×
login
'യുവ ഉത്സവ ഇന്ത്യ @2047': ആദ്യഘട്ടത്തില്‍ രാജ്യത്തെ 150 ജില്ലകളില്‍ യുവ ഉത്സവം സംഘടിപ്പിക്കും; പഞ്ചാബിലെ റോപ്പാറിലെ ചടങ്ങ് നാളെ

കേരളത്തില്‍ നിന്നും പാലക്കാട് ജില്ല, പ്രതാപ്ഗഡ് (യു.പി.), ഹരിദ്വാര്‍ (ഉത്തരാഖണ്ഡ്), ധാര്‍, ഹൊസങ്കാബാദ് (എം.പി.), ഹനുമാന്‍ഗഡ് (രാജസ്ഥാന്‍), സരയേകേല (ജാര്‍ഖണ്ഡ്), കപൂര്‍ത്തല (പഞ്ചാബ്), ജല്‍ഗാവ് (മഹാരാഷ്ട്ര), വിജയവാഡ (ആന്ധ്രപ്രദേശ് ), കരിംനഗര്‍ (തെലങ്കാന), കടലൂര്‍ (തമിഴ്‌നാട്).എന്നിവിടങ്ങള്‍ 2023 മാര്‍ച്ച് നാലിന് നടക്കുന്ന യുവ ഉത്സവത്തിന് ഒരേസമയം ആതിഥേയത്വം വഹിക്കും.യുവശക്തിയുടെ ആഘോഷമായ യുവ ഉത്സവം ആദ്യഘട്ടത്തില്‍ 2023 മാര്‍ച്ച് 31ഓടെ രാജ്യത്തുടനീളമുള്ള 150 ജില്ലകളില്‍ സംഘടിപ്പിക്കും.

ന്യൂദല്‍ഹി: കേന്ദ്ര യുവജനകാര്യ, കായിക, വാര്‍ത്താ വിതരണ  പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ 2023 മാര്‍ച്ച് നാലിന് പഞ്ചാബിലെ റോപ്പാറില്‍ നിന്ന് യുവ ഉത്സവ ഇന്ത്യ @2047 ഉദ്ഘാടനം ചെയ്യും. തദവസരത്തില്‍ അനുരാഗ് താക്കൂര്‍ യുവ ഉത്സവയുടെ ഡാഷ്‌ബോര്‍ഡും പുറത്തിറക്കും.

കേരളത്തില്‍ നിന്നും പാലക്കാട് ജില്ല, പ്രതാപ്ഗഡ് (യു.പി.), ഹരിദ്വാര്‍ (ഉത്തരാഖണ്ഡ്), ധാര്‍, ഹൊസങ്കാബാദ് (എം.പി.), ഹനുമാന്‍ഗഡ് (രാജസ്ഥാന്‍), സരയേകേല (ജാര്‍ഖണ്ഡ്), കപൂര്‍ത്തല (പഞ്ചാബ്), ജല്‍ഗാവ് (മഹാരാഷ്ട്ര), വിജയവാഡ (ആന്ധ്രപ്രദേശ് ), കരിംനഗര്‍ (തെലങ്കാന),  കടലൂര്‍ (തമിഴ്‌നാട്).എന്നിവിടങ്ങള്‍ 2023 മാര്‍ച്ച് നാലിന് നടക്കുന്ന യുവ ഉത്സവത്തിന് ഒരേസമയം ആതിഥേയത്വം വഹിക്കും.യുവശക്തിയുടെ  ആഘോഷമായ യുവ ഉത്സവം ആദ്യഘട്ടത്തില്‍ 2023 മാര്‍ച്ച് 31ഓടെ രാജ്യത്തുടനീളമുള്ള 150 ജില്ലകളില്‍  സംഘടിപ്പിക്കും.

യുവജനകാര്യ, കായിക മന്ത്രാലയം അതിന്റെ പ്രധാന  യുവജന സംഘടനയായ നെഹ്‌റു യുവ കേന്ദ്ര സംഗതന്‍ മുഖേന രാജ്യത്തുടനീളമുള്ള എല്ലാ ജില്ലകളിലും 'യുവ ഉത്സവ്  ഇന്ത്യ @2047' പരിപാടി സംഘടിപ്പിക്കുന്നു .2023 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ യുവ ഉത്സവം നടക്കും. യുവശക്തിയുടെ ഈ അഖിലേന്ത്യാ ആഘോഷം 3 തലത്തില്‍ നടക്കും. ഒരു ഏകദിന ജില്ലാതല പരിപാടിയോടെയാണ്  യുവ ഉത്സവം ആരംഭിക്കുന്നത് .ഈ സാമ്പത്തിക വര്‍ഷം 2023 മാര്‍ച്ച് 4 മുതല്‍ മാര്‍ച്ച് 31 വരെ പരിപാടിയുടെ ആദ്യ ഘട്ടം 150 ജില്ലകളില്‍ നടത്താന്‍ ആസൂത്രണം  ചെയ്തിട്ടുണ്ട് .


ചഥഗടല്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത് വോളണ്ടിയര്‍മാരും യൂത്ത് ക്ലബിലെ അംഗങ്ങളും കൂടാതെ ജില്ലയിലെ സ്‌കൂളുകള്‍ , കോളേജുകള്‍  മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിപുലമായ പങ്കാളിത്തത്തോടെ  ആണ് ആദ്യ ഘട്ടത്തിലെ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജില്ലാതല വിജയികള്‍ 2023 ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെ സംസ്ഥാന തലസ്ഥാനങ്ങളില്‍ നടക്കുന്ന 2 ദിവസത്തെ പരിപാടിയായ സംസ്ഥാനതല യുവ ഉത്സവില്‍ പങ്കെടുക്കും. എല്ലാ സംസ്ഥാനതല പരിപാടികളിലെയും വിജയികള്‍ 2023 ഒക്‌ടോബര്‍ മൂന്നാമത്തെയോ നാലാമത്തെയോ ആഴ്ചയില്‍ ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ തല യുവ ഉത്സവില്‍ പങ്കെടുക്കും.

മൂന്ന് തലങ്ങളില്‍, യുവ കലാകാരന്മാര്‍, എഴുത്തുകാര്‍, ഫോട്ടോഗ്രാഫര്‍മാര്‍, വാഗ്മികള്‍ എന്നിവര്‍ മത്സരിക്കും. പരമ്പരാഗത കലാകാരന്മാര്‍ രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം പ്രദര്‍ശിപ്പിക്കും. വികസിത ഇന്ത്യയുടെ ലക്ഷ്യം,അടിമത്തത്തിന്റെയോ കൊളോണിയല്‍ മാനസികാവസ്ഥയുടെയോ  അടയാളം നീക്കം ചെയ്യല്‍ ,നമ്മുടെ പൈതൃകത്തിലും പാരമ്പര്യത്തിലും അഭിമാനിക്കുക,ഐക്യവും ഐക്യദാര്‍ഢ്യവും, ഒപ്പംപൗരന്മാര്‍ക്കിടയില്‍ കര്‍ത്തവ്യബോധം എന്നിവ അടങ്ങുന്ന പഞ്ചപ്രാണായിരിക്കും യുവ ഉത്സവത്തിന്റെ പ്രമേയം.

15 നും 29 നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്ക് ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിലെ പ്രോഗ്രാമുകളില്‍/മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ട്.ഓരോ ഘട്ടത്തിലെയും  വിജയികള്‍  അടുത്ത ഘട്ടത്തില്‍ പങ്കെടുക്കും. യുവ കലാകാരന്മാരുടെ ടാലന്റ് ഹണ്ട് പെയിന്റിംഗ്,യുവ എഴുത്തുകാരുടെ ടാലന്റ് ഹണ്ട് ,ഫോട്ടോഗ്രാഫി ടാലന്റ് ഹണ്ട്,പ്രസംഗ  മത്സരം, സാംസ്‌കാരികോത്സവം എന്നിവ യുവ ഉത്സവത്തിന്റെ ഘടകങ്ങളാണ്. യുവോത്സവയുടെ ഭാഗമായി, വിവിധ മന്ത്രാലയങ്ങള്‍, സംസ്ഥാന ഗവണ്മെന്റ് വകുപ്പുകള്‍/ഏജന്‍സികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ രാജ്യത്തെ യുവജനങ്ങള്‍ക്ക് മുന്നില്‍ അവരുടെ നേട്ടങ്ങളും നൂതനാശയങ്ങളും പ്രദര്‍ശിപ്പിക്കും.

    comment

    LATEST NEWS


    ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


    പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


    തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


    വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


    ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.