ബാലാസാഹെബ് താക്കറെയുടെ ശിവസേനയെ ഉപേക്ഷിച്ചിട്ടില്ല, ഉപേക്ഷിക്കുകയുമില്ല. അദ്ദേഹത്തിന്റെ പാതയാണ് പിന്തുടരുന്നതെന്നും ഷിന്‍ഡെ വ്യക്തമാക്കി
ഗുവഹാത്തി : മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികളെ തുടര്‍ന്ന് അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മന്ത്രി ഏകനാഥ് ഷിന്‍ഡെയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്കി അനുനയിപ്പിക്കാനുള്ള നീക്കം ഫലം കാണാതായതോടെയാണ് യോഗം വിളിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് മുംബൈയിലാണ് അടിയന്തിര ചര്‍ച്ച.
എന്‍സിപി എംഎല്എമാരുടെയ യോഗം ശരദ് പവാറും വിളിച്ചിട്ടുണ്ട്. കൂടാതെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ശിവസേന എംഎല്‍എമാരെ താത്കാലികമായി ഉദ്ധവ് താക്കറെ മുംബൈയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. ഉദ്ധവ് സര്‍ക്കാരില്‍ തങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് ഷിന്‍ഡെയും മറ്റ് നേതാക്കളും മഹാരാഷ്ട്ര വിട്ടത്.
അതിനിടെ മഹാരാഷ്ട്ര വിമത എംഎല്‍എമാര്‍ ഗുവാഹത്തിയിലെ ഹോട്ടലിലെത്തി. തനിക്ക് 40 പേരുടെ പിന്തുണയുണ്ടെന്ന് ഷിന്‍ഡെ വ്യക്തമാക്കി. തങ്ങള്‍ ബാലാസാഹെബ് താക്കറെയുടെ ഹിന്ദുത്വമാണ് പിന്തുടരുന്നതെന്ന് ഷിന്‍ഡെ അറിയിച്ചു. 34 എംഎല്‍എമാരോടൊപ്പമുള്ള ചിത്രവും ഏക്നാഥ് ഷിന്‍ഡേ ക്യാമ്പില്‍ നിന്ന് പുറത്ത് വന്നു. 32 ശിവസേന എംഎല്‍എമാരും രണ്ട് പ്രഹാര്‍ ജനശക്തി എംഎല്‍എമാരുമാണ് ഷിന്‍ഡേക്കൊപ്പമുള്ളത്.
ബാലാസാഹെബ് താക്കറെയുടെ ശിവസേനയെ ഉപേക്ഷിച്ചിട്ടില്ല, ഉപേക്ഷിക്കുകയുമില്ല. അദ്ദേഹത്തിന്റെ പാതയാണ് പിന്തുടരുന്നതെന്നും ഷിന്‍ഡെ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ഉദ്ധവ് താക്കറെ ഏക്നാഥ് ഷിന്ദേയുമായി ഫോണില്‍ സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് വിമതര്‍ ഗുജറാത്തില്‍ നിന്ന് അസമിലേക്ക് വിമാനം കയറിയത്. ബിജെപിക്കൊപ്പം സഖ്യകക്ഷിയായി മത്സരിച്ചാണ് മഹാരാഷ്ട്രയില്‍ ശിവസേന അംഗങ്ങള്‍ വിജയിച്ചത്. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തോട് അടുത്തപ്പോള്‍ ബിജെപിയെ പിന്തള്ളി എന്‍സിപി- കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ചേരുകയായിരുന്നു.
തമിഴ് നാടിനെ പ്രത്യേക രാജ്യമാക്കണമെന്ന് പ്രഖ്യാപിച്ച ഡിഎംകെ എംപി എ.രാജ ചെയ്തത് രാജ്യദ്രോഹക്കുറ്റമെന്ന് അണ്ണാമലൈ
വാജ്പേയി മന്ത്രി സഭയില്‍ കായിക മന്ത്രിയാകാന്‍ സുഷമ സ്വരാജ് വിളിച്ചു; ഉന്നത പദവി നല്കാന് ഉമാഭാരതിയും ക്ഷണിച്ചു
ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് പി ടി ഉഷ : പ്രധാനമന്ത്രി നരേന്ദ്രമോദി
ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ
പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി
മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു