×
login
ജയ് ശ്രീറാം വിളിക്കേണ്ടവര്‍ മോദിയുടെ ഗുജറാത്തിലേക്ക് പോകണം; ബംഗാളില്‍ അനുവദിക്കില്ലെന്ന് ഭീഷണിയുമായി തൃണമൂല്‍ നേതാവ്‌

ജയ് ശ്രീറാം വിളിക്കാന്‍ അനുവദിക്കില്ലെന്ന് പ്രസംഗത്തിനിടെ ടിഎംസി നേതാവ് ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

കൊല്‍ക്കത്ത : ജയ്ശ്രീറാം വിളികള്‍ ബംഗാളില്‍ മുഴങ്ങാന്‍ അനുവദിക്കില്ല. വിളിക്കേണ്ടവര്‍ മോദിയുടെ ഗുജറാത്തിലേക്ക് പോകണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്. ഇതുമായി ബന്ധപ്പെട്ട വീഡിയോയും ബിജെപി ബംഗാള്‍ ഘടകം പുറത്തുവിട്ടിട്ടുണ്ട്.

ജയ് ശ്രീറാം വിളിക്കാന്‍ അനുവദിക്കില്ലെന്ന് പ്രസംഗത്തിനിടെ ടിഎംസി നേതാവ് ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. എന്നാല്‍ വീഡിയോ ചിത്രീകരിച്ചത് എപ്പോഴെന്ന് വ്യക്തമല്ല.  

മമതയുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇതിനു മുമ്പും ഇത്തരത്തില്‍ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മമതയുടെ യാത്രയ്ക്കിടെ  റോഡില്‍ ജയ് ശ്രീറാം വിളിച്ചെന്ന് ആരോപിച്ച് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ മമത നേരിട്ടെത്തി ഇവരോട് തര്‍ക്കിക്കുകയും ചെയ്തിരുന്നു. 


ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും മമതയുടെ യാത്രയ്ക്കിടെ ജയ് ശ്രീറാം വിളി മുഴങ്ങിയപ്പോള്‍ അത് വിളിച്ചവരെ ഗുണ്ടകളെന്ന് ആരോപിച്ച് 15ഓളം പേരെ പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യുകയുണ്ടായി.

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.