×
login
ദുബായിലെ വ്യവസായ പാര്‍ക്കുകളും ഐടി ടവറുകളും മെഡിക്കല്‍ കോളേജും ഇനി കശ്മീരിലും; വന്‍നിക്ഷേപവുമായി യുഎഇ സര്‍ക്കാര്‍

ജമ്മുകശ്മീരിലെ 370ാം വകുപ്പ് റദ്ദാക്കിയ ശേഷം ആദ്യമായാണ് ഒരു വിദേശരാജ്യം ഇന്ത്യയുമായി ഇങ്ങനെ ഒരു കരാറില്‍ ഒപ്പിടുന്നത്.

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ അടിസ്ഥാന സൗകര്യങ്ങളില്‍ നിക്ഷേപം നടത്താന്‍ തയ്യാറായി യുഎഇ സര്‍ക്കാര്‍. ഇതുസംബന്ധിച്ച ധാരണാപത്രം ഇരു രാജ്യങ്ങളും ഒപ്പിട്ടതായി കേന്ദ്ര വാണിജ്യകാര്യ മന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു. വ്യവസായ പാര്‍ക്കുകള്‍, ഐടി ടവറുകള്‍, ലോജിസ്റ്റിക് കേന്ദ്രങ്ങള്‍, മെഡിക്കല്‍ കോളേജ്, സ്പെഷ്യാലിറ്റി ആശുപത്രി എന്നിവ ദുബായ് സര്‍ക്കാര്‍ നിര്‍മ്മിക്കും.

ജമ്മുകശ്മീരിലെ 370ാം വകുപ്പ് റദ്ദാക്കിയ ശേഷം ആദ്യമായാണ് ഒരു വിദേശരാജ്യം ഇന്ത്യയുമായി ഇങ്ങനെ ഒരു കരാറില്‍ ഒപ്പിടുന്നത്. ദുബായിലുളള നിരവധി സ്ഥാപനങ്ങള്‍ ജമ്മുകശ്മീരില്‍ നിക്ഷേപം നടത്താന്‍ തയ്യാറായിട്ടുണ്ട്. പുതിയ നിക്ഷേപങ്ങള്‍ ജമ്മുകശ്മീരിനെ വികസനത്തിന്റെ പുതിയ പാതയിലേക്ക് നയിക്കുമെന്ന് പീയൂഷ് ഗോയല്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി, അഭ്യന്തര മന്ത്രി അമിത്ഷാ എന്നിവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. വ്യവസായവത്കരണത്തിലും പ്രദേശത്തിന്റെ വികസനത്തിലും പുതിയ പദ്ധതികള്‍ കാരണമാകുമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ്സിന്‍ഹ വ്യക്തമാക്കി.

 

 

 

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.