×
login
മോദിയുടെ സുരക്ഷാവീഴ്ച: കേസ് വാദിക്കരുതെന്ന് സുപ്രീംകോടതി‍ അഭിഭാഷകര്‍ക്ക് ഭീഷണി; യുകെയില്‍ നിന്നും ഭീഷണിപ്പെടുത്തിയത് മോദിയെ തടഞ്ഞ സംഘമെന്ന്

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കരുതെന്ന് സുപ്രീംകോടതി അഭിഭാഷകരെ ഭീഷണിപ്പെടുത്തി അഞ്ജാത സംഘം. പ്രധാനമന്ത്രിയുടെ യാത്ര തടസ്സപ്പെടുത്തിയവരെന്ന് അവകാശപ്പെട്ടാണ് സംഘം ഏതാനും സുപ്രീംകോടതി അഭിഭാഷകരെ ഫോണില്‍ ഭീഷണിപ്പെടുത്തിയത്.

ന്യൂദല്‍ഹി:  പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കരുതെന്ന് സുപ്രീംകോടതി അഭിഭാഷകരെ ഭീഷണിപ്പെടുത്തി അഞ്ജാത സംഘം. പ്രധാനമന്ത്രിയുടെ യാത്ര തടസ്സപ്പെടുത്തിയവരെന്ന് അവകാശപ്പെട്ടാണ് സംഘം ഏതാനും സുപ്രീംകോടതി അഭിഭാഷകരെ ഫോണില്‍ ഭീഷണിപ്പെടുത്തിയത്. ബ്രിട്ടനില്‍ നിന്നാണ് ഈ സംഘം ഫോണ്‍ വഴി ഭീഷണിപ്പെടുത്തിയത്. മുന്‍കൂടി റെക്കോഡ് ചെയ്ത ഒരു ഭീഷണി സന്ദേശമാണ് എല്ലാവര്‍ക്കും ഫോണ്‍വഴി കേള്‍പ്പിച്ചിരിക്കുന്നത്.  

ഈ കേസില്‍ വാദം കേള്‍ക്കരുതെന്ന് സുപ്രീംകോടതിയ്ക്കും താക്കീത് നല്‍കി.1984ലെ സിഖ് വിരുദ്ധകലാപത്തില്‍ ഇരകളായ സിഖുകാര്‍ക്ക് നീതി നല്‍കിയില്ലെന്ന് ഇവര്‍ സുപ്രീകോടതിയെ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ വഴി തടഞ്ഞ സംഭവത്തില്‍ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍  തിങ്കാളാഴ്ച സുപ്രീംകോടതി  വാദം കേള്‍ക്കുന്നതിനിടെയാണ് ഈ ഭീഷണിയുണ്ടായത്.  

ഈ തീവ്രവാദിസംഘങ്ങളുടെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍വിളിയെ നിസ്സാരമായി കാണാനാവില്ലെന്ന് സംഭവം സ്ഥിരീകരിച്ച മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജെത്മലാനി പറഞ്ഞു. 'സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന നല്ലൊരു വിഭാഗം അഭിഭാഷകര്‍ക്കും ഭീഷണിപ്പെടുത്തുന്ന ഫോണ്‍ വിളി വന്നിട്ടുണ്ട്. സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരുടെ സംഘടന ഈ പ്രശ്‌നം ഗൗരവമായെടുക്കണം. സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന ഒന്നിലധികം അഭിഭാഷകര്‍ക്ക് ഭീഷണിപ്പെടുത്തുന്ന വിളികള്‍ വന്നു. പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച സംബന്ധിച്ച കേസില്‍ വാദിക്കരുതെന്നാണ് ഇവരെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഈ കേസില്‍ വാദം കേള്‍ക്കരുതെന്ന് സുപ്രീംകോടതിയോടുള്ള പൊതു ഭീഷണിയും മുഴക്കിയിട്ടുണ്ട്. 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ മരിച്ച സിഖുകാര്‍ക്ക് നീതി ലഭിക്കാന്‍ പശ്ചാത്തലത്തില്‍ ഈ കേസ് വാദം കേള്‍ക്കരുതെന്നാണ് പരോക്ഷമായി സുപ്രീംകോടതി ജസ്റ്റിസുമാര്‍ക്കുള്ള ഭീഷണി.'- മഹേഷ് ജെത് മലാനി പറഞ്ഞു.

