×
login
ഏകനാഥ് ഷിന്‍ഡെ ഉള്‍പ്പടെയുള്ള നേതാക്കള്‍ ഗുജറാത്തില്‍, മഹാരാഷ്ട്ര‍ കൂട്ടുകക്ഷി സര്‍ക്കാര്‍ പ്രതിസന്ധിയില്‍; രാജിസന്നദ്ധത അറിയിച്ച് ഉദ്ധവ് താക്കറെ

പാര്‍ട്ടിയിലും മന്ത്രിസഭയിലും വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്ന് ഏറെക്കാലമായി ഷിന്‍ഡെ പരാതി ഉയര്‍ത്തിയിരുന്നു. അതിനുപിന്നാലെയാണ് തിങ്കളാഴ്ച ഇരുപതോളം ഭരണകക്ഷി നേതാക്കള്‍ക്കൊപ്പം ഗുജറാത്തിലേക്ക് കടന്നത്.

മുബൈ : മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രതിസന്ധിയിലായതോടെ രാജി സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മന്ത്രി ഏകനാഥ് ഷിന്‍ഡെ ഗുജറാത്തിലേക്ക് മാറിയതിന് പിന്നാല ഭൂരിപക്ഷം നഷ്ടപ്പെടുമോയെന്ന ഭീഷണി ഉയര്‍ന്നിട്ടുണ്ട്. കൂടാതെ സര്‍ക്കാര്‍ രൂപീകരണത്തിനായി ഒപ്പം നില്‍ക്കുന്ന കൂട്ടുകക്ഷികള്‍ക്കുള്ളില്‍ നിന്നും വ്യത്യസ്ത അഭിപ്രായങ്ങളും ഉടലെടുത്തതോടെയാണ് രാജി സന്നദ്ധത അറിയിച്ചിരിക്കുന്നത്.  

കഴിഞ്ഞ ദിവസം മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലെ 10 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നിരുന്നു. അതിനു പിന്നാലെയാണ് മഹാരാഷ്ട്ര പൊതുമരാമത്ത്, നഗരവികസന വകുപ്പ് മന്ത്രി ഷിന്‍ഡെ ഗുജറാത്തിലേക്ക് കടന്നത്. ഇദ്ദേഹത്തിനൊപ്പം സംസ്ഥാനത്തെ 20 മന്ത്രിമാര്‍ കൂടി ഗുജറാത്തിലേക്ക് കടന്നിട്ടുണ്ട്.  

പാര്‍ട്ടിയിലും മന്ത്രിസഭയിലും വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്ന് ഏറെക്കാലമായി ഷിന്‍ഡെ പരാതി ഉയര്‍ത്തിയിരുന്നു. അതിനുപിന്നാലെയാണ് തിങ്കളാഴ്ച ഇരുപതോളം ഭരണകക്ഷി നേതാക്കള്‍ക്കൊപ്പം ഗുജറാത്തിലേക്ക് കടന്നത്. ഇതിനെ തുടര്‍ന്ന് കൂട്ടുകക്ഷി സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. അതിനിടെ നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് ഷിന്‍ഡെയെ മഹാരാഷ്ട്ര സര്‍ക്കാര്‍ മാറ്റി. സേവ്രിയില്‍ നിന്നുള്ള എംഎല്‍എ ആയ അജയ് ചൗധരി ആണ് പുതിയ ചീഫ് വിപ്പായി നിയമിച്ചിരിക്കുന്നത്.  

അതേസമയം താന്‍ ശിവസൈനികനായി തുടരുമെന്ന് ട്വിറ്ററിലൂടെ ഷിന്‍ഡെ പ്രതികരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഭരണകക്ഷിയായ ശിവസേന- എന്‍സിപി- കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. 288 അംഗ നിയമസഭയില്‍ 165 എംഎല്‍എമാരാണ് സഖ്യത്തിനുള്ളത്. എന്നാല്‍ യോഗത്തില്‍ 56 എംഎല്‍എമാരുള്ള ശിവസേനയുടെ 15 പേര്‍ മാത്രമാണ് അന്ന് യോഗത്തില്‍ പങ്കെടുത്തത്. 


ഷിന്‍ഡെയെ അനുനയിപ്പിക്കാനായി അദ്ദേഹത്തിന് ശിവസേന ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്‌തെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശിവസേന സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന 10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി കൂറ് മാറിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ എംഎല്‍എമാരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരുകയാണെന്നും സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ല. ഷിന്‍ഡെയെ പാര്‍ട്ടി നേതൃസ്ഥാനത്തി നുന്നും നീക്കിയതായും മുതിര്‍ന്ന സേനാ നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചത്.

 

 

 

 

    comment

    LATEST NEWS


    മുസ്ലിം സംവരണം പാടില്ലെന്ന് അമിത് ഷാ; മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനയ്ക്കെതിര്; ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കണം: അമിത് ഷാ


    ഹനുമാന്‍ ആദിവാസിയെന്ന കോണ്‍ഗ്രസ് എം എല്‍ എയുടെ പരാമര്‍ശം വിവാദത്തില്‍; പ്രതിഷേധവുമായി ബി ജെ പി


    72 ഹൂറെയ്ന്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി; 9-11 മുതല്‍ 26-11 വരെയുള്ള ഇസ്ലാമിക തീവ്രവാദത്തിന്‍റെ ഇരുണ്ട മുഖം...


    ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


    സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം


    പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.