×
login
ഭാരതീയ സംസ്കാരത്തിനെതിരായ ഉര്‍ഫി ജാവേദി‍ന്‍റെ സെക്സി വേഷങ്ങള്‍;‍ പരാതിപ്പെട്ട് ബിജെപി നേതാവ്ചിത്ര വാഗ്‍ ;സമന്‍സയച്ച് അംബോലി പൊലീസ്

ഉര്‍ഫി ജാവേദ് എന്ന നടി പ്രകോപനമുണ്ടാക്കുന്ന സെക്സി വസ്ത്രധാരണത്തിന്‍റെ പേരില്‍ എന്നും വിവാദനായികയാണ്. ഈയിടെ ദുബായില്‍ പൊതുസ്ഥലത്ത് നഗ്നത പ്രദര്‍ശിപ്പിക്കുന്ന വസ്ത്രം ധരിച്ച് വീഡിയോ ചിത്രീകരണം നടത്തിയിന് ഉര്‍ഫി ജാവേദ് പിടിയിലായിരുന്നു. ഇപ്പോള്‍ ഉര്‍ഫി ജാവേദിന്‍റെ ഈ നഗ്നതാപ്രദര്‍ശനത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ബിജെപി നേതാവ് ചിത്ര വാഗ്.

മുംബൈ: ഉര്‍ഫി ജാവേദ് എന്ന നടി പ്രകോപനമുണ്ടാക്കുന്ന സെക്സി വസ്ത്രധാരണത്തിന്‍റെ പേരില്‍ എന്നും വിവാദനായികയാണ്. ഈയിടെ ദുബായില്‍ പൊതുസ്ഥലത്ത് നഗ്നത പ്രദര്‍ശിപ്പിക്കുന്ന വസ്ത്രം ധരിച്ച് വീഡിയോ ചിത്രീകരണം നടത്തിയിന് ഉര്‍ഫി ജാവേദ് പിടിയിലായിരുന്നു. ഇപ്പോള്‍ ഉര്‍ഫി ജാവേദിന്‍റെ ഈ നഗ്നതാപ്രദര്‍ശനത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ബിജെപി നേതാവ്ചിത്ര വാഗ്.

ചിത്രവാഗിന്‍റെ പരാതിയില്‍ അംബോലി പൊലീസ് ഉര്‍ഫി ജാവേദിന് സമന്‍സയച്ചിരിക്കുകയാണ്. സമുഹമാധ്യമങ്ങളില്‍ ഇന്‍ഫ്ളൂവന്‍സര്‍ (ജനങ്ങളില്‍ സ്വാധീനമുണ്ടാക്കുന്ന വ്യക്തി) ആയ ഉര്‍ഫി ജാവേദിനെതിരെ നടപടിയെടുക്കണമെന്നതായിരുന്നു ചിത്രാവാഗിന്‍റെ പരാതി. ഇവരുടെ വേഷങ്ങള്‍ ഭാരതീയ സംസ്കാരത്തിനും മഹാരാഷ്ട്രക്കാരുടെ സംസ്കാരത്തിനും എതിരാണെന്നും ചിത്രാവാഗ് ആരോപിച്ചു.  

ജനവരി 14 ശനിയാഴ്ച പൊലീസ് ഉര്‍ഫി ജാവേദിന് നോട്ടീസ് അയച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഉര്‍ഫി ജാവേദിനെതിരെ ചിത്രാവാഗ് ട്വിറ്ററില്‍ കുറിച്ചു: " തെരുവിലൂടെ അര്‍ധനഗ്നയായി സ്ത്രീകള്‍ നടക്കുന്നു. എന്തുകൊണ്ടാണ് വനിതാ കമ്മീഷന്‍ ഇതിനെതിരെ നടപടി എടുക്കാത്തത് ഈ പ്രതിഷേധം ഉര്‍ഫിക്കെതിരല്ല. പൊതു സ്ഥലങ്ങളില്‍ നിയന്ത്രണമില്ലാതെ നടക്കുക എന്ന മനോഭാവത്തിനെതിരെയാണ്. അതെ...വനിതാ കമ്മീഷന്‍ എന്തെങ്കിലും ചെയ്യുമോ ഇല്ലയോ?".  

ഈയിടെ ഷാരൂഖ്ഖാന്‍- ദീപിക പദുക്