×
login
ബിജെപിക്ക് വോട്ട് ചെയ്ത കുടുംബങ്ങളുടെ പേരുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി; ഡിഎംകെ‍യെ ജയിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നാടകം കളിച്ചതായി അണ്ണാമലൈ

'കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ആളുകള്‍ക്കുള്ള വിശ്വാസമാണ് തകര്‍ന്നിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക സംവിധാനത്തെ വലിയ തോതില്‍ ദുരുപയോഗം ചെയ്തു. ഭരണകക്ഷിയായ ഡി.എം.കെയുടെ നിര്‍ദേശ പ്രകാരമാണ് തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ഓരോ നീക്കവും തിടുക്കപ്പെട്ടുണ്ടായത്. ഡി.എം.കെയ്ക്ക് അനുകൂലമായാണ് ഈ തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തത്,' അണ്ണാമലൈ ആരോപിച്ചു.

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡി.എം.കെയുടെ വിജയത്തിന് വേണ്ടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നാടകം കളിക്കുന്നതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ പ്രവൃത്തിയെ ബി.ജെ.പി ശക്തമായി എതിര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ആളുകള്‍ക്കുള്ള വിശ്വാസമാണ് തകര്‍ന്നിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക സംവിധാനത്തെ വലിയ തോതില്‍ ദുരുപയോഗം ചെയ്തു. ഭരണകക്ഷിയായ ഡി.എം.കെയുടെ നിര്‍ദേശ പ്രകാരമാണ് തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ഓരോ നീക്കവും തിടുക്കപ്പെട്ടുണ്ടായത്. ഡി.എം.കെയ്ക്ക് അനുകൂലമായാണ് ഈ തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തത്,' അണ്ണാമലൈ ആരോപിച്ചു.


ഡി.എം.കെയ്ക്ക് അനുകൂലമായി പലയിടത്തും പോളിംഗ് നിര്‍ത്തിവെച്ചതായും നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത പലര്‍ക്കും ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. നോര്‍ത്ത് ചെന്നൈയില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്ത വടക്കേ ഇന്ത്യന്‍ കുടുംബങ്ങളുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അണ്ണാമലൈ ആരോപിച്ചു.ഡി.എം.കെ പാര്‍ട്ടി പ്രര്‍ത്തകര്‍ ഭയമില്ലാതെ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്‌തെന്നും കോയമ്പത്തൂരില്‍ പോളിങ് ബൂത്തിന് മുന്നില്‍ പണവിതരണം നടന്നതായും അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഡി.എം.കെയുടെ ഭാഗത്തുനിന്നുള്ള ഇത്തരം പ്രവൃത്തികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റേയോ മാധ്യമങ്ങളുടെയും കണ്ണില്‍പ്പെടാതെ പോയെന്നും അദ്ദേഹം പറഞ്ഞു.

 

  comment

  LATEST NEWS


  റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്‌ററ് ആക്ടര്‍ അവാര്‍ഡ്; പില്ലര്‍ നമ്പര്‍.581ലെ ആദി ഷാനിന്


  ആധുനികവല്‍ക്കരണ പാതയില്‍ ഹരിതകര്‍മസേന; പ്ലാസ്റ്റിക് ശേഖരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമാകുന്നു


  മണിരത്‌നം മാജിക്ക്: പൊന്നിയിന്‍സെല്‍വനില്‍ 'വന്തിയ ദേവനായി' കാര്‍ത്തി; ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്


  മന്ത്രി സജി ചെറിയാന്‍ പ്രസംഗിച്ചത് രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച്; ഭരണഘടനയെ അവഹേളിച്ചെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമെന്ന് സിപിഎം


  'വിധി' എന്റെ രണ്ട് കുഞ്ഞുങ്ങളെയും ഒരു ദിവസം കവര്‍ന്നു; ജീവിതത്തില്‍ തളര്‍ന്നു പോയ നിമിഷത്തിലെ വേദന പങ്കുവച്ച് ഏകനാഥ് ഷിന്‍ഡെ (വീഡിയോ)


  അധിക്ഷേപിക്കാനും അപഹസിക്കാനും കുന്തവും കുടചക്രവുമല്ല ഇന്ത്യന്‍ ഭരണഘടന; മന്ത്രി സജി ചെറിയാന്‍ മാപ്പ് പറയണമെന്ന് ബി.ഗോപാലകൃഷ്ണന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.