചാട്ടം.

ഉപമുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുന്ന ബിജെപി എംഎല്‍എ നമശിവായം; പുതുതായി പുതുച്ചേരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എന്‍. രംഗസ്വാമി

പുതുച്ചേരി:മൂന്ന് ബിജെപി നേതാക്കളെ പുതുച്ചേരി നിയമസഭയിലേക്ക് കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു. ഇതോടെ പുതുച്ചേരി അസംബ്ലിയിലെ ബിജെപി അംഗങ്ങളുടെ അംഗസംഖ്യ ഒമ്പതായി.  2016. 2016ലെ പൂജ്യം സീറ്റില്‍ നിന്നാണ് ബിജെപിയുടെ ഈ കുതിച്ചുചാട്ടം. 

സ്വതന്ത്ര എംഎല്‍എമാരിലൊരാള്‍ പിന്തുണ പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ 33 അംഗ സഭയില്‍ ബിജെപിയ്ക്ക് 10 പേരുടെ പിന്തുണയായി. ബിജെപിയുടെ സഖ്യകക്ഷിയായ എന്‍ആര്‍ കോണ്‍ഗ്രസ് നേതാവ് എന്‍.രംഗസ്വാമി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സ്ഥാനമേറ്റിരുന്നു. പിന്നീട് കൊവിഡ് ബാധിച്ച അദ്ദേഹം ചികിത്സയിലാണ്. എന്‍ആര്‍ കോണ്‍ഗ്രസിനും സഭയില്‍ 10 അംഗങ്ങളാണുള്ളത്.  

നാമനിര്‍ദേശം ചെയ്യപ്പെട്ട എംഎല്‍എമാര്‍ക്കും പുതുച്ചേരി നിയമസഭയില്‍ വോട്ടവകാശമുണ്ട്. എന്തായാലും നേരത്തെ മുതലേ ബിജെപി ഉന്നയിക്കുന്ന ആവശ്യമായ ഉപമുഖ്യമന്ത്രി സ്ഥാനം വീണ്ടും ബിജെപി ആവര്‍ത്തിച്ചേക്കും. ബിജെപി നേതാവ് നമശിവായത്തെ ഉപമുഖ്യമന്ത്രിയാക്കാനാണ് ബിജെപി നീക്കം.  

ആകെ അഞ്ച് സ്വതന്ത്രരുള്ളതില്‍ രണ്ടു പേര്‍ കൂടി പിന്തുണ പ്രഖ്യാപിച്ചതായി ബിജെപി അവകാശപ്പെടുന്നു. അങ്ങിനെയെങ്കില്‍ അംഗസംഖ്യ 12 ആയി ഉയരും.  

ആകെ അംഗനില-33 (പുതിയ 3 എംഎല്‍എമാര്‍ ഉള്‍പ്പെടെ)

എന്‍ആര്‍ കോണ്‍ഗ്രസ് : 10

ബിജെപി: 10

ഡിഎംകെ: 6

കോണ്‍ഗ്രസ്: 2

സ്വതന്ത്രര്‍: 5

  comment

  LATEST NEWS


  നാസയുടെ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലക്ഷ്മിയെ അഭിനന്ദിച്ച് സുരേഷ് ഗോപി; മകളുടെ ഓര്‍മ്മയില്‍ സ്‌നേഹസമ്മാനം; നേരിട്ട് എത്തുമെന്ന് ഉറപ്പും


  സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊറോണ; 115 മരണങ്ങള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22; നിരീക്ഷണത്തില്‍ 4,55,621 പേര്‍


  48 മണിക്കൂറിനിടെ അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച; പിന്നാലെ ബംഗാള്‍ അക്രമത്തെക്കുറിച്ച് കടുത്തപരാമര്‍ശവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.