login
ട്വിറ്ററിന് അന്ത്യമായെന്ന് കങ്കണ റണാവത്ത്; കൂ‍ ആപിലേക്ക് നീങ്ങാന്‍ ആവേശമെന്ന് നടി; ട്വിറ്ററിന് ബദലായ കൂ ആപിലേക്ക് കൂടുതല്‍ പേര്‍

താനും ട്വിറ്ററിന് പകരമായി വന്ന കൂ ആപിലേക്ക് നീങ്ങുകയാണെന്നും കങ്കണ വ്യക്തമാക്കി. ഇന്ത്യയില്‍ തന്നെ രൂപം കൊണ്ട കൂ ആപ് അനുഭവിക്കാന്‍ താല്‍പര്യമുണ്ടെന്നും തന്‍റെ കൂ അക്കൗണ്ട് വിശദാംശങ്ങള്‍ ഉടനെ അറിയിക്കാമെന്നും കങ്കണ ട്വീറ്റിലൂടെ പറഞ്ഞു.

മുംബൈ: കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച മുഴുവന്‍ അക്കൗണ്ടുകളും നീക്കാന്‍ കഴിയില്ലെന്ന ട്വിറ്ററിന്‍റെ പ്രതികരണത്തെ വിമര്‍ശിച്ച് കങ്കണ. ട്വിറ്ററിന്‍റെ സമയം കഴിഞ്ഞെന്നായിരുന്നു കങ്കണ ട്വീറ്ററിലൂടെ തിരിച്ചടിച്ചത്.

താനും ട്വിറ്ററിന് പകരമായി വന്ന കൂ ആപിലേക്ക് നീങ്ങുകയാണെന്നും കങ്കണ വ്യക്തമാക്കി. ഇന്ത്യയില്‍ തന്നെ രൂപം കൊണ്ട കൂ ആപ് അനുഭവിക്കാന്‍ താല്‍പര്യമുണ്ടെന്നും തന്‍റെ കൂ അക്കൗണ്ട് വിശദാംശങ്ങള്‍ ഉടനെ അറിയിക്കാമെന്നും കങ്കണ ട്വീറ്റിലൂടെ പറഞ്ഞു.

ഇതിനിടെ കേന്ദ്രസര്‍ക്കാരും ട്വിറ്ററും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുകയാണ്. കര്‍ഷകസമരവുമായി ബന്ധപ്പെട്ട്  ഖാലിസ്ഥാന്‍ വാദികളുടെയും വ്യാജപ്രചാരണം നടത്തുന്നവരുടെയും ഉള്‍പ്പെടെ ഒട്ടേറെ അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും ഇതില്‍ കുറച്ച് അക്കൗണ്ടുകള്‍ മാത്രമേ മരവിപ്പിക്കാന്‍ കഴിയൂ എന്നായിരുന്നു ട്വിറ്ററിന്‍റെ മറുപടി. അതേ സമയം പൗരാവകാശ പ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും മാധ്യമങ്ങളുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി ട്വിറ്റര്‍ കേന്ദ്രവുമായി പരസ്യമായ ഏറ്റുമുട്ടലിന് തയ്യാറെടുക്കുകയാണ്.

ഇതിന്‍റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പുതിയൊരു ആപിന് പ്രചാരം നല്‍കുകയാണ്. ആത്മനിര്‍ഭര്‍ ഭാരതിന്‍റെ ഭാഗമായുള്ള കൂ ആപാണ് കേന്ദ്രം നിര്‍ദേശിക്കുന്നത്. ഇതിന്‍റെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്‍റെ പല വകുപ്പുകളും അവരുടെ സമൂഹമാധ്യമ അക്കൗണ്ട് കൂ ആപിലേക്ക് മാറ്റി. കൂടുതല്‍ പേര്‍ കൂ ആപിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതിന്‍റെ ഭാഗമാണ് കങ്കണയുടെ ട്വിറ്ററിനെ ഉപേക്ഷിച്ച് കൂവിലേക്ക് നീങ്ങുമെന്ന ഭീഷണി.

  comment

  LATEST NEWS


  റയലിന് ചെല്‍സി സിറ്റിക്ക് പിഎസ്ജി; യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമി


  ചുവപ്പ് ജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരിലെ സൈനിക വാഹനങ്ങളില്‍ ഇനിമുതല്‍ നീല പതാക


  കോഴിക്കോട്ടെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച്‌ കളക്ടര്‍; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ


  അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് ഇടതും വലതും; കെ.എം. ഷാജിക്ക് ലഭിച്ച പിന്തുണ ഒടുവിലത്തെ ഉദാഹരണം


  വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനകത്ത് എസ്ഡിപിഐ ചുവരെഴുത്ത്; ക്ഷേത്രം അലങ്കോലമാക്കി; കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം


  കനേഡിയൻ പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത്​ നഗ്നനായി; സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി രംഗത്ത്


  കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്‍


  ചാരത്തില്‍ ഇപ്പോഴും കനലെരിയുന്നു; 1994 ഒക്ടോബര്‍ 20ന് തുടങ്ങിയ കേസ് 2021 ഏപ്രില്‍ 15ല്‍ എത്തി നില്‍ക്കുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.