ത്രിപുര മുഖ്യമന്ത്രി മണിക് സാഹ ബൊര്‍ദോവാലി മണ്ഡലത്തില്‍ നിന്നും, ധന്‍പൂരില്‍ നിന്നും കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്, കൈലാശഹറില്‍ നിന്നും മൊബഷ്വര്‍ അലി എന്നിങ്ങനെ പ്രമുഖരുടെ നീണ്ട നിരതന്നെയാണ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്ളത്.
അഗര്‍ത്തല : ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 60 സീറ്റുകളില്‍ 48 സീറ്റുകളിലേക്കാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്.
ത്രിപുര മുഖ്യമന്ത്രി മണിക് സാഹ ബൊര്‍ദോവാലി മണ്ഡലത്തില്‍ നിന്നും, ധന്‍പൂരില്‍ നിന്നും കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്, കൈലാശഹറില്‍ നിന്നും മൊബഷ്വര്‍ അലി എന്നിങ്ങനെ പ്രമുഖരുടെ നീണ്ട നിരതന്നെയാണ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്ളത്. 25 വര്‍ഷം നീണ്ട സിപിഎം ഭരണത്തിന് അന്ത്യംകുറിച്ചുകൊണ്ട് 2018ലാണ് ബിജെപി ത്രിപുര ഭരണം പിടിക്കുന്നത്. ബാക്കി 12 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്നീട് നിശ്ചയിക്കും.
അതേസമയം കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ഇടതുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ധാരണ പ്രകാരം 13 സീറ്റുകളാണ് കോണ്‍ഗ്രസ്സിന് ലഭിച്ചതെങ്കിലും 17 സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. 13 സീറ്റുകള്‍ക്ക് പുറമേ ബാര്‍ജാലാ, മജലിശ്പുര്‍, ബാധാര്‍ഘട്ട്, ആര്‍.കെ. പുര്‍ എന്നീ മണ്ഡലങ്ങളിലേക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്