×
login
ശിവലിംഗമായി ബാബ ആറ്റമിക് റിസര്‍ച്ച് സെന്‍ററിന്‍റെ ചിത്രം കാണിച്ച് പരിഹാസം; തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്രയും ജേണലിസ്റ്റ് സാബ നഖ് വി‍‍യും കുടുങ്ങി

ഗ്യാന്‍വാപി മസ്ജദില്‍ ശിവലിംഗം കണ്ടെന്ന വാര്‍ത്ത പുറത്തുവന്ന ശേഷം ശിവലിംഗത്തെക്കുറിച്ച് ശിവഭഗവാനെക്കുറിച്ചും തരംതാണ ട്വീറ്റുകള്‍ പങ്കുവെച്ച തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര, സാബ് നഖ് വി എന്നിവര്‍ക്കെതിരെ പരാതി. റിട്ട. ഐഎഎസ് സൂര്യ പ്രതാപ് സിങ്ങ്, പീസ് പാര്‍ട്ടിയുടെ ശദബ് ചൗഹാന്‍, ആര്‍ജെഡി നേതാവ് കുമാര്‍ ദിവാശങ്കര്‍ എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.

ന്യൂദല്‍ഹി: ഗ്യാന്‍വാപി മസ്ജദില്‍ ശിവലിംഗം കണ്ടെന്ന വാര്‍ത്ത പുറത്തുവന്ന ശേഷം ശിവലിംഗത്തെക്കുറിച്ച് ശിവഭഗവാനെക്കുറിച്ചും തരംതാണ ട്വീറ്റുകള്‍ പങ്കുവെച്ച തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര, സാബ് നഖ് വി എന്നിവര്‍ക്കെതിരെ പരാതി. റിട്ട. ഐഎഎസ് സൂര്യ പ്രതാപ് സിങ്ങ്, പീസ് പാര്‍ട്ടിയുടെ ശദബ് ചൗഹാന്‍, ആര്‍ജെഡി നേതാവ് കുമാര്‍ ദിവാശങ്കര്‍ എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.

ശിവലിംഗത്തിന്‍റെ ആകൃതിയുള്ള രൂപങ്ങള്‍ കാട്ടി ഗ്യാന്‍വാപിയില്‍ ശിവലിംഗം കണ്ട ഭാഗം മുദ്രവെച്ച് തിരിക്കാന്‍ ഉത്തരവിട്ട സുപ്രീംകോടതി ജഡ്ജിയെ പരിഹസിക്കുന്ന രീതിയിലുള്ള ട്വീറ്റുകളാണ് ഇവ. ബാബ ആറ്റമിക് റിസര്‍ച്ച് സെന്‍ററിന്‍റെചിത്രം കാണിച്ച്  വലിയൊരു ശിവലിംഗം കണ്ടെത്തി എന്ന. പരിഹാസച്ചുവയുള്ള ട്വീറ്റാണ് സാബാ നഖ് വി എന്ന പത്രപ്രവര്‍ത്തക പങ്കുവെച്ചത്.  


ശിവലിംഗം കണ്ടെത്താനുള്ള അടുത്ത ലക്ഷ്യം ബാബ ആറ്റമിക് റിസര്‍ച്ച് സെന്‍റര്‍ ആകാതിരിക്കട്ടെ എന്നാണ് ബാബാ ആറ്റമിക് റിസര്‍ച്ച് സെന്‍ററിന്‍റെ രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ച് മഹുവ മൊയ്ത്ര നടത്തിയ വിവാദ ട്വീറ്റ്.  \

ഭക്തര്‍ വൈകാതെ ബാബ ആറ്റമിക് റിസര്‍ച്ച് സെന്‍ററിനെ വൈകാതെ കൂറ്റന്‍ ശിവലിംഗമായി പ്രഖ്യാപിക്കുമെന്ന് തൃണമൂന്‍ നേതാവ് ജവഹര്‍ സിര്‍കാറും ട്വീറ്റ് ചെയ്തിരുന്നു. 

അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ റോഡിനെ അതിര്‍ത്തി തിരിക്കാന്‍ വേണ്ടി നിരനിരയായി ഇടുന്ന കുറ്റികളുടെ (ഇവിടെ ഇവ ശിവലിംഗ ആകൃതിയോട് സാമ്യമുള്ളവയാണ്) ചിത്രം പങ്കുവെച്ചാണ് ശദബ് ചൗഹാന്‍ ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്. ഈ കുറ്റികള്‍ കാണുമ്പോള്‍ ആരെങ്കിലും ഇത് ശിവലിംഗമാണെന്ന് അവകാശപ്പെട്ടാല്‍ ജഡ്ജി സാഹബിന് ഈ പ്രദേശം മുദ്രവെച്ച് കെട്ടിത്തിരിക്കാമെന്ന കുറിപ്പാണ് പരിഹാസമായി ശദബ് ചൗഹാന്‍ നല്‍കിയിരിക്കുന്നത്. 

  comment

  LATEST NEWS


  'കേരളത്തിലെ സാംസ്‌കാരിക 'നായ'കള്‍ ഉറക്കത്തിലാണ്; ഉദയ്പൂരില്‍ നടന്നത് അവര്‍ അറിഞ്ഞിട്ടേ ഇല്ല'; രൂക്ഷ വിമര്‍ശനവുമായി ടിപി സെന്‍കുമാര്‍


  വീണ്ടും ഉദ്ധവിന് അടി; ഔറംഗബാദിന്‍റെ പേര് മാറ്റാനുള്ള മന്ത്രിസഭായോഗത്തില്‍ പൊട്ടലും ചീറ്റലും; 2 മന്ത്രിമാരും 2 കോണ്‍ഗ്രസ് നേതാക്കളും ഇറങ്ങിപ്പോയി


  ഐടി നിയമങ്ങള്‍ പാലിക്കാന്‍ 'അവസാന അവസരം'; ജൂലൈ നാലിനുള്ളില്‍ എല്ലാം കൃത്യമായിരിക്കണം; ട്വിറ്ററിന് അന്ത്യശാസനവുമായി കേന്ദ്ര സര്‍ക്കാര്‍


  തിരുവനന്തപുരത്ത് സാറ്റ്‌ലൈറ്റ് ഫോണ്‍ സിഗ്‌നലുകള്‍; മുന്നറിയിപ്പ് നല്‍കി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം; പോലീസ് അന്വേഷണം തുടങ്ങി


  പൊടുന്നനെ ഹിന്ദുത്വ ആവേശിച്ച് ഉദ്ധവ് താക്കറെ; തിരക്കിട്ട് ഔറംഗബാദിന്‍റെ പേര് സാംബാജി നഗര്‍ എന്നാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍


  ഗ്രീന്‍ ടാക്കീസ് ഫിലിം ഇന്റര്‍നാഷണല്‍ 3 സിനിമകളുമായി മലയാളത്തില്‍ ചുവടുറപ്പിക്കുന്നു; പുതിയ ചിത്രം പ്രണയസരോവരതീരം ടൈറ്റില്‍ ലോഞ്ച് ചെയ്തു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.