×
login
ഡിജിറ്റൽ ഇന്ത്യ‍ ബില്ലിൽ പൊതുജനാഭിപ്രായം തേടി കേന്ദ്ര ഐ ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ

സാങ്കേതികവിദ്യാ രംഗത്ത് വന്‍ശക്തിയായി മാറിയ ഇന്ത്യയുടെ അഭിലാഷങ്ങള്‍ക്ക് ഊർജം പകരാൻ ലക്ഷ്യമിട്ടുള്ള ഒരു നിയമമായിരിക്കും ഉടൻ യാഥാർത്ഥ്യമാകാനിരിക്കുന്ന ഡിജിറ്റൽ ഇന്ത്യ നിയമമെന്ന് കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ ഇലക്‌ട്രോണിക്‌സ് & ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. സാങ്കേതികവിദ്യയുടെ ഭാവി രൂപപ്പെടുത്തുന്ന രാജ്യങ്ങളുടെ കൂട്ടായ്മയെ നയിക്കുന്നതിൽ ഡിജിറ്റൽ ഇന്ത്യ ആക്ട് നിർണ്ണായകമാവുമെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. .

ന്യൂദൽഹി:  സാങ്കേതികവിദ്യാ രംഗത്ത് വന്‍ശക്തിയായി മാറിയ  ഇന്ത്യയുടെ അഭിലാഷങ്ങള്‍ക്ക് ഊർജം പകരാൻ ലക്ഷ്യമിട്ടുള്ള ഒരു നിയമമായിരിക്കും ഉടൻ യാഥാർത്ഥ്യമാകാനിരിക്കുന്ന  ഡിജിറ്റൽ ഇന്ത്യ നിയമമെന്ന് കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ ഇലക്‌ട്രോണിക്‌സ് & ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. സാങ്കേതികവിദ്യയുടെ ഭാവി രൂപപ്പെടുത്തുന്ന രാജ്യങ്ങളുടെ കൂട്ടായ്മയെ നയിക്കുന്നതിൽ  ഡിജിറ്റൽ  ഇന്ത്യ  ആക്ട്  നിർണ്ണായകമാവുമെന്ന്  മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. .

നിർദിഷ്ട ഡിജിറ്റൽ ഇന്ത്യ ബില്ലിനെക്കുറിച്ച് പൊതുജനാഭിപ്രായം  തേടുന്നതിന്‍റെ  ഭാഗമായി  കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ  പ്രസ്തുത  തുറകളിൽ  പ്രവർത്തിക്കുന്ന  നിരവധി  പേരുമായി  ബെംഗളൂരുവിൽ പൊതുവായ  കൂടിയാലോചന നടത്തി. നിയമത്തിനും നയരൂപീകരണത്തിനുമുള്ള പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ കൂടിയാലോചനാ സമീപനത്തിന് അനുസൃതമായ ഡിജിറ്റൽ ഇന്ത്യ സംഭാഷണത്തിന്റെ ഭാഗമാണ് ഈ കൂടിയാലോചന സംഘടിപ്പിക്കപ്പെട്ടത് . ഒരു ബില്ല് നിയമമാകുന്നതിന് മുന്‍പ് അതിന്‍റെ രൂപകല്‍പനയെയും ലക്ഷ്യങ്ങളെയും കുറിച്ച്   പ്രാരംഭ ഘട്ടത്തിൽ തന്നെ പങ്കാളികളുമായി ചർച്ച ചെയ്യുന്നത് ഇതാദ്യമായാണ്.

" ഇന്ത്യയുടെ ട്രില്യൺ ഡോളർ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ യാഥാർത്ഥ്യമാക്കുകയെന്ന   ലക്ഷ്യം കൈവരിക്കുന്നതിനും  ഒപ്പം  ഡിജിറ്റൽ ഉൽപ്പന്നങ്ങൾ, ഉപകരണങ്ങൾ, പ്ലാറ്റ്‌ഫോമുകൾ, പരിഹാരങ്ങൾ എന്നിവയ്‌ക്കായി ഒരു ആഗോള വിപണി സൃഷ്ടിക്കുന്നത്തിനും   ഇന്ത്യയെ സഹായിക്കുകയാണ് നിർദ്ദിഷ്ട ബിൽ ലക്ഷ്യമിടുന്നത്"- ബില്ലിന്‍റെ ഉദ്ദേശലക്ഷ്യങ്ങൾ  അവതരിപ്പിച്ചു കൊണ്ട് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഡിജിറ്റൽ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് ആഗോളതലത്തിൽ മത്സരാധിഷ്ഠിത നവീകരണവും സംരംഭകത്വ ആവാസവ്യവസ്ഥയും വികസിപ്പിക്കുന്നതിന് ഇന്ത്യയ്ക്ക് പ്രചോദനം നൽകാനാണ് നിർദ്ദിഷ്ട ഡിജിറ്റൽ ഇന്ത്യ നിയമം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം  ആമുഖമായിപ്പറഞ്ഞു.

2000-ൽ ഐടി ആക്ട് നിലവിൽ വന്നതിന് ശേഷം സാങ്കേതിക ആവാസവ്യവസ്ഥയിൽ പ്രത്യേകിച്ച് ഇൻറർനെറ്റിലും മറ്റും  കാര്യമായ വികസനവും  മാറ്റവും സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിപണിയിലെ അതിവേഗം  മാറിക്കൊണ്ടിരിക്കുന്ന പ്രവണതകൾ, സാങ്കേതിക വിദ്യയിൽ  സംഭവിക്കുന്ന   വലിയ മാറ്റങ്ങൾ തുടങ്ങിയവക്ക് പിന്നിലെ  അപകടങ്ങളിൽ നിന്ന് ഡിജിറ്റൽ പൗരന്മാരുടെ സംരക്ഷണം  കണക്കിലെടുത്താണ് പുതിയ നിയമം രൂപപ്പെടുത്തുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.


