ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മ മാത്രമാണെന്നും പറഞ്ഞ് രാഹുല്‍ ഗാന്ധി ലണ്ടനില്‍ നടത്തിയ വിവാദ പ്രസ്താവനയ്ക്ക് കേന്ദ്ര ടൂറിസം മന്ത്രി ജി. കിഷന് റെഡ്ഡിയുടെ ചുട്ട മറുപടി. ഇന്ത്യയുടെ ഭരണഘടനാശില്പിയായ ഡോ. ബി.ആര്. അംബേദ്കര്‍ പാര്‍ലമെന്റില്‍ നടത്തിയ ചില പ്രസംങ്ങളുടെ കാതലായ ഭാഗങ്ങള്‍ ട്വീറ്റിലൂടെ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധിയുടെ അപകടകരമായ ഇന്ത്യാവിരുദ്ധ പ്രസ്താവനയ്ക്ക് മന്ത്രി കിഷന് റെഡ്ഡി മറുപടി കൊടുത്തത്.
ന്യൂദല്‍ഹി: ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മ മാത്രമാണെന്നും പറഞ്ഞ് രാഹുല്‍ ഗാന്ധി ലണ്ടനില്‍ നടത്തിയ വിവാദ പ്രസ്താവനയ്ക്ക് കേന്ദ്ര ടൂറിസം മന്ത്രി ജി. കിഷന് റെഡ്ഡിയുടെ ചുട്ട മറുപടി. ഇന്ത്യയുടെ ഭരണഘടനാശില്പിയായ ഡോ. ബി.ആര്. അംബേദ്കര്‍ പാര്‍ലമെന്റില്‍ നടത്തിയ ചില പ്രസംങ്ങളുടെ കാതലായ ഭാഗങ്ങള്‍ ട്വീറ്റിലൂടെ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധിയുടെ അപകടകരമായ ഇന്ത്യാവിരുദ്ധ പ്രസ്താവനയ്ക്ക് മന്ത്രി കിഷന് റെഡ്ഡി മറുപടി കൊടുത്തത്.
Twitter tweet: https://twitter.com/kishanreddybjp/status/1528252628177928192
"രാഹുല്‍ ഗാന്ധിയുടെ മണ്ടത്തരങ്ങള്‍ക്ക് മറുപടി ബാബാസാഹേബ് അംബേദ്കറാണ്"- മന്ത്രി കിഷന് റെഡ്ഡി തന്റെ ട്വീറ്റില്‍ പറയുന്നു. 1948 നവമ്പര്‍ നാലിന് ഡോ.ബി.ആര്. അംബേദ്കറ് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ഭരണഘടനയുടെ സവിശേഷ സ്വഭാവങ്ങളെക്കുറിച്ചും ഇന്ത്യയെ സംസ്ഥാനങ്ങളുടെ ഏകീകരണം എന്ന നിലയ്ക്ക് കരട് ഭരണഘടനയുടെ ഒന്നാം വകുപ്പില്‍ ഇന്ത്യയെക്കുറിച്ച് വിശദീകരിക്കുന്നതിനോടുള്ള എതിര്‍പ്പും മൗലികാവകാശങ്ങളുടെ വിമര്‍ശനവും വിശദമാക്കുന്നുണ്ട്.
Twitter tweet: https://twitter.com/kishanreddybjp/status/1528252748080111616
അംബേദ്കര്‍ ഈ വിഷയത്തില്‍ നടത്തുന്ന പ്രസ്താവനയും മന്ത്രി ഉദ്ധരിക്കുന്നു. "ഭരണഘടനാ കരട് കമ്മിറ്റി ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിച്ചിരുന്നു. ഇന്ത്യ ഒരു ഫെഡറേഷന് ആയിരിക്കുമെങ്കിലും ആ ഫെഡറേഷന് ഒരിയ്ക്കലും സംസ്ഥാനങ്ങള്‍ ഒരു ഫെഡറേഷനില്‍ ചേരാന്‍ സമ്മതിക്കുന്നതിന്റെ ഭാഗമായുള്ള ഒരു ഫെഡറേഷന് ആയിരിക്കില്ല." ഇന്ത്യ ഒരിയ്ക്കലും വെറുതെ ഒരു കൂടിയാലോചനയുടെ ഫലമായുണ്ടായ രാജ്യമല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു. "ഇന്ത്യ എന്ന ഫെഡറേഷന് ഒരു യൂണിയനാണ് എങ്കിലും അത് അവിഘടിതമാണ്. ഇന്ത്യ എന്ന രാജ്യവും അതിലെ ജനങ്ങളും ഭരണസൗകര്യത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളായി വിഭജിച്ചിട്ടുണ്ടാകാം, പക്ഷെ രാജ്യം ഒരു അഖണ്ഡ സമ്പൂര്‍ണ്ണതയായിരിക്കും. ഒരു ഏകഉറവിടത്തില് നിന്നും ഉരുത്തിരിഞ്ഞ ഒന്ന്. "- അംബേദ്കറുടെ പ്രസംഗത്തില്‍ പറയുന്നു.
ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും ഇന്ത്യയ്ക്ക് ഒരു ദേശീയതയില്ലെന്നുമുള്ള നിലയ്ക്കുള്ള വിലകുറഞ്ഞ പ്രസ്താവനകളാണ് രാഹുല്‍ ഗാന്ധിയുടെ ഭാഗത്ത് നിന്നുണ്ടായത്. നമ്മുടെ ഭരണഘടനയില്‍ ഇന്ത്യയെ ഒരു രാജ്യം എന്ന നിലയില്‍ വിശദീകരിക്കുന്നില്ലെന്നും ഭാരതം എന്ന രാജ്യം സംസ്ഥാനങ്ങളുടെ ഏകീകരണം മാത്രമാണെന്നുമാണ് ഇന്ത്യന്‍ ഭരണഘടന പറയുന്നത് എന്നുമാണ് രാഹുല്‍ ഗാന്ധി ലണ്ടനില്‍ പറഞ്ഞത്. മഹാത്മാഗാന്ധി വികസിപ്പിച്ചെടുത്ത രാഷ്ട്ര സങ്കല്പം വിവിധ സംസ്ഥാനങ്ങളും സ്വത്വങ്ങളും മതങ്ങളും തമ്മിലുള്ള കൂടിയാലോചനകളില്‍ നിന്നും ഉരുത്തിരിഞ്ഞതാണെന്നും രാഹുല്‍ഗാന്ധി പ്രസ്താവിച്ചിരുന്നു.
നാന് പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം
പ്രഖ്യാപിച്ച പെന്ഷന് വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും
വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര് അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്
ന്യൂനമര്‍ദം രൂപമെടുക്കുന്നു; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും
തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി;ഇവിടുത്തെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു