×
login
സർക്കാരിൻ്റെ ലക്ഷ്യം ലഹരി മുക്ത ഭാരതം; മയക്കുമരുന്ന് വിൽപനയിലൂടെയുള്ള ലാഭം ഭീകര വാദത്തിന് വളമാകുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

മയക്കുമരുന്ന് വില്‍പനയ്ക്കെതിരെ കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്ന് നടപടി എടുക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. ഇരകൾ ആകുന്നവരുടെ ലഹരി മുക്തിക്ക് ആവശ്യമായ സഹായം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ന്യൂദൽഹി:  രാജ്യത്ത് ലഹരി വ്യാപനത്തെ തടയുന്നതിൽ വിട്ടു വീഴ്ചയില്ലെന്നും മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെടുന്നത് എത്ര പ്രായത്തിൽ ഉളളവർ ആയാലും വെറുതെ വിടാൻ ആകില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മയക്കുമരുന്ന് വിൽപനയിലൂടെയുള്ള ലാഭം ഭീകര വാദത്തിന് വളമാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ലോകസഭയിൽ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ചർച്ചയിൽ മറുപടി നൽകുകയായിരുന്നു അമിത് ഷാ.

സർക്കാരിൻ്റെ ലക്ഷ്യം ലഹരി മുക്ത ഭാരതമാണ്. ലഹരി വ്യാപാരത്തിന് എതിരെ ശക്തമായ നടപടികൾ തുടരുമെന്നും അമിത് ഷാ അറിയിച്ചു. മയക്കുമരുന്ന് വില്‍പനയ്ക്കെതിരെ കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്ന് നടപടി എടുക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.  ഇരകൾ ആകുന്നവരുടെ ലഹരി മുക്തിക്ക് ആവശ്യമായ സഹായം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.  


കേരളത്തിൽ നിന്നുള്ള എംപിമാരായ എൻകെ പ്രേമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർ ചർച്ചയിൽ സംസാരിച്ചു. ചെറിയ സംസ്ഥാനമായ കേരളം ലഹരി ഉപയോഗത്തിൽ രാജ്യത്ത് നാലാം സ്ഥാനത്താണ് എന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. വിദ്യാർത്ഥികളെയാണ് ലഹരി മാഫിയ ലക്ഷ്യമിടുന്നത്, ലഹരിയുടെ ദൂഷ്യഫലങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.  

ലഹരി ഉപയോഗത്തെ തുടർന്നുണ്ടാകുന്ന കുറ്റകൃത്യങ്ങൾ കേരളത്തിൽ കൂടുന്നതായി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. യുവാക്കൾക്കിടയിൽ രാസലഹരി വസ്തുക്കളുടെ ഉപയോഗം കൂടുകയാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി.

    comment

    LATEST NEWS


    താര തിളക്കമാര്‍ന്ന ആഘോഷ രാവില്‍ ഉലക നായകന്‍ പ്രകാശനം ചെയ്ത 'പൊന്നിയിന്‍ സെല്‍വന്‍ 2' ട്രെയിലര്‍ ട്രന്‍ഡിങ്ങിലേക്ക്


    കുമരകത്തെ കായല്‍പരപ്പിന്റെ മനോഹാരിതയില്‍ ജി20 ഷെര്‍പ്പ യോഗം പുരോഗമിക്കുന്നു; അത്താഴ വിരുന്നിന് ഗവര്‍ണറും മുഖ്യമന്ത്രിയും എത്തി


    നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദിച്ച കെജരിവാളിന് 25,000 രൂപ പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി


    രാഷ്ട്രസേവയ്ക്കായി നവസംന്യാസിമാരുടെ നാരായണിസേന; യുവസംന്യാസിമാര്‍ രാഷ്ട്രത്തെ രാമരാജ്യത്തിലേക്ക് നയിക്കുമെന്ന് ഡോ. മോഹന്‍ ഭാഗവത്


    തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 15,000 കടന്ന് സജീവകേസുകള്‍


    സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.