×
login
'നമ്മുടെ രാഷ്ട്രപതിയുടെ രൂപം എങ്ങനെയാണ്'; ദ്രൗപതി മുര്‍മുവിനെതിരെ പരിഹാസ പരാമര്‍ശവുമായി ബംഗാള്‍‍ മന്ത്രി, ബിജെപി വനിതാ കമ്മിഷന് പരാതി നല്‍കി

ബംഗാള്‍ മന്ത്രിയുടേത് ഹീനമായ പരാമര്‍ശമാണ്. രാഷ്ട്രപതിയേയും രാജ്യത്തെ 140 കോടി ജനങ്ങളേയും ഭരണ സംവിധാനത്തയും അധിക്ഷേപിക്കുന്ന പരാമര്‍ശമാണ് നടത്തിയത്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ബിജെപി ദേശീയ വനിതാ കമ്മിഷനോട് ആവശ്യപ്പെട്ടു

കൊല്‍ക്കത്ത : രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെതിരെ പരിഹാസ പരാമര്‍ശവുമായി ബംഗാള്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ അഖില്‍ ഗിരി. നമ്മുടെ രാഷ്ട്രപതിയുടെ രൂപം കാണാന്‍ എങ്ങനെയുണ്ടെന്നായിരുന്നു ടിഎംസി നേതാവിന്റെ പ്രസ്താവന. നന്ദിഗ്രാമിലെ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ബിജെപി നേതാവ് സുവേന്ദു അധികാരിക്കെതിരെ പരാമര്‍ശം നടത്തുന്നതിനിടെയാണ് അഖില്‍ ഗിരി രാഷ്ട്രപതിക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. 'അദ്ദേഹം (സുവേന്ദു അധികാരി) പറയുന്നു, ഞാന്‍ (അഖില്‍ ഗിരി) സുന്ദരനല്ല. ആളുകളുടെ രൂപം നോക്കി ഞങ്ങള്‍ അവരെ വിലയിരുത്താറില്ല. രാഷ്ട്രപതിയെ ഞങ്ങള്‍ ബഹുമാനിക്കുന്നു. നമ്മുടെ രാഷ്ട്രപതിയുടെ രൂപം എങ്ങനെയാണ്?' എന്നായിരുന്നു അഖില്‍ ഗിരിയുടെ പാരമര്‍ശം. സംസ്ഥാന വനിതാ ക്ഷേമ വകുപ്പ് മന്ത്രി ശശി പഞ്ചയുടെ സാന്നിധ്യത്തിലാണ് അഖില്‍ ഗിരി ഈ വിവാദ പ്രസ്താവന നടത്തിയത്.  


സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്. ഇതോടെ  ടിഎംസി മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഗോത്ര വിഭാഗത്തില്‍ നിന്നുള്ളയാളാണ്. മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും ആദിവാസി വിരുദ്ധരാണെന്നും ബംഗാള്‍ ബിജെപി ഘടകം കുറ്റപ്പെടുത്തി. സംഭവത്തില്‍ ദേശീയ വനിതാ കമ്മിഷനും ബിജെപി പരാതി നല്‍കി.  

ബംഗാള്‍ മന്ത്രിയുടേത് ഹീനമായ പരാമര്‍ശമാണ്. രാഷ്ട്രപതിയേയും രാജ്യത്തെ 140 കോടി ജനങ്ങളേയും ഭരണ സംവിധാനത്തയും അധിക്ഷേപിക്കുന്ന പരാമര്‍ശമാണ് നടത്തിയത്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മിഷന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. അതിനിടെ നേതാവിന്റെ പ്രസ്താവന വിവാദമായതോടെ തൃണമൂല്‍ കോണ്‍ഗ്രസ് ഇതിനെ തള്ളി.

 

  comment

  LATEST NEWS


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്


  സന്ദീപാനന്ദഗിരിയുടെ കാര്‍ കത്തിച്ച കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി; മുഖ്യസാക്ഷി മൊഴി മാറ്റി, നിർബന്ധിച്ച് പറയിപ്പിച്ചതെന്ന് പ്രശാന്ത്


  ജന്മഭൂമി സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിന്റെ രണ്ടാം ഘട്ട പരീക്ഷ ഡിസംബര്‍ നാലിന്


  കാന്താര: വരാഹരൂപം ഗാനത്തെച്ചൊല്ലിയുള്ള തര്‍ക്കം തീരുന്നില്ല; തൈക്കൂടത്തിന് അനുകൂലമായി ഹൈക്കോടതി വിധി; ജില്ലാ കോടതിയുടെ വിധിക്ക് സ്റ്റേ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.