"നന്മയുടെ ശക്തിയായി ഉത്ഭവിച്ച ഇന്‍റർനെറ്റ് ഇന്ന് ക്യാറ്റ്ഫിഷിംഗ്, സൈബർ സ്‌റ്റോക്കിംഗ്, സൈബർ ട്രോളിംഗ്,ഗ്യാസ്  ലൈറ്റിംഗ്  , ഫിഷിംഗ്, പ്രതികാര അശ്ലീലം,  ഡാർക്ക് വെബ്, സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കൽ, അപകീർത്തിപ്പെടുത്തൽ, സൈബർ - ഭീഷണിപ്പെടുത്തൽ, ഡോക്‌സിംഗ്, സലാമി സ്ലൈസിംഗ് തുടങ്ങി  ഉപയോക്താവിന് വലിയ ദോഷം വരുത്തുന്നതിനുള്ള ഒരു മാർഗമായി  മാറിയിരിക്കുന്നു. ഇത്  തടയുന്നതിന് ഓൺലൈൻ സിവിൽ, ക്രിമിനൽ കുറ്റകൃത്യങ്ങൾക്കായി പ്രത്യേകവും സമർപ്പിതവുമായ നിയമ, വിധി നിർണയ സംവിധാനം കാലഘട്ടത്തിന്‍റെ ആവശ്യമായിരിക്കുന്നു. ആഗോള തലത്തിലുള്ള സൈബർ നിയമങ്ങൾ കൊണ്ടുവരാനുള്ള സർക്കാരിന്‍റെ ശ്രമമാണ്  ഡിജിറ്റൽ ഇന്ത്യ നിയമം എന്ന്  അദ്ദേഹം  ആവർത്തിച്ചു. ഇൻറർനെറ്റ് തുറന്നതും സുരക്ഷിതവും വിശ്വാസയോഗ്യവും ഉത്തരവാദിത്തമുള്ളതുമാണെന്ന് ഉറപ്പാക്കാനും ഇന്റർനെറ്റ്  സാങ്കേതികവിദ്യയുടെ വികസനം ത്വരിതപ്പെടുത്താനും നരേന്ദ്ര  മോദി   സർക്കാർ  ആഗ്രഹിക്കുന്നു. സർക്കാരിൽ ഡിജിറ്റൈസേഷൻ വേഗത്തിലാക്കുന്നതിനും  ജനാധിപത്യവും ഭരണവും ശക്തിപ്പെടുത്തുന്നതിനും ഇത്തരം  ഒരു  നിയമം  അത്യാവശ്യമാണ് . - രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.  

സ്റ്റാർട്ടപ്പുകൾക്ക് സ്വതന്ത്ര വിപണി പ്രവേശനവും ന്യായമായ വ്യാപാര രീതികളും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനുള്ള പ്രശ്നങ്ങളും കൂടിക്കാഴ്ചയിൽ  അദ്ദേഹം സമൂഹവുമായി  പങ്കുവച്ചു .  

“ഇന്‍റർനെറ്റിന് ഉത്തരവാദിത്തമുള്ള സ്‌ഥലമാകണം ഇന്ത്യ ; അല്ലാതെ  നിയമവിരുദ്ധമായ ഉള്ളടക്കത്തിന് തീർച്ചയായും ഇന്ത്യയിൽ ഇന്റെര്നെറ്റിടങ്ങളിൽ സ്‌ഥാനമുണ്ടാവില്ല" -രാജീവ്  ചന്ദ്രശേഖർ  അഭിപ്രായപ്പെട്ടു.  

വ്യവസായ പ്രതിനിധികൾ, അഭിഭാഷകർ, ഇടനിലക്കാർ, ഉപഭോക്തൃ ഗ്രൂപ്പുകൾ എന്നിവരുൾപ്പെടുന്ന വിവിധ പങ്കാളികളുമായി മന്ത്രി ആശയവിനിമയം നടത്തി, ബന്ധപ്പെട്ടവരുടെ നിർദേശങ്ങൾ സ്വീകരിച്ചു. .

ഐ ടി മന്ത്രാലയത്തെ  പ്രതിനിധീകരിച്ച്   സൈബർലൂസ് ഡിവിഷൻ ഗ്രൂപ്പ് കോർഡിനേറ്റർ  രാകേഷ് മഹേശ്വരി , ഇലക്ട്രോണിക്സ് മെറ്റീരിയൽസ് ആൻഡ് കമ്പോണന്‍റ്സ് ഡിവിഷൻ ശാസ്തജ്ഞനായ ഡോ. സന്ദീപ് ചാറ്റർജി  എന്നിവരും  ചർച്ചയിൽ  പങ്കെടുത്തു.

  comment

  LATEST NEWS


  വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


  ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


  ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു


  എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു; നഷ്ടമായത് സാഹിത്യ അക്കാദമിയുടെ ഉള്‍പ്പടെ നിരവധി ബഹുമതികള്‍ നേടിയ വ്യക്തിത്വത്തെ


  പെട്രോള്‍, ഡീസലിന് 2 രൂപ അധിക സെസ്സ്, നാളെ മുതല്‍ പ്രാബല്യത്തില്‍;ഭൂമിയുടെ ന്യായവിലയിലും 20 ശതമാനം വര്‍ധനവുണ്ടാകും


  ചിറ്റേടത്ത് ശങ്കുപിള്ള: വൈക്കം സത്യഗ്രഹത്തിലെ ഏക രക്തസാക്ഷി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.