×
login
പ്രദേശവാസികളെ ലക്ഷ്യമിട്ട് കമ്യൂണിസ്റ്റ് ഭീകരര്‍; ആക്രമണത്തിനായി സ്ഥാപിച്ച വന്‍ സ്‌ഫോടക വസ്തുക്കള്‍‍ കണ്ടെടുത്ത് സുരക്ഷ സേന

പ്രദേശവാസികളെ ആക്രമിക്കാനായിരുന്നു കമ്യൂണിസ്റ്റ് ഭീകരര്‍ പദ്ധതിയിട്ടിരുന്നതെന്നും സുരക്ഷാ സേന അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഭുവനേശ്വര്‍:ഒഡീഷ ആന്ധ്രാപ്രദേശ് അതിര്‍ത്തിയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്ത് സുരക്ഷാ സേന. ഒഡീഷയില്‍ വന്‍ സ്‌ഫോടനം നടത്താനുള്ള കമ്യൂണിസ്റ്റ് ഭീകരരുടെ ശ്രമവും സുരക്ഷാ സേന തകര്‍ത്തെറിഞ്ഞു. മാല്‍ക്കംഗിരി ജില്ലയിലാണ് സംഭവം.

സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും, ഡിസ്ട്രിക്ട് വളണ്ടറി ഫോഴ്‌സും സംയുക്തമായാണ് പരിശോധന നടത്തിയത്. ഇതിനിടെ മരിബെഡ നഡമെഞ്ചിരി ഗ്രാമ മേഖലയോട് ചേര്‍ന്നുള്ള പ്രദേശത്ത് വന്‍ സ്‌ഫോടക ശേഖരം കണ്ടെത്തി. ഉടനെ ബോംബ് സ്‌ക്വാഡ് എത്തി സ്‌ഫോടക വസ്തുക്കള്‍ നിര്‍വ്വീര്യമാക്കി. നാല് ടിഫിന്‍ ബോംബുകള്‍, 20 വെബ് ബെല്‍റ്റുകള്‍, ബോംബ് നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയാണ് കണ്ടെടുത്തത്. ഇതിനെല്ലാം പുറമേ ചില മരുന്നുകളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.

പ്രദേശവാസികളെ ആക്രമിക്കാനായിരുന്നു കമ്യൂണിസ്റ്റ് ഭീകരര്‍ പദ്ധതിയിട്ടിരുന്നതെന്നും സുരക്ഷാ സേന അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഭീകരര്‍ക്കായി സമീപമേഖലകളില്‍ സുരക്ഷാ സേന തെരച്ചില്‍ നടത്തുകയാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണയാണ് ഇവിടെ നിന്നും സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുക്കുന്നത്.

 

 

    comment

    LATEST NEWS


    സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി; മൂന്നാം തരംഗം തുടങ്ങിയിട്ടേ ഉള്ളൂ; അതിജീവിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം


    എന്‍പിറ്റിഐയില്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ് പഠിക്കാം; ഫെബ്രുവരി 15 വരെ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിക്കും


    വിഎസ് പക്ഷത്തിന്റെ കഥ കഴിഞ്ഞു; ചാത്തന്നൂര്‍ ഏരിയായില്‍ ഇനി പിണറായിക്കാലം, പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി


    നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ


    ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു


    കൊല്ലം ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ ശീതസമരത്തില്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.