×
login
ഹൈദരാബാദില്‍ ബുര്‍ഖ‍ ധരിച്ചെത്തിയ രണ്ട് യുവതികള്‍ ദുര്‍ഗ്ഗാവിഗ്രഹം‍ നശിപ്പിച്ചു; തൊട്ടടുത്ത പള്ളിയിലെ വിഗ്രഹവും കേടുവരുത്തി; സംഘാടകര്‍ പിടികൂടി

ഹൈദരാബാദില്‍ ബുര്‍ഖ ധരിച്ചെത്തി പൂജാപന്തലില്‍ പ്രതിഷ്ഠിച്ചിരുന്ന ദുര്‍ഗ്ഗാവിഗ്രഹം നശിപ്പിക്കാന്‍ ശ്രമം നടത്തിയ രണ്ട് യുവതികളെ സംഘാടകര്‍ പിടികൂടി. പൂജാപന്തലില്‍ കടന്ന ഇവര്‍ സ്പാനര്‍ ഉപയോഗിച്ചാണ് വിഗ്രഹം കേടുവരുത്താന്‍ ശ്രമം നടത്തിയത്. ഇരുവരും 20 വയസ്സിന് മുകളില്‍ മാത്രമാണ് ഈ രണ്ടു യുവതികളുടെയും പ്രായം.

അറസ്റ്റിലായ രണ്ട് യുവതികള്‍ പൊലീസ് സ്റ്റേഷനില്‍; ദുര്‍ഗ്ഗാവിഗ്രഹത്തിന്‍റെ കൂടെയുള്ള സിംഹത്തിന്‍റെ മുഖത്ത് സ്പാനര്‍ ഉപയോഗിച്ച് കേടുവരുത്തിയ ഭാഗങ്ങള്‍ ചുവന്ന വളയങ്ങളില്‍ (നടുവില്‍) യുവതികള്‍ സ്പാനര്‍ ഉപയോഗിച്ച് വരുത്തിയ കേടുപാടുകള്‍ വരുത്തിയ ക്രിസ്ത്യന്‍ പള്ളിയിലെ മേരി മറിയത്തിന്‍റെ പ്രതിമ (വലത്ത്)

ഹൈദരാബാദ്: ഹൈദരാബാദില്‍ ബുര്‍ഖ ധരിച്ചെത്തി ദുര്‍ഗ്ഗാപൂജയോടനുബന്ധിച്ച്  പൂജാപന്തലില്‍ പ്രതിഷ്ഠിച്ചിരുന്ന ദുര്‍ഗ്ഗാവിഗ്രഹം നശിപ്പിക്കാന്‍ ശ്രമം നടത്തിയ രണ്ട് യുവതികളെ സംഘാടകര്‍ പിടികൂടി. പൂജാപന്തലില്‍ കടന്ന ഇവര്‍ സ്പാനര്‍ ഉപയോഗിച്ചാണ് വിഗ്രഹം കേടുവരുത്താന്‍ ശ്രമം നടത്തിയത്. ഇരുവരും 20 വയസ്സിന് മുകളില്‍ മാത്രമാണ് ഈ രണ്ടു യുവതികളുടെയും പ്രായം.  

ബുര്‍ഖ ധരിച്ചെത്തിയ യുവതികളില്‍ ഒരാളുടെ കയ്യില്‍ സ്പാനര്‍ ഉണ്ടെന്നും അവള്‍ ദുര്‍ഗ്ഗാവിഗ്രഹം നശിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും തിരിച്ചറിഞ്ഞ സംഘാടകരില്‍ ഒരാള്‍ ഹൈദരാബാദ് സെന്‍ട്രല്‍ പൊലീസിനെ വിവരമറിയിച്ചു. "പെണ്‍കുട്ടിയെ തടയാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ അയാളെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതോടെ പന്തലിന്‍റെ ചുമതലയുള്ളവര്‍ ഒത്തുകൂടി സ്ത്രീകളെ പിടികൂടി"- പൊലീസ് പറയുന്നു.  

ഈ പന്തലിന് തൊട്ടടുത്തുള്ള പള്ളിയിലും (ക്രിസ്ത്യന്‍) ഈ യുവതികള്‍ പോയതായി പറയുന്നു. അവിടെ സ്ഥാപിച്ച മേരി മറിയത്തിന്‍റെ പ്രതിമയിലും കേടുപാടുകള്‍ വരുത്താന്‍ ഇവര്‍ ശ്രമം നടത്തി. എന്നാല്‍ ഇവരോട് പള്ളി വിട്ട് പോകാന്‍ ചിലര്‍ ആവശ്യപ്പെട്ടതോടെ പിന്തിരിയുകയായിരുന്നു.  


ഇത്രയുമായപ്പോള്‍ സെന്‍ട്രല്‍ പൊലീസ് സൈദാബാദ് പൊലീസിനെ വിവരമറിയിച്ചു. അവര്‍ വന്ന് രണ്ട് ബുര്‍ഖാധാരികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. എന്താണ് സംഭവിച്ചതെന്നറിയാന്‍ പെണ്‍കുട്ടികളെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇവര്‍ സഹകരിക്കുന്നില്ല. ഇവരുടെ വിശദാംശങ്ങള്‍ അറിയാന്‍ ശ്രമിക്കുകയാണ്. "- പൊലീസ് അറിയിച്ചു.  

 

 

    comment

    LATEST NEWS


    മഹേഷ് നാരായണന്റെ 'അറിയിപ്പ്' റിലീസ് ഡിസംബര്‍ 16ന് നെറ്റ്ഫ്‌ലിക്‌സില്‍


    പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രൈലര്‍ റിലീസ് നാളെ


    ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രിയും; തുടര്‍ച്ചയായ നാലാം തവണയും പട്ടികയില്‍ ഇടംനേടി നിര്‍മല സീതാരാമന്‍


    ആദിശങ്കറിന് രണ്ടാം ജന്മം; ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം


    12ലക്ഷം വിദ്യാര്‍ഥികള്‍ക്കു നൂതന സാങ്കേതിക പരിശീലനം നല്‍കും മുഖ്യമന്ത്രി; 9000 റോബോട്ടിക് കിറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പിണറായി വിജയന്‍


    തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23ന് ആറന്മുളയില്‍ നിന്നു പുറപ്പെടും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.