login
കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പിനു മുന്നില്‍ ട്വിറ്റര്‍ ‍കീഴടങ്ങി; രാജ്യവിരുദ്ധ ട്വീറ്റുകളുള്ള അക്കൗണ്ടുകള്‍ റദ്ദാക്കി; ഉദ്യോഗസ്ഥ തലത്തിലും മാറ്റം

ട്വിറ്ററിന്റെ ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥതലത്തില്‍ മാറ്റമുണ്ടാകുമെന്നും ട്വിറ്റര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു.

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ ശക്തമായ മുന്നറിയിപ്പിന് മുന്നില്‍ കീഴടങ്ങി ട്വിറ്റര്‍. രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്ന് കണ്ടെത്തിയ അക്കൗണ്ടുകള്‍ ഒടുവില്‍ മരവിപ്പിക്കാനും റദ്ദാക്കാനുമാണ് തീരുമാനം. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 1435 പേരുടെ പട്ടകയില്‍ 1398 പേരുടെ അക്കൗണ്ടും ട്വിറ്റര്‍ റദ്ദാക്കി. ഖാലിസ്ഥാന്‍ ബന്ധം വ്യക്തമായ 1178 ട്വിറ്റര്‍ ഹാന്‍ഡിലുകളും ബ്ലോക് ചെയ്തവയില്‍ പെടുന്നു. ഇവയ്ക്കൊപ്പം 257 അക്കൗണ്ടില്‍ മോദി സര്‍ക്കാറിന്റെ കര്‍ഷകവംശഹത്യ എന്ന ഹാഷ് ടാഗ് ഉപയോഗിച്ചിരുന്നു. ഇതിലെ 220 എണ്ണവും റദ്ദാക്കി. ട്വിറ്ററിന്റെ ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥതലത്തില്‍ മാറ്റമുണ്ടാകുമെന്നും ട്വിറ്റര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു.

കാര്‍ഷിക നിയമത്തിനെതിരെയുള്ള സമരവുമായി ബന്ധപ്പെട്ട 11,000ലേറെ അക്കൗണ്ടുകള്‍ നീക്കം ചെയ്യണമെന്ന നിര്‍ദേശം തള്ളിയ ട്വിറ്ററിനെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. തെറ്റായ വാര്‍ത്തകളും സംഘര്‍ഷത്തിന് വഴിയൊരുക്കുന്ന സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയില്ലെങ്കില്‍ ശക്തമായ പ്രതികരണമുണ്ടാകുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു.  

ട്വിറ്റര്‍ രാജ്യത്തെ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ചെങ്കോട്ടയിലെ പ്രശ്നം കൈാര്യം ചെയ്യുമ്പോള്‍ ഒന്നും ക്യാപിറ്റോള്‍ ഹില്ലിലെ പ്രശ്നങ്ങള്‍ കൈാര്യം ചെയ്യേണ്ടിവരുമ്പോള്‍ മറ്റൊരു നിലപാടും സ്വീകരിക്കാന്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് ആവില്ല. മാധ്യമസ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും കാത്തു രക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പക്ഷെ രാജ്യ സുരക്ഷ, ക്രമസമാധാനം എന്നീ കാര്യങ്ങള്‍ക്കും അതേ പ്രാധാന്യം തന്നെയാണുള്ളത്, കേന്ദ്രമന്ത്രി വ്യക്തമാക്കി. ദയവായി ശത്രുതയും അക്രമവും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കരുത്. ഇന്ത്യയുടെ ഭരണഘടനയും രാജ്യത്തെ നിയമങ്ങളും പാലിക്കുക, അതല്ലെങ്കില്‍ ഞങ്ങള്‍ക്ക് ശക്തമായ നടപടി എടുക്കേണ്ടിവരും, അദ്ദേഹം പറഞ്ഞു. കര്‍ഷക സംഘടനകളുടെ സമരവുമായി ബന്ധപ്പെട്ട് കുപ്രചാരണങ്ങള്‍ നടത്തുന്ന ആയിരത്തിേലറെ അക്കൗണ്ടുകള്‍ നീക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിരുന്നു.  

യുഎസിലെ ക്യാപിറ്റോള്‍ ഹില്ലില്‍ അക്രമം നടന്നയുടന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ നടപടി എടുത്തു. പക്ഷെ റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ അവര്‍ ഒന്നും ചെയ്തില്ല. ഈ ഇരട്ടത്താപ്പ് ഇവിടെ നടപ്പില്ല. മോദി കര്‍ഷകരുടെ കൂട്ടക്കൊല ആസൂത്രണം ചെയ്യുന്നതായി ആരോപിച്ചുള്ളതു പോലെയുള്ള ഹാഷ് ടാഗുകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ഭരണഘടന അഭിപ്രായ പ്രകടന സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. പക്ഷെ രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത എന്നീ വിഷയങ്ങള്‍ വരുമ്പോള്‍ ന്യായമായ നിയന്ത്രണങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ഭരണഘടനയുടെ 19(2)-ാം വകുപ്പ് വ്യക്തമാക്കുന്നു. വിദ്വേഷ പരാമര്‍ശങ്ങള്‍ കണ്ടെത്താനും നീക്കാനും സാമൂഹ്യമാധ്യമങ്ങള്‍ക്ക് അവരുടേതായ നിയന്ത്രണ സംവിധാനങ്ങളുണ്ട്. എന്നാല്‍ ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കേണ്ട എന്നല്ല അതിനര്‍ഥം. അത് ഇവിടെ നടപ്പില്ല.  

