×
login
ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍

വിനോദസഞ്ചാരികള്‍ വന്‍തോതില്‍ ഒഴുകിയെത്തിയതോടെ ദാല്‍ തടാകവും ഹൗസ് ബോട്ടുകളും വീണ്ടും ആയിരങ്ങളെ കൊണ്ട് നിറഞ്ഞു. കശ്മീരിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഗുല്‍മാര്‍ഗ്, പഹല്‍ഗാം, സോന്‍മാര്‍ഗ്ഗ് അടക്കമുള്ള മേഖലകളിലും സഞ്ചാരികള്‍ വന്‍തോതില്‍ എത്തുകയാണ്. ഭീകരാക്രമണങ്ങള്‍ ഇല്ലാതായതോടെ കശ്മീര്‍ സുരക്ഷിതമാണെന്ന ബോധ്യം ആഭ്യന്തര സഞ്ചാരികളില്‍ വര്‍ധിച്ചതായാണ് വിലയിരുത്തല്‍. സഞ്ചാരികള്‍ക്ക് എല്ലാവിധ സുരക്ഷിതത്വും ഉറപ്പുവരുത്താന്‍ സൈന്യവും മറ്റു സുരക്ഷാ ഏജന്‍സികളും എല്ലാ ക്രമീകരണങ്ങളുമേര്‍പ്പെടുത്തിയിട്ടുണ്ട്.

ന്യൂദല്‍ഹി: ഭീകരതയുടെ വിളനിലമായിരുന്ന കശ്മീരിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സഞ്ചാരികളുടെ ഒഴുക്ക്. നവംബറില്‍ മാത്രം ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ എത്തിയെന്നാണ് കണക്ക്. കേന്ദ്ര സര്‍ക്കാരും സൈന്യവും ജമ്മു കശ്മീര്‍ ഭരണകൂടവും സ്വീകരിച്ച നടപടികള്‍ ഫലം കണ്ടു തുടങ്ങിയതിന്റെ വ്യക്തമായ തെളിവുകളാണിത്. കഴിഞ്ഞ നവംബറില്‍ വെറും 6,327 പേര്‍ മാത്രമാണ് കശ്മീരിലെത്തിയത്.

ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി ആഭ്യന്തര വിനോദ സഞ്ചാരികളുടെ കുത്തൊഴുക്കാണ്. ഒക്ടോബറില്‍ 93,000 പേരും നവംബറില്‍ 1,27,605 പേരുമെത്തി. ഭൂമിയിലെ സ്വര്‍ഗ്ഗമെന്നറിയപ്പെടുന്ന കശ്മീരിലെ ശൈത്യകാലം ആസ്വദിക്കാനായി കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്രയധികം ആഭ്യന്തര ടൂറിസ്റ്റുകള്‍ എത്തിയത്. സഞ്ചാരികളുടെ വന്‍ വര്‍ധനവ് കണ്ടതോടെ കൂടുതല്‍ ശൈത്യകാല ഉത്സവങ്ങളും കലാപരിപാടികളും സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ജമ്മു കശ്മീര്‍ ഭരണകൂടവും കശ്മീര്‍ ടൂറിസവും. ഹൗസ് ബോട്ട് ഫെസ്റ്റിവല്‍, സൂഫി ഫെസ്റ്റിവല്‍ എന്നിവ ഇതിനകം നടത്തിയതായി ടൂറിസം സെക്രട്ടറി സര്‍മാദ് ഹഫീസ് അറിയിച്ചു. കശ്മീരിലെ 75 സ്ഥലങ്ങള്‍ തെരഞ്ഞെടുത്ത് ടൂറിസം കേന്ദ്രങ്ങളാക്കി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും സര്‍മാദ് പറഞ്ഞു. ഡിസംബറില്‍ മഞ്ഞുവീഴ്ച ആരംഭിക്കുമ്പോള്‍ ചില്ലാ കലാന്‍ കാണുന്നതിനായി കൂടുതല്‍ പേര്‍ എത്തുമെന്നാണ് ടൂറിസം വകുപ്പിന്റെ പ്രതീക്ഷ.

വിനോദസഞ്ചാരികള്‍ വന്‍തോതില്‍ ഒഴുകിയെത്തിയതോടെ ദാല്‍ തടാകവും ഹൗസ് ബോട്ടുകളും വീണ്ടും ആയിരങ്ങളെ കൊണ്ട് നിറഞ്ഞു. കശ്മീരിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഗുല്‍മാര്‍ഗ്, പഹല്‍ഗാം, സോന്‍മാര്‍ഗ്ഗ് അടക്കമുള്ള മേഖലകളിലും സഞ്ചാരികള്‍ വന്‍തോതില്‍ എത്തുകയാണ്. ഭീകരാക്രമണങ്ങള്‍ ഇല്ലാതായതോടെ കശ്മീര്‍ സുരക്ഷിതമാണെന്ന ബോധ്യം ആഭ്യന്തര സഞ്ചാരികളില്‍ വര്‍ധിച്ചതായാണ് വിലയിരുത്തല്‍. സഞ്ചാരികള്‍ക്ക് എല്ലാവിധ സുരക്ഷിതത്വും ഉറപ്പുവരുത്താന്‍ സൈന്യവും മറ്റു സുരക്ഷാ ഏജന്‍സികളും എല്ലാ ക്രമീകരണങ്ങളുമേര്‍പ്പെടുത്തിയിട്ടുണ്ട്.

  comment

  LATEST NEWS

  കോണ്‍ഗ്രസ് സഖ്യകക്ഷി തൗഖീര്‍ റാസ ഖാനെ ചോദ്യം ചെയ്ത് മരുമകള്‍; സ്ത്രീകളുടെ അവകാശം സംരക്ഷിക്കാന്‍ ബിജെപിയ്‌ക്കേ കഴിയൂ എന്ന് നിദ ഖാന്‍

  ഗോവയില്‍ 34 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്തുവിട്ട് ബിജെപി; മുഖ്യമന്ത്രി പ്രമോദ് സാവന്ത് സംഗ്ലിയില്‍; രണ്ട് മന്ത്രിമാരെ ഒഴിവാക്കി

  പാകിസ്ഥാന്‍ ഐഎസ്‌ഐ ഇസ്ലാമിക ജിഹാദ് പ്രചരിപ്പിക്കാന്‍ തബ്ലിഗി ജമാത്തിനെ ഉപയോഗിക്കുന്നു

  ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; മുറെയും റാഡുകാനുവും തോറ്റു;മെദ്‌വദേവ്, ഹാലെപ്പ് മുന്നോട്ട്

  ഐസിസി 2021ലെ മികച്ച ഇലവനെ പ്രഖ്യാപിച്ചു; പുരുഷ ഏകദിന, ട്വന്റി20 ടീമില്‍ ഇന്ത്യന്‍ താരങ്ങളില്ല; ടെസ്റ്റില്‍ മൂന്ന് പേര്‍

  ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.