×
login
ശാരദാദേവി‍‍ പുനര്‍ജനിച്ചതാണ് മമതയെന്ന തൃണമൂല്‍ എംഎല്‍എയുടെ പ്രസ്താവനയില്‍ അമ്പരപ്പും അമര്‍ഷവും പ്രകടിപ്പിച്ച് ശ്രീരാമകൃഷ്ണ മിഷന്‍

സ്വാമി ശ്രീരാമകൃഷ്ണ പരമഹംസരുടെ ഭാര്യ ശാരദാ ദേവിയുടെ പുനര്‍ജന്മമാണ് മമത ബാനര്‍ജിയെന്ന തൃണമൂല്‍ എംഎല്‍എയുടെ പരാമര്‍ശം വിവാദം. ഇതില്‍ ശ്രീരാമകൃഷ്ണമിഷന്‍ അമ്പരപ്പും അമര്‍ഷവും പ്രകടിപ്പിച്ചു.

കൊല്‍ക്കൊത്ത: സ്വാമി ശ്രീരാമകൃഷ്ണ പരമഹംസരുടെ ഭാര്യ ശാരദാ ദേവിയുടെ പുനര്‍ജന്മമാണ് മമത ബാനര്‍ജിയെന്ന തൃണമൂല്‍ എംഎല്‍എയുടെ പരാമര്‍ശം വിവാദം. ഇതില്‍ ശ്രീരാമകൃഷ്ണമിഷന്‍ അമ്പരപ്പും അമര്‍ഷവും പ്രകടിപ്പിച്ചു.  

ഡോക്ടര്‍ കൂടിയായ തൃണമൂല്‍ എംഎല്‍എ നിര്‍മ്മല്‍ മാജിയാണ് മമതയെ ശാരദ ദേവിയുമായി ഉപമിച്ചത്. ശാരദാദേവി മമത ബാനര്‍ജിയായി വീണ്ടും അവതരിച്ചിരിക്കുകയാണെന്നായിരുന്നു എംഎല്‍എ പറഞ്ഞത്. രാമകൃഷ്ണ മിഷനിലെ സ്വാമിമാരോട് ശാരദാദേവി തന്നെ കാളിഘട്ട് പ്രദേശത്ത് താന്‍ വീണ്ടും ജനിക്കുമെന്നും തന്‍റെ ജീവിതം രാഷ്ട്രീപ്രവര്‍ത്തക എന്ന നിലയില്‍ സാമൂഹ്യപ്രവര്‍ത്തനത്തിനും ജനസേവനത്തിനും പ്രയോജനപ്പെടുത്തുമെന്നും പറഞ്ഞിരുന്നുവെന്നും നിര്‍മ്മല്‍ മാജി കൂട്ടിച്ചേര്‍ത്തു. പക്ഷെ ശാരദാദേവിയെ മമത ബാനര്‍ജിയുമായി ഉപമിച്ചത് സ്വതവേ ശാന്തശീലരായ ശ്രീരാമകൃഷ്ണ മിഷനിലെ സ്വാമിമാരെ പ്രകോപിപ്പിച്ചിരിക്കുകയാണ്. 

"ഈ പ്രസ്താവന ഞങ്ങളെ ആകെ അമ്പരപ്പിക്കുകയും അസ്വസ്ഥരാക്കുകയും ചെയ്തിരിക്കുകയാണ്. ശാരദാ ദേവിയുടെ രൂപം തന്നെ വല്ലാതെ മുറിവേറ്റിരിക്കുന്നു. മാ ശാരദാ ദേവി ഒരു ആത്മീയ വ്യക്തിത്വമാണ്. ഞങ്ങളുടെ ശാരദാ ദേവിയെ രാഷ്ട്രീയ ക്കാരന്‍ അപമാനിച്ചതില്‍ മഠത്തിലെ സ്വാമിമാരും ബ്രഹ്മചാരികളും വലിയ ദുഖത്തിലാണ്. "- രാമകൃഷ്ണ മിഷന്‍ ജനറല്‍ സെക്രട്ടറി സ്വാമി സുവിരാനന്ദ പറഞ്ഞു.  നൂറുകണക്കിനാളുകള്‍ ഇതില്‍ രോഷം പ്രകടിപ്പിച്ച് ഇമെയില്‍ അയക്കുകയും ഫോണില്‍ വിളിക്കുകയും ചെയ്യുന്നുണ്ടെന്നും സ്വാമി സുവീരാനന്ദ പറഞ്ഞു. ഇതോടെ തൃണമൂല്‍ നേതാക്കള്‍ നിര്‍മ്മല്‍ മാജിയുടെ പ്രസ്താവനയെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. ഇത് മമതയെ അസുഖകരമായ രീതിയില്‍ പുകഴ്ത്താന്‍ നടത്തിയ പാഴ് ശ്രമമാണെന്ന് തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു. 

ഈയിടെ ചില ജനവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പരാതി ലഭിച്ചതിനെതുടര്‍ന്ന് മമത ബാനര്‍ജിയുടെ അപ്രീതിയ്ക്ക് പാത്രമായി കഴിയുകയായിരുന്നു നിര്‍മ്മല്‍ മാജി. മുഖസ്തുതി വഴി മമതയെ പ്രീതിപ്പെടുത്താനുള്ള എംഎല്‍എയുടെ ശ്രമമാണ് ഈ ശാരദാദേവി പുനര്‍ജന്മകഥയെന്നും പറയപ്പെടുന്നു.  

മമത ബാനര്‍ജി ഫ്ളോറന്‍സ് നൈറ്റിംഗേലും സിസ്റ്റര്‍ നിവേദിതയും ദേവി ദുര്‍ഗ്ഗയും ആണെന്നും ഇതേ വീഡിയോയില്‍ നിര്‍മ്മല്‍ മാജി പറഞ്ഞിട്ടുണ്ട്. ഈ വീഡിയോ ഇപ്പോള്‍ വൈറലാണ്.  


 

 

 

 

 

  comment

  LATEST NEWS


  ബാര്‍ബര്‍ ഷോപ്പുകള്‍ സമയപരിധിക്കപ്പുറം തുറന്നിടരുത്; യുവാക്കള്‍ കടകളില്‍ തങ്ങുന്നത് എന്തിനാണെന്നത് സംശയം ജനിപ്പിക്കുന്നുവെന്ന് പോലീസ്


  വിടവാങ്ങലില്‍ പ്രതികരിച്ച് ടെന്നീസ് ലോകം; സെറീന എക്കാലത്തെയും 'ബോക്‌സ്ഓഫീസ് ഹിറ്റ്'


  മായാത്ത മാഞ്ചസ്റ്റര്‍ മോഹം; കോടികളെറിയാന്‍ വീണ്ടും മൈക്കിള്‍ നൈറ്റണ്‍


  10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്‍മാന്‍ അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്ക്കാന്‍ സിബിഐ


  വാങ്ങലും തെരഞ്ഞെടുക്കലുമെല്ലാം ഇനി മലയാളത്തില്‍; എട്ട് ഭാഷകളില്‍ കൂടി സേവനം ലഭ്യമാക്കി മീഷോ ആപ്പ്


  രാജ്യത്തിനായി മെഡല്‍ നേടിയാല്‍ കോടികള്‍; ഗസറ്റഡ് ഓഫീസര്‍ റാങ്കില്‍ ജോലി ; കായിക നയം പ്രഖ്യാപിച്ച് യോഗി; പറഞ്ഞു പറ്റിച്ച കേരളത്തിന് യുപിയെ പഠിക്കാം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.