×
login
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്

രാജസ്ഥാനിലെ ഉദയ് പൂരില്‍ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന് തയ്യല്‍ക്കാരന്‍ കനയ്യ ലാലിനെ കഴുത്തറുത്ത് കൊന്നവര്‍ കൊലപാതകത്തിന് മറവായി രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്.

ഉദയ് പൂര്‍: രാജസ്ഥാനിലെ ഉദയ് പൂരില്‍ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന് തയ്യല്‍ക്കാരന്‍ കനയ്യ ലാലിനെ കഴുത്തറുത്ത് കൊന്നവര്‍ കൊലപാതകത്തിന് മറവായി  രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്.  

ചോദ്യം ചെയ്യലിലാണ് കൊലപാതകികളായ റിയാസ് അട്ടാരിയും മുഹമ്മദ് ഗൗസും ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രവാചകനെ അപമാനച്ചതിന്‍റെ പേരില്‍ ഇറച്ചിവെട്ടുന്ന വെട്ടുകത്തി ഉപയോഗിച്ചാണ് ഇവര്‍ കനയ്യ ലാല്‍ എന്ന ടെയ്ലറെ കഴുത്തറുത്ത് കൊന്നത്. കൊലപാതകത്തിന് മറയുണ്ടാക്കാന്‍ ഇരുവരും കഴിഞ്ഞ മൂന്ന് വര്‍ഷമായി ബിജെപിയില്‍ അംഗത്വമെടുക്കാന്‍ ശ്രമം നടത്തിയിരുന്നതായും ഇന്ത്യാ ടുഡേ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.  

ബിജെപിയുടെ വിശ്വസ്തരിലൂടെ പാര്‍ട്ടി പരിപാടികളില്‍ ചിലതില്‍ തല കാണിക്കാന്‍ കൊലപാതകികളില്‍ ഒരാളായ റിയാസ് അട്ടാരിയ്ക്ക് കഴിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. 2019ലെ സൗദി തീര്‍ത്ഥാടനം കഴിഞ്ഞ് തിരിച്ചെടുത്തുന്ന റിയാസ് അട്ടാരിയെ ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ച പ്രവര്‍ത്തകനായ ഇര്‍ഷാദ് ചെയിന്‍വാല സ്വീകരിക്കുന്ന ചിത്രം ഇന്ത്യാ ടുഡേയ്ക്ക് ലഭിച്ചിരുന്നു. ഉമ്ര കഴിഞ്ഞ് ഉദയ് പൂരില്‍ മടങ്ങിയെത്തിയ റിയാസിനെ ഇര്‍ഷാദ് ചെയിന്‍വാല പൂമാലയിട്ട് സ്വീകരിക്കുന്നത്തിന്‍റെ ഫോട്ടോയും ലഭ്യമാണ്.  


ചെയിന്‍വാല പത്ത് വര്‍ഷത്തിലധികമായി ബിജെപിയുമായി ബന്ധമുള്ള ന്യൂനപക്ഷ മോര്‍ച്ച പ്രവര്‍ത്തകനാണ്. ചെയിന്‍വാലയെ ബന്ധപ്പെട്ടപ്പോള്‍ റിയാസ് അട്ടാരി ചില ബിജെപി പരിപാടികളില്‍ പങ്കെടുത്തതായി വിവരം ലഭിച്ചതായും ഇന്ത്യാ ടുഡേ പറയുന്നു. ക്ഷണിക്കാതെ തന്നെ ചില പരിപാടികളില്‍ റിയാസ് അട്ടാരി എത്തുകയായിരുന്നുവെന്നും ചെയിന്‍വാല പറയുന്നു. പക്ഷെ സ്വകാര്യമായി റിയാസ് ബിജെപിയെ നിശിതമായി വിമര്‍ശിക്കാറുണ്ടെന്നും ചെയിന്‍വാല പറയുന്നു.  

 

 

  comment

  LATEST NEWS


  സൗദിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകർത്ത് പോളണ്ട്; പെനാല്‍റ്റി പാഴാക്കി സൗദി;അര്‍ജന്‍റീനയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാവുന്നു


  ശബരിമലയ്ക്ക് ഓട്ടോ ബൈക്ക് യാത്ര വിലക്കി മോട്ടോര്‍ വാഹന വകുപ്പ്


  ആം ആദ്മി നേതാവ് സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ നേരത്തെ ഉഴിച്ചില്‍; ഇപ്പോള്‍ ജയില്‍ സൂപ്രണ്ടിന്‍റെ കുശലവും ക്ഷേമാന്വേഷണവും


  മന്ത്രി ആര്‍. ബിന്ദുവിന്‍റെ സുപ്രീംകോടതി പരാമര്‍ശത്തിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് സമ്മതം തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ


  ഓണം വിപണി ലാക്കാക്കി സര്‍ക്കാരിന്‍റെ പുതിയ മദ്യം- മലബാര്‍ ബാന്‍റി; സര്‍ക്കാര്‍മേഖലയില്‍ മദ്യോല്‍പാദനം കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗം


  ഇന്ത്യന്‍ സേനയെ അപമാനിച്ച റിച്ച ഛദയെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ് ; ഇന്ത്യ എന്ന രാജ്യത്തിന് ആവശ്യം റിച്ച ഛദ്ദയെ ആണെന്നും പ്രകാശ് രാജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.