×
login
ജെയ്ഷ്-ഇ-മുഹമ്മദിന്‍റെ ബോംബ് സ്ഫോടന തന്ത്രജ്ഞന്‍ യാസിർ പരെയെയും സഹായിയെയും ജമ്മു‍ കശ്മീരില്‍ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ പുൽവാമയിൽ രണ്ട് ഭീകരരെ സുരക്ഷാ സേന ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിൽ വധിച്ചു. നിരോധിക്കപ്പെട്ട ഭീകരസംഘടനയായ ജെയ്ഷ് -ഇ- മുഹമ്മദിന്‍റെ നിയന്ത്രിത സ്ഫോടക വസ്തു ( ഐ ഇ ഡി) ഉപയോഗിക്കുന്നതില്‍ വിദഗ്ധനായ യാസിർ പരെയെയും കൂട്ടാളിയായ മറ്റൊരു ഭീകരനെയുമാണ് സൈന്യം വധിച്ചത്. കൊല്ലപ്പെട്ട രണ്ടാമത്തെ ഭീകരൻ പാക് സ്വദേശിയാണ്.

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ  രണ്ട് ഭീകരരെ സുരക്ഷാ സേന ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിൽ വധിച്ചു. നിരോധിക്കപ്പെട്ട ഭീകരസംഘടനയായ ജെയ്ഷ് -ഇ- മുഹമ്മദിന്‍റെ നിയന്ത്രിത സ്ഫോടക വസ്തു ( ഐ ഇ ഡി) ഉപയോഗിക്കുന്നതില്‍ വിദഗ്ധനായ യാസിർ പരെയെയും കൂട്ടാളിയായ മറ്റൊരു ഭീകരനെയുമാണ് സൈന്യം വധിച്ചത്. കൊല്ലപ്പെട്ട രണ്ടാമത്തെ ഭീകരൻ പാക് സ്വദേശിയാണ്.  

ബുധനാഴ്ച  പുലർച്ചെ കശ്മീരിലെ പുല്‍വാമയില്‍ ഭീകരന്‍ യാസിര്‍ പരെയുടെ സ്വന്തം തട്ടകമായ കസബയാർ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഭീകരരെ വകവരുത്താൻ സാധിച്ചത് തീവ്രവാദികള്‍ക്കെതിരായ സൈന്യത്തിന്‍റെ മുന്നേറ്റത്തില്‍ വലിയൊരു നാഴികക്കല്ലാണെന്ന് ജമ്മു കശ്മീർ ഐജി വിജയ് കുമാർ പറഞ്ഞു.

44 രാഷ്ട്രീയ റൈഫിള്‍സിലെ കമാന്‍റിംഗ് ഓഫീസറായ കേണല്‍ എ.കെ. സിങിന്‍റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍. ഇക്കുറി വെടിവെയ്പില്‍ മറ്റാരും കൊല്ലപ്പെടാതിരിക്കാനും സൈന്യം പ്രത്യേക മുന്‍കരുതലെടുത്തിരുന്നു. പുലര്‍ച്ചെ മുന്ന് മണിക്കാണ് ഒരു ഇടുങ്ങിയ ഒളിയിടത്തില്‍ രണ്ട് തീവ്രവാദികള്‍ ഉള്ളതായി വിവരം ലഭിച്ചത്. ഒരു കെട്ടിടത്തിലെ ടെറസിനും മുകള്‍ നിലയ്ക്കും ഇടയ്ക്കുള്ള ഇടുങ്ങിയ ഗുഹപോലെയുള്ള ഒളിയിടമായിരുന്നു ഇവരുടെ സങ്കേതം.

2019 ജൂണില്‍ 44 രാഷ്ട്രീയ റൈഫിള്‍സിന്‍റെ ബഹുവാഹന അകമ്പടി സംഘം അരിഹാള്‍- പുല്‍വാമ റോഡിലൂടെ നീങ്ങുമ്പോള്‍ നിയന്ത്രിത സ്‌ഫോടനം നടത്തിയ തീവ്രവാദിയാണ് പരെയ്. അന്ന് സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

'നിങ്ങള്‍ക്ക് (തീവ്രവാദികള്‍ക്ക്) സൂര്യന് കീഴില്‍ എവിടെ വേണമെങ്കിലും ഒളിക്കാം...പക്ഷെ ഞങ്ങള്‍ നിങ്ങളെ കണ്ടുപിടിക്കും, വേട്ടയാടും....കാരണം... ഞങ്ങള്‍ മറക്കില്ല....ഒരിയ്ക്കലും പൊറുക്കുകയുമില്ല...'

ബുധനാഴ്ച കേണല്‍ സിങ് തീവ്രവാദിയായ പരെയുടെ അച്ഛനെ വരുത്തി മകനോട് കീഴടങ്ങാനായി പറയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഉള്ളില്‍ നിന്നും പാക് തീവ്രവാദി (ഫര്‍ഖാന്‍ എന്ന് വിളിപ്പേര്) തുരുതുരാ നിറയൊഴിക്കുകയായിരുന്നു, ഉദ്യോഗസ്ഥര്‍ പറയുന്നു.

രണ്ട് എകെ 47 തോക്കുകള്‍, രണ്ട് യുബിജിഎല്‍, 12 ഗ്രനേഡുകള്‍, നിരവധി വെടിയുണ്ടകള്‍ എന്നിവ കണ്ടെടുത്തു. ഫര്‍ഖാന്‍ എന്ന അലി ബായി എ പ്ലസ് വിഭാഗത്തില്‍പ്പെട്ട പാകിസ്ഥാനി തീവ്രവാദിയാണെന്ന് ശ്രീനഗറിലെ സൈനിക വക്താവ് അറിയിച്ചു. ജെയ്ഷ് ഇ മുഹമ്മദില്‍ 2020 ജൂണ്‍ മുതല്‍ സജീവമായിരുന്നു ഫര്‍ഖാന്‍. യുവാക്കളെ തീവ്രവാദികളാക്കാനാണ് അലി ഭായിയെ കശ്മീരിലേക്കയച്ചത്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.