×
login
അഗ്നിപഥ് സായുധസേന ശാക്തീകരണത്തിനുള്ള പദ്ധതി; എതിര്‍ക്കുന്നവര്‍ ബദല്‍ വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി വി.കെ. സിങ്

കൊച്ചിയില്‍ യോഗാ ദിനാഘോഷത്തില്‍ പങ്കെടുത്ത് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1961ലെ യുദ്ധവേളയില്‍ സൈനിക രംഗത്തും ഭരണ കേന്ദ്രങ്ങളിലും ഉന്നതതല ഉദ്യോഗസ്ഥ അഭാവമുണ്ടായിരുന്നു. ഇത് യുദ്ധരംഗത്തെയും ബാധിച്ചു. തുടര്‍ന്ന് മികച്ച പദ്ധതികളിലൂടെ അത് മറികടക്കാന്‍ സാധിച്ചു.

മട്ടാഞ്ചേരി: സായുധസേന ശാക്തീകരണത്തിനുള്ള അഗ്നിപഥ് പദ്ധതിയെ എതിര്‍ക്കുന്നവര്‍ സേന ശാക്തീകരണത്തിനും യുവജന പങ്കാളിത്തത്തിനും പകരമെന്തെന്ന് കൂടി പറയണമെന്ന് കേന്ദ്രമന്ത്രി വി.കെ സിങ്. രാജ്യത്താകമാനം ട്രെയിനുകള്‍ അഗ്നിക്കിരയാക്കുന്നതടക്കമുള്ള പ്രക്ഷോഭമാണ് നടക്കുന്നത്. രാജ്യസുരക്ഷയെക്കുറിച്ച് ആരും ഒന്നും പറയുന്നില്ലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊച്ചിയില്‍ യോഗാ ദിനാഘോഷത്തില്‍ പങ്കെടുത്ത് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1961ലെ യുദ്ധവേളയില്‍ സൈനിക രംഗത്തും ഭരണ കേന്ദ്രങ്ങളിലും ഉന്നതതല ഉദ്യോഗസ്ഥ അഭാവമുണ്ടായിരുന്നു. ഇത് യുദ്ധരംഗത്തെയും ബാധിച്ചു. തുടര്‍ന്ന് മികച്ച പദ്ധതികളിലൂടെ അത് മറികടക്കാന്‍ സാധിച്ചു.

കാര്‍ഗില്‍ യുദ്ധവേളയില്‍ യുവസൈനിക പ്രാതിനിധ്യം ഏറെയായിരുന്നു. പലരും മൂന്നോ നാലോ വര്‍ഷത്തെ പരിശീലനം നേടിയവരായിരുന്നു. സായുധസേനയുടെ ശാക്തീകരണത്തിന് അടിയന്തരവും ഹ്രസ്വകാലത്തേക്കുമുള്ള പദ്ധതികള്‍ നടപ്പിലാക്കേണ്ടിവരും. അതിനെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ് പ്രതിപക്ഷമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

  comment

  LATEST NEWS


  ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


  പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി


  മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്


  താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന്‍ കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി


  1962 മുതല്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കെണ്ടി വന്നത് അമ്പതിലേറെ പേര്‍ക്ക്; ഭരണഘടന അവഹേളം ഇത് ആദ്യം; അറിയാം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം


  പിണറായി സര്‍ക്കാരില്‍ രാജിവെയക്കുന്ന രണ്ടാമത്തെ സിപിഎം മന്ത്രിയായി സജി ചെറിയാന്‍; കേരള ചരിത്രത്തില്‍ ഭരണഘടനയെ അവഹേളിച്ച പുറത്തു പോയ ആദ്യത്തെ ആളും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.