സര്‍ക്കാര്‍ നിര്‍ദേശിച്ചതിന്റെ പകുതി അക്കൗണ്ടുകള്‍ക്കെതിരെ മാത്രമേ അവര്‍ നടപടിയെടുത്തുള്ളു.  വിദേഷ്വ പരാമര്‍ശങ്ങള്‍ നടത്തിയ, മാധ്യമങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, രാഷ്ട്രീയക്കാര്‍ എന്നിവരുടേതടക്കം നിരവധി അക്കൗണ്ടുകള്‍ക്കെതിരെ ട്വിറ്റര്‍ ഒരു നടപടിയും എടുത്തില്ല. ക്യാപിറ്റോള്‍ ഹില്ലില്‍ അക്രമമുണ്ടായപ്പോള്‍ ഇത്തരം മൈക്രോ ബ്ലോഗിങ് കമ്പനികള്‍ പോലീസിനൊപ്പം നിന്നു. പക്ഷെ നമ്മുടെ അന്തസ്സിന്റെ പര്യായമായ ചെങ്കോട്ടയില്‍ നടന്നപ്പോള്‍ അവര്‍ പോലീസ് നടപടിയെ എതിര്‍ത്തു, അദ്ദേഹം ചൂണ്ടിക്കാട്ടി.  

അവരുടെ നല്ല പ്രവര്‍ത്തനങ്ങളോടും വിദേശ നിക്ഷേപം ഇന്ത്യയില്‍ വരുന്നതിനോടും സര്‍ക്കാരിന് ബഹുമാനം തന്നെയാണ്. പക്ഷെ നിങ്ങള്‍ രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യം സുപ്രധാനമാണ്. പക്ഷെ പ്രതികാര സെക്സ് വീഡിയോകളും അശ്ലീല വീഡിയോകളും തെരുവിലെ അക്രമങ്ങളും വികാരം കുത്തിനിറയ്ക്കുന്ന ദൃശ്യങ്ങളും മറ്റും കാണിച്ച് ആ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാനാവില്ല, അദ്ദേഹം പറഞ്ഞു.

 

 

 

  comment

  LATEST NEWS


  ഞങ്ങളുടെ ജനത സൈന്യത്തിൻ്റെ വെടിയേറ്റ് ദിവസേന മരിച്ചു കൊണ്ടിരിക്കുന്നു; മിസ് യൂണിവേഴ്സ് വേദിയിൽ പ്രതിഷേധവുമായി മത്സരാർത്ഥി


  കോവിഡ് കേസുകളില്‍ ഗണ്യമായ കുറവ്; സംസ്ഥാനങ്ങളിലെ ലോക്ക്ഡൗണ്‍ ഫലം കാണുന്നു; പ്രതിദിന മരണ നിരക്കില്‍ വര്‍ധന


  ഗണേഷ് കുമാറിനെതിരേ സിപിഎം നേതൃത്വത്തെ സമീപിച്ച് സഹോദരി; അച്ഛന്റെ സ്വത്തുക്കള്‍ തട്ടിയെടുത്തു; സരിത ബന്ധവും ചര്‍ച്ച; ആദ്യ ടേം മന്ത്രിസ്ഥാനം ഒഴിവാക്കി


  രാഷ്ട്രീയക്കാര്‍ പ്രതിയാകുമ്പോള്‍ ജനങ്ങളെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നത് അംഗീകരിക്കില്ല; മമതയ്ക്ക് ബംഗാള്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം


  പശുക്കള്‍ക്ക് കുളമ്പുരോഗം പടരുന്നു; കർഷകർ പാൽ കറന്ന് കളയുന്നു, സർക്കാർ ആശുപത്രി ഉണ്ടെങ്കിലും ഡോക്ടർമാരില്ല


  മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ സിപിഎം സെല്‍ഭരണം, ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നില്ല


  ഇസ്രയേലിനെ ആക്രമിക്കാന്‍ അയച്ച ആറു മിസൈലുകളും സ്വന്തം രാജ്യത്ത് തന്നെ പതിച്ചു; ഇസ്രയേലിന്റെ തിരിച്ചടിയില്‍ വിറങ്ങലിച്ച് ലെബനന്‍


  ആലപ്പുഴയിൽ കനത്ത മഴയിലും കാറ്റിലും 29 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 653 വീടുകള്‍ക്ക് ഭാഗികനാശം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.