'വിജയ് ദിവസില്‍ നമ്മുടെ സൈനികരെ സന്ദര്‍ശിച്ച് അഭിവാദ്യം ചെയ്യുന്നത് തന്റെ വാര്‍ഷിക ധര്‍മ്മമാണെ'ന്നു സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ കുറിച്ചു. നമ്മുടെ നാളേയ്ക്കുവേണ്ടി തങ്ങളുടെ ഇന്നത്തെ ദിനം ത്യജിച്ചവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അഭിവാദ്യം, അദ്ദേഹം തുടര്‍ന്നു.
ന്യൂദല്‍ഹി: വിജയ് ദിവസിനോടനുബന്ധിച്ച് ഇന്ത്യാ ഗേറ്റിന് സമീപമുള്ള യുദ്ധസ്മാരകത്തില്‍ 1971 ലെ യുദ്ധത്തില്‍ പങ്കെടുത്ത സൈനികര്‍ക്ക് പുഷ്പാര്‍ച്ചന നടത്തി കേന്ദ്ര ഇലക്‌ട്രോണിക്‌സ് & ഐടി, നൈപുണ്യ വികസന, സംരംഭകത്വ വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. സൈനിക സേവനമനുഷ്ഠിക്കുന്നവരും വിമുക്തഭടന്മാരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെയുള്ള സായുധ സേനാംഗങ്ങള്‍ക്ക് തന്റെ ആശംസകള്‍ അറിയിച്ച മന്ത്രി, എല്ലാ പൗരന്മാരോടും 'ഇന്ന് തെല്ല് സമയം കണ്ടെത്തി യുദ്ധസ്മാരകങ്ങള്‍ സന്ദര്‍ശിച്ച് ധീര ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍' അഭ്യര്‍ത്ഥിച്ചു.
'വിജയ് ദിവസില്‍ നമ്മുടെ സൈനികരെ സന്ദര്‍ശിച്ച് അഭിവാദ്യം ചെയ്യുന്നത് തന്റെ വാര്‍ഷിക ധര്‍മ്മമാണെ'ന്നു സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ കുറിച്ചു. നമ്മുടെ നാളേയ്ക്കുവേണ്ടി തങ്ങളുടെ ഇന്നത്തെ ദിനം ത്യജിച്ചവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അഭിവാദ്യം, അദ്ദേഹം തുടര്‍ന്നു.
1971ലെ യുദ്ധത്തില്‍ വീരമൃത്യു വരിച്ചവരോ യുദ്ധത്തില്‍ പരിക്കേറ്റ് അംഗവൈകല്യം സംഭവിച്ചവരോ ആയ ഇന്ത്യന്‍ സായുധ സേനയിലെ ആയിരക്കണക്കിന് സൈനികരുടെ സംഭാവനകളെ സ്മരിക്കുന്ന ദിവസമാണ് വിജയ് ദിവസ് എന്ന് ചന്ദ്രശേഖര്‍ വാദിക്കുന്നു. രാഷ്ട്രത്തിന്റെ സംരക്ഷണത്തിനായി തങ്ങളുടെ യൗവനത്തിന്റെ വര്‍ഷങ്ങള്‍ ബലിയര്‍പ്പിച്ച ഈ സൈനികരുടെ കുടുംബങ്ങളെ അനുസ്മരിക്കാനുള്ള ഒരു സന്ദര്‍ഭം കൂടിയാണിത്.
ഒരു മുന്‍ എയര്‍ കമ്മഡോറിന്റെ മകനായ രാജീവ് ചന്ദ്രശേഖര്‍ രാജ്യസഭംഗം എന്ന നിലയില്‍ സായുധ സേനാംഗങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട വ്യത്യസ്ത പ്രശ്‌നങ്ങള്‍ നിരന്തരം ഏറ്റെടുത്തു പരിഹാരം കണ്ടെത്തി വരുന്നു. അതിലൂടെ 'സായുധ സേനയുടെ കാവല്‍ എംപി' എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു.
അദ്ദേഹത്തിന്റെ ദീര്‍ഘകാല ശ്രമങ്ങളുടെ ഭാഗമായിട്ടു കൂടിയാണ് ന്യൂദല്‍ഹിയിലും ബെംഗളൂരുവിലും ദേശീയ യുദ്ധ സ്മാരകങ്ങള്‍ യാഥാര്‍ഥ്യമാവുന്നത്. ഇതിനായി സര്‍ക്കാരുകള്‍ക്ക് ഒട്ടേറെ കത്തുകള്‍ നല്‍കിയും പാര്‍ലമെന്റില്‍ നിരന്തരം ചോദ്യങ്ങള്‍ ഉന്നയിച്ചും അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ക്കൊടുവില്‍ 2015 ഒക്ടോബര്‍ ഏഴിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ ന്യൂദല്‍ഹിയില്‍ ഒരു ദേശീയ യുദ്ധ സ്മാരകം നിര്‍മ്മിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.
നാഷണല്‍ മിലിട്ടറി മെമ്മോറിയല്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ രാജീവ് ചന്ദ്രശേഖര്‍, സുപ്രിം കോടതി വരെ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ബെംഗളൂരുവില്‍ നാഷണല്‍ മിലിട്ടറി സ്മാരകം യാഥാര്‍ഥ്യമാക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു. ജൂലൈ 26 കാര്‍ഗില്‍ വിജയ ദിവസമായി ആഘോഷിച്ചു വരുന്നതിലും രാജീവ് ചന്ദ്രശേഖര്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹം നിരന്തരമായി ഉന്നയിച്ച് പോന്ന ഈ ആവശ്യം ഒടുവില്‍ 2010 മുതല്‍ കാര്‍ഗില്‍ വിജയ ദിവസമായി അംഗീകരിക്കപ്പെട്ടു പുഷ്പചക്രം അര്‍പ്പിക്കുന്നത്തിനുള്ള നിര്‍ദ്ദേശം നല്‍കാന്‍ യുപിഎ സര്‍ക്കാരിലെ അന്നത്തെ പ്രതിരോധ മന്ത്രിയെ നിര്‍ബന്ധിതമാക്കി. അതേത്തുടര്‍ന്ന് എല്ലാവര്‍ഷവും രാജ്യത്തെ ജനങ്ങളും ഇന്ത്യന്‍ സര്‍ക്കാരും ഔദ്യോഗികമായിത്തന്നെ കാര്‍ഗില്‍ വിജയ ദിവസവും ആഘോഷിച്ചു പോരുന്നു
തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 15,000 കടന്ന് സജീവകേസുകള്‍
സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും
ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്
നാനിയുടെ 'ദസറ' ആദ്യ ദിനം വാരിയത് കോടികള്‍; നാനിയ്ക്കൊപ്പം ശ്രദ്ധേയരായി കീര്‍ത്തി സുരേഷും ഷൈന്‍ ടോം ചാക്കോയും സായ് കുമാറും
പോലീസ് സ്റ്റേഷനുകള്‍ മര്‍ദന കേന്ദ്രങ്ങളായി മാറി; പിണറായി ഭരണത്തില്‍ കേരളത്തിലുണ്ടാകുന്നത് മനോഹരന്റേത് പോലുള്ള കുടുംബങ്ങള്‍: സി.കെ. പത്മനാഭന്‍
വാവ സുരേഷിന് പാമ്പുപിടിക്കണമെങ്കില്‍ വനംവകുപ്പിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ട്ടിഫിക്കറ്റുള്ളവര്‍ പാമ്പു പിടിക്കുന്നത് അപകടരമായ രീതിയില്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്