1996-ല്‍ വാഹനാപകടത്തില്‍ മരിച്ച ബിന്ദുമാധവ് താക്കറെയുടെ മകനാണ് നിഹാര്‍. ബാല്‍ താക്കറെയുടെ മൂന്ന് മക്കളില്‍ മൂത്തയാളാണ് ബിന്ദു മാധവ്. ജയ്ദേവ് താക്കറെയും ഉദ്ധവ് താക്കറെയുമാണ് മറ്റ് രണ്ട് പേര്. സിനിമാ നിര്‍മ്മാതാവായിരുന്ന ബിന്ദു മാധവ് രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ല. ഇപ്പോള്‍ ഏകനാഥ് ഷിന്‍ഡെയുമായി നിഹാര്‍ നടത്തിയ കൂടിക്കാഴ്ച കുടുംബത്തിലും ഉദ്ധവ് ഒറ്റപ്പെടുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
മുംബൈ: ശിവസേനയുടെ ആധിപത്യം തനിക്കാണെന്ന് തെളിയിക്കാന്‍ പാടുപെടുന്ന ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടിയായി കൊഴിഞ്ഞുപോക്ക് തുടരുന്നു. ഉദ്ധവിന്റെ സ്വന്തം അനന്തരവന് നിഹാര്‍ താക്കറെ കഴിഞ്ഞദിവസം മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയെ കണ്ട് പിന്തുണ വാഗ്ദാനം ചെയ്തു. നിലവില്‍ രാഷ്ട്രീയരംഗത്ത് സജീവമല്ലാത്ത നിഹാറിന്റെ നീക്കം ഉദ്ധവിനെ ഞെട്ടിച്ചിട്ടുണ്ട്.
1996-ല്‍ വാഹനാപകടത്തില്‍ മരിച്ച ബിന്ദുമാധവ് താക്കറെയുടെ മകനാണ് നിഹാര്‍. ബാല്‍ താക്കറെയുടെ മൂന്ന് മക്കളില്‍ മൂത്തയാളാണ് ബിന്ദു മാധവ്. ജയ്ദേവ് താക്കറെയും ഉദ്ധവ് താക്കറെയുമാണ് മറ്റ് രണ്ട് പേര്. സിനിമാ നിര്‍മ്മാതാവായിരുന്ന ബിന്ദു മാധവ് രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ല. ഇപ്പോള്‍ ഏകനാഥ് ഷിന്‍ഡെയുമായി നിഹാര്‍ നടത്തിയ കൂടിക്കാഴ്ച കുടുംബത്തിലും ഉദ്ധവ് ഒറ്റപ്പെടുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ജയ്ദേവ് താക്കറെയുടെ മുന്‍ ഭാര്യ സ്മിത താക്കറെയും അടുത്തിടെ മുഖ്യമന്ത്രി ഷിന്‍ഡെയെ കണ്ടിരുന്നു.
അഭിഭാഷകനായ നിഹാര്‍ താക്കറെയും ബിജെപി നേതാവ് ഹര്ഷവര്ദ്ധന് പാട്ടീലിന്റെ മകള്‍ അങ്കിത പാട്ടീലും കഴിഞ്ഞ ഡിസംബറിലാണ് വിവാഹിതരായത്. അതേസമയം ഷിന്‍ഡേയ്ക്കെതിരെ വൈകാരിക ആരോപണങ്ങളുമായി ഉദ്ധവ് താക്കറെ രംഗത്തെത്തി. താന്‍ അസുഖബാധിതനായിരുക്കുമ്പോഴാണ് ഏകനാഥ് ഷിന്‍ഡെ പാലം വലിച്ചതെന്ന് ഉദ്ധവ് താക്കറെ ആരോപിച്ചു. പാര്‍ട്ടി മുഖപത്രമായ 'സാമ്ന'യ്ക്ക് നല്കിയ അഭിമുഖത്തിലാണ് ആരോപണം. 'എന്റെ സര്‍ക്കാര്‍ പോയി, മുഖ്യമന്ത്രി സ്ഥാനംപോയി, എനിക്ക് ഖേദമില്ല. എന്നാല്‍ എന്റെ സ്വന്തം ആളുകള്‍ രാജ്യദ്രോഹികളായി മാറി. ഞാന്‍ ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ചപ്പോള്‍ അവര്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുകയായിരുന്നു,' ഉദ്ധവ് താക്കറെ പറഞ്ഞു.
ഇന്ത്യയ്ക്കിത് ഐതിഹാസിക ദിനം, രാജ്യത്തിനായി പോരാടിയവരെ ഓര്‍ക്കണം; സ്വാതന്ത്ര്യ സമരപോരാളികളോടുള്ള കടം നമ്മള് വീട്ടണമെന്ന് പ്രധാനമന്ത്രി
പുതിയ ദിശയില്‍ നീങ്ങാനുള്ള സമയം; സ്വാതന്ത്യ ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി, ആശംസകള്‍ നേര്‍ന്നു
സിരതമുരിന് എന്നും അമൃതോത്സവം
വിഭജന മുറിപ്പാടുകള്‍ അവതരിപ്പിച്ച് റെയില്‍വെ
ആഗോളശക്തിയുടെ അമൃതോത്സവം
വരൂ, പരമ വൈഭവത്തിലേക്ക് മൂന്നേറാം; ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ സ്വാതന്ത്ര്യദിന സന്ദേശം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്