×
login
ഉന്നാവോയില്‍ വിദ്യാഭ്യാസ സ്ഥാപനം മുസ്ലീം പള്ളിയാക്കാനുള്ള ശ്രമം തകര്‍ത്ത് യോഗി സര്‍ക്കാര്‍; നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞ് യുപി പൊലീസ്

ഉത്തർപ്രദേശിൽ വിദ്യാഭ്യാസ സ്ഥാപനത്തെ മുസ്ലീം പള്ളിയാക്കാനുള്ള ഒരു സംഘത്തിന്‍റെ ബോധപൂര്‍വ്വ ശ്രമം മുളയിലേ നുള്ളി യോഗി. ഉന്നാവോ ജില്ലയിലെ സിക്കൻന്ദർപുരയിലുള്ള മുത്തുക്കേഡ ഗ്രാമത്തിലാണ് സംഭവം. ഒരു പ്രത്യേകസമുദായത്തില്‍പ്പെട്ടവര്‍ വിദ്യാഭ്യാസ സ്ഥാപനത്തെ അനധികൃത ആരാധനാലയമാക്കി മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

ലഖ്നൊ : ഉത്തർപ്രദേശിൽ വിദ്യാഭ്യാസ സ്ഥാപനത്തെ മുസ്ലീം പള്ളിയാക്കാനുള്ള ഒരു സംഘത്തിന്‍റെ ബോധപൂര്‍വ്വ ശ്രമം മുളയിലേ നുള്ളി യോഗി. ഉന്നാവോ ജില്ലയിലെ സിക്കൻന്ദർപുരയിലുള്ള മുത്തുക്കേഡ ഗ്രാമത്തിലാണ് സംഭവം. ഒരു പ്രത്യേകസമുദായത്തില്‍പ്പെട്ടവര്‍ വിദ്യാഭ്യാസ സ്ഥാപനത്തെ അനധികൃത ആരാധനാലയമാക്കി മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

പ്രദേശത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്  ചില സംഘങ്ങള്‍ അതിഗൂഢമായി മുസ്ലീം പള്ളിയാക്കാൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി ഈ വിദ്യാഭ്യാസസ്ഥാപനം പ്രവര്‍ത്തിച്ചുവരികയായിരുന്നു. സിക്കന്ദര്‍പുരയിലെ മുത്തുഖേഡ ഗ്രാമത്തിലെ ജനങ്ങള്‍ ജൂലായ് 22നാണ് ഇതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതിയത്. ഈ പരാതി മുഖ്യമന്ത്രിക്ക് ലഭിച്ചതോടെ  യുപി പോലീസ് എത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്പ്പിച്ചു.   

ഈ ഗ്രാമത്തില്‍ 35 ഹിന്ദുകുടുംബങ്ങളുണ്ടെങ്കില്‍ ആറ് മുസ്ലിം കുടുംബങ്ങള്‍ മാത്രമേയുള്ളൂ. മുസ്ലിം കുടുംബങ്ങള്‍ പുറത്ത് നിന്നും പള്ളി പണിയാനുള്ള പണം സംഘടിപ്പിക്കുകയായിരുന്നു. ജൂലായ് 21ന് ഭാഗികമായി പള്ളിയാക്കി മാറ്റിയ കെട്ടിടത്തില്‍ മൈക്ക് സ്ഥാപിക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ഗ്രാമവാസികള്‍ പ്രതിഷേധിച്ചതോടെ ഈ പദ്ധതി മാറ്റിവെച്ചു. പ്രദേശത്തെ നിരവധി സാമൂഹിക വിരുദ്ധരും ഈ നീക്കത്തിന് പിന്തുണച്ചിരുന്നു.  

കഴിഞ്ഞ ദിവസം ഇവർ വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളിൽ മൈക്കും സ്പീക്കറും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ സജ്ജമാക്കി സ്ഥാപനത്തെ മുസ്ലീം പള്ളിയാക്കി മാറ്റാനും ശ്രമം നടത്തി. ഇതിനെതിരെ ഗ്രാമവാസികൾ പ്രതിഷേധം അറിയിച്ചതോടെ സംഘം പിൻമാറി. തുടർന്നാണ് ഗ്രാമവാസികൾ മുഖ്യമന്ത്രിയ്‌ക്ക് പരാതി നൽകിയത്. തുടർന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. പ്രദേശത്ത് ഒരു തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളും നടത്തരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഭവത്തിൽ 17 പേർക്കെതിരെ നടപടി സ്വീകരിച്ചതായും പോലീസ് അറിയിച്ചു. 42 പേര്‍ക്കെതിരെ ഗ്രാമത്തിലെ സമാധാനാന്തരീക്ഷം തകര്‍ത്തെന്ന കുറ്റം ചാര്‍ത്തി പൊലീസ് കേസെടുത്തു. 

  comment

  LATEST NEWS


  ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...ഇനി ഭീമന്‍ ഇലക്ട്രോണിക്സ് പാർക്ക്; 50,000 കോടി നിക്ഷേപത്തില്‍ യുപിയുടെ മുഖച്ഛായ മാറ്റി യോഗി


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.