×
login
ഉത്തര്‍പ്രദേശില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ബസിലേക്ക് ട്രക്ക് പാഞ്ഞുകയറി; 18 മരണം, പോലീസ് അന്വേഷണം തുടങ്ങി

ബസ്സിന്റെ ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഹൈവേയില്‍ രാം സനേഹി ഘട്ട് പോലീസ് സ്റ്റേഷന് സമീപത്തായി കിടന്നുറങ്ങുകയായിരുന്നു.

ലഖ്‌നൗ : ഉത്തര്‍പ്രദേശ് ബരാബങ്കിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ബസ്സിലേക്ക് ട്രക്ക് പാഞ്ഞുകയറി 18 പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം സംഭവിച്ചത്. ഹരിയാനയില്‍ നിന്ന് മടങ്ങുന്ന ബീഹാര്‍ സ്വദേശികളാണ് അപകടത്തില്‍ പെട്ടത്.

ഇവരുടെ ബസ്സിന്റെ ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഹൈവേയില്‍ രാം സനേഹി ഘട്ട് പോലീസ് സ്റ്റേഷന് സമീപത്തായി കിടന്നുറങ്ങുകയായിരുന്നു. അതിനിടെ വേഗതയില്‍ എത്തിയ ട്രക്ക് ഇവരുടെ മുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 18 പേരും തല്‍ക്ഷണം മരിച്ചു. കൊല്ലപ്പെട്ടവര്‍ ദാര്‍ഭംഗ, സീതാമര്‍ഹി എന്നിവിടങ്ങളില്‍ നിന്നും ഉള്ളവരായിരുന്നു.

രക്ഷാസേന എത്തിയാണ് ബസിനുള്ളില്‍ കുടുങ്ങിയ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും സീനിയര്‍ പോലീസ് ഓഫീസര്‍ സത്യനാരായണ്‍ സാബത്ത് പറഞ്ഞു.

 

    comment

    LATEST NEWS


    ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...ഇനി ഭീമന്‍ ഇലക്ട്രോണിക്സ് പാർക്ക്; 50,000 കോടി നിക്ഷേപത്തില്‍ യുപിയുടെ മുഖച്ഛായ മാറ്റി യോഗി


    വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


    1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


    മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


    ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


    സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.