×
login
പ്രവാചകന്റെ ജീവിതം തുറന്നു കാട്ടിയ നൂപുര്‍ ശര്‍മ്മ‍യെ പിന്തുണച്ചയാളുടെ തലയറത്തു; ഇനി മോദി; താലിബാന്‍ മോഡല്‍ ആക്രമണം രാജസ്ഥാനില്‍; ഞെട്ടിരാജ്യം

നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ഷെയര്‍ ചെയ്തതിനാണ് താലിബാന്‍ മോഡല്‍ ആക്രമണം. ഉദയ്പൂരിലെ മാല്‍ദാസ് സ്ട്രീറ്റ് ഏരിയയില്‍ രണ്ട് പേര്‍ ചേര്‍ന്നാണ് കൃത്യം നടത്തിയത്. തയ്യല്‍കാരനായ കനയ്യലാല്‍ അളവെടുക്കുന്നതിനിടെയാണ് ഇവര്‍ കൈയ്യില്‍ ഇരുന്ന കത്തി ഉപയോഗിച്ച് തലയറുത്തത്.

ന്യൂദല്‍ഹി: ചാനല്‍ ചര്‍ച്ചയില്‍ പ്രവാചകന്റെ ജീവിതം തുറന്നു കാട്ടിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചയാളുടെ തലയറത്തുമാറ്റി. താലിബാന്‍ മോഡല്‍ അതിക്രമം നടന്നത് രാജസ്ഥാനിലെ ഉദയ്പൂരിലാണ്.  നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ഷെയര്‍ ചെയ്തതിനാണ് താലിബാന്‍ മോഡല്‍ ആക്രമണം. ഉദയ്പൂരിലെ മാല്‍ദാസ് സ്ട്രീറ്റ് ഏരിയയില്‍ രണ്ട് പേര്‍ ചേര്‍ന്നാണ് കൃത്യം നടത്തിയത്. തയ്യല്‍കാരനായ കനയ്യലാല്‍ അളവെടുക്കുന്നതിനിടെയാണ്   തലയറുത്തത്.  

കശാപ്പ് കത്തിക്കാണ് പരസ്യമായി  തലയറുത്തത്.  കൊലപാതം നടത്തുന്നതിന്റെ ദൃശ്യം ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ച അക്രമികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണി മുഴക്കുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.


. കൊലപാതകികളെ കസ്റ്റഡിയിൽ എടുത്തതായി രാജസ്ഥാൻ ഡി ജി പി അറിയിച്ചു. രാജ്സമൻദിൽ നിന്നാണ് ഇവരെ പിടികൂടിയത്. കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യക്തമാക്കിയിരുന്നു. ജനങ്ങൾ സമാധാനം പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സംഘർഷം ഒഴിവാക്കാനായി ഉദയ്പൂർ മേഖലയിൽ ഇന്‍റർനെറ്റിന് നിരോധനം ഏർപ്പെടുത്തി. സ്ഥലത്ത് 600 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

 രാജസ്ഥാനിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് രാജസ്ഥാൻ ഗവർണർ നിര്‍ദ്ദേശിച്ചു. കർശന നടപടിക്ക് നിർദ്ദേശം നൽകിയതായി ഗവർണർ അറിയിച്ചിട്ടുണ്ട്. 

 

  comment

  LATEST NEWS


  സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന്‍ വാരിയത് കോടികള്‍


  സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


  ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍


  ധര്‍മവ്യാകരണത്തിനൊരു ജീവിതഭാഷ്യം


  ബഹിരാകാശ നിലയത്തില്‍ നിന്നും സ്വാതന്ത്ര്യദിന ആശംസകളുമായി ഇന്ത്യന്‍- അമേരിക്കന്‍ വംശജന്‍; ദേശീയപതാകയുടെ ചിത്രം പങ്കുവെച്ചു


  രാജ്യവിരുദ്ധ പ്രസ്താവനയില്‍ ദല്‍ഹിയില്‍ നിന്നാല്‍ കുടുങ്ങുമെന്ന് ഉറപ്പായി; പരിപാടികള്‍ റദ്ദാക്കി ജലീല്‍ അര്‍ദ്ധരാത്രി ഓടിയത് അറസ്റ്റ് ഭയന്ന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.