×
login
നൂപുര്‍ ശര്‍മ്മ‍യെ പിന്തുണച്ച് ട്വീറ്റ്; ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി അശ്വിനി ജയിലില്‍; അക്രമികള്‍ വീടും തകര്‍ത്തു

പശ്ചിമബംഗാളിലെ ബെല്‍ഡംഗയില്‍ പ്രവാചക നിന്ദ നടത്തിയെന്ന ആരോപണവിധേയയായ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് ട്വീറ്റ് നടത്തിയ അശ്വിനി എന്ന ഒന്നാം ഡിഗ്രി വിദ്യാര്‍ത്ഥിനിയെ ബംഗാള്‍ സര്‍ക്കാര്‍ ജയിലിലടച്ചു. ട്വീറ്റില്‍ പ്രവാചക നിന്ദയ്ക്കെതിരെ സമരം ചെയ്യുന്ന അക്രമികള്‍ പൊതുമുതല്‍ നശിപ്പിക്കരുതെന്നും പറഞ്ഞിരുന്നു. ഇതാണ് അക്രമികളെ പ്രകോപിപ്പിച്ചത്.

ബെല്‍ഡംഗ: പശ്ചിമബംഗാളിലെ ബെല്‍ഡംഗയില്‍ പ്രവാചക നിന്ദ നടത്തിയെന്ന ആരോപണവിധേയയായ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് ട്വീറ്റ് നടത്തിയ അശ്വിനി എന്ന ഒന്നാം ഡിഗ്രി വിദ്യാര്‍ത്ഥിനിയെ ബംഗാള്‍ സര്‍ക്കാര്‍ ജയിലിലടച്ചു. ട്വീറ്റില്‍ പ്രവാചക നിന്ദയ്ക്കെതിരെ സമരം ചെയ്യുന്ന അക്രമികള്‍ പൊതുമുതല്‍ നശിപ്പിക്കരുതെന്നും പറഞ്ഞിരുന്നു. ഇതാണ് അക്രമികളെ പ്രകോപിപ്പിച്ചത്.  

സുപ്രീംകോടതി അഭിഭാഷകന്‍ ശശാങ്ക് ശേഖര്‍ ജാ ട്വിറ്ററില്‍ അശ്വിനിയുടെ ചിത്രം പങ്കുവെച്ചു: അശ്വിനിയുടെ അറസ്റ്റിനെക്കുറിച്ച് വിവരം തിരക്കിയപ്പോള്‍ ബെല്‍ഡംഗ പൊലീസ് വിവരം നല്‍കിയില്ലെന്നും ശശാങ്ക ശേഖര്‍ ജാ പറഞ്ഞു. അശ്വിനിയുടെ അറസ്റ്റിനെക്കുറിച്ച് വിവരം തിരക്കിയപ്പോള്‍ ബെല്‍ഡംഗ പൊലീസ് വിവരം നല്‍കിയില്ലെന്നും ശശാങ്ക ശേഖര്‍ ജാ പറഞ്ഞു. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സ്വാമിമാരെ അടിച്ചുകൊന്ന കേസില്‍ നിയമയുദ്ധം നടത്തി പ്രശസ്തനായ സുപ്രീംകോടതി അഭിഭാഷകനാണ് ശശാങ്ക് ശേഖര്‍ ജാ. 


ഇവര്‍ ബെല്‍ഡംഗയിലെ അശ്വിനിയുടെ വീട് ആക്രമിച്ചു. അശ്വിനിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് ബെല്‍ഡംഗയില്‍ വലിയ അക്രമം നടന്നു. ലഹളക്കാര്‍ ബെല്‍ഡംഗ പൊലീസ് സ്റ്റേഷനും ആക്രമിച്ചു.  അതേ സമയം പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലോ, അശ്വിനിയുടെ വീട് തകര്‍ത്ത കേസിലോ ഒരാളെപ്പോലും ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

ഒടുവില്‍ അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. അശ്വിനിയില്‍ നിന്നും പരാതി ലഭിച്ചയുടന്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറയുന്നു. പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതി അഞ്് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെയ്ക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്. ബെല്‍ഡംഗ പ്രദേശത്ത് ഇന്‍റര്‍നെറ്റ് സേവനം സസ്പെന്‍റ് ചെയ്തു. 

  comment

  LATEST NEWS


  വിലക്കയറ്റചര്‍ച്ചയ്ക്കിടയില്‍ ഒളിപ്പിച്ച് വെച്ച രണ്ട് ലക്ഷത്തിന്‍റെ ആഡംബര ബാഗ് മഹുവ മൊയ്ത്ര ഒഴിവാക്കി; പകരം കയ്യില്‍ ചെറിയ പഴ്സ്


  പറ്റിയ 85 ലക്ഷം രൂപ തരണം, കടം പറഞ്ഞാല്‍ ഇനി പെട്രോള്‍ തരില്ല; കാസര്‍കോട്ടെ പമ്പ് ഉടമകള്‍ നിലപാട് കടുപ്പിച്ചു; കേരളാ പോലീസ് കുടുങ്ങി


  ബാര്‍ബര്‍ ഷോപ്പുകള്‍ സമയപരിധിക്കപ്പുറം തുറന്നിടരുത്; യുവാക്കള്‍ കടകളില്‍ തങ്ങുന്നത് എന്തിനാണെന്നത് സംശയം ജനിപ്പിക്കുന്നുവെന്ന് പോലീസ്


  വിടവാങ്ങലില്‍ പ്രതികരിച്ച് ടെന്നീസ് ലോകം; സെറീന എക്കാലത്തെയും 'ബോക്‌സ്ഓഫീസ് ഹിറ്റ്'


  മായാത്ത മാഞ്ചസ്റ്റര്‍ മോഹം; കോടികളെറിയാന്‍ വീണ്ടും മൈക്കിള്‍ നൈറ്റണ്‍


  10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്‍മാന്‍ അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്ക്കാന്‍ സിബിഐ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.