'ഈ ഫോണ്‍വിളി എത്രമാത്രം സത്യമാണെന്നറിയില്ല. ഒരു പക്ഷേ പേര് കിട്ടാനുള്ള ഏതെങ്കിലുമൊരു സംഘടനയുടെ തന്ത്രമായിരിക്കാം. എന്തായാലും ഭീഷണി നിലനില്‍ക്കുന്നുണ്ട്, അതിനെ നിസ്സാരമായി കാണാനാവില്ല,'- മഹേഷ് ജെത് മലാനി പറഞ്ഞു.

നേരത്തെ പ്രധാനമന്ത്രിയുടെ റാലി തടസ്സപ്പെടുത്തുന്നതിന് ഒരു ലക്ഷം ഡോളര്‍ പ്രതിഫലം നല്‍കുമെന്ന് അവകാശപ്പെടുന്ന സിഖ്‌സ് ഫോര്‍ ജസ്റ്റിസ എന്ന തീവ്രവാദി സംഘടനയുടെ സ്ഥാപകന്‍ ഗുര്‍പത് വന്ത് സിങ് പന്നുവിന്‍റെ ഒരു വീഡിയോ റിപ്പബ്ലിക് ടിവി ചാനല്‍ പുറത്തുവിട്ടിരുന്നു. പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഖാലിസ്ഥാന്‍ അനുകൂല തീവ്രവാദികള്‍ പഞ്ചാബില്‍ തീവ്രവാദം വളര്‍ത്തുന്നതിന്‍റെ ഭാഗമായി വി ഐപികളെ ലക്ഷ്യമിടുന്നു എന്ന രഹസ്യപ്പൊലീസ് റിപ്പോര്‍ട്ട് കന്ദ്രം പഞ്ചാബ് സര്‍ക്കാരിനയച്ചിരുന്നു.

തിങ്കളാഴ്ച സുപ്രീംകോടതി ഈ കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് അജ്ഞാത സംഘടനയുടെ ഭീഷണികാള്‍ ചില സുപ്രീംകോടതി അഭിഭാഷകര്‍ക്ക് ലഭിച്ചത്. ജനവരി അഞ്ചിനാണ് പ്രധാനമന്ത്രി മോദി സുരക്ഷാ വീഴ്ച മൂലം പഞ്ചാബിലെ ഫിറോസ്പൂരില്‍ റാലിയില്‍ പങ്കെടുക്കാനുള്ള തീരുമാനം റദ്ദാക്കിയത്. മോശം കാലാവസ്ഥ കാരണം വിമാനത്തിന് പകരം റോഡ് വഴി ഹുസൈന്‍വാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്ക് യാത്രചെയ്യുമ്പോഴാണ് പ്രധാനമന്ത്രിയുടെ അകമ്പടി വാഹനം ഒരു ഫ്‌ളൈ ഓവറില്‍ 15 മുതല്‍ 20 മിനിറ്റോളം കുടുങ്ങിയത്. ചില കര്‍ഷക പ്രക്ഷോഭകര്‍ വഴി തടഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്. പ്രധാനമന്ത്രിയുടെ ജീവന് തന്നെ ഏറെ ഭീഷണി ഉയര്‍ത്തുന്നതായിരുന്നു ഈ സംഭവം.

ഇത്തരം അടിയന്തരഘട്ടത്തില്‍ പ്രധാനമന്ത്രിയെ സംരക്ഷിക്കാന്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നാണ് പഞ്ചാബ് പൊലീസിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തുന്നത്. ഇപ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരും പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയെപ്പറ്റി അന്വേഷിക്കാന്‍ വേറെ വേറെ സമിതികളെ നിയോഗിച്ചിരിക്കുകയാണ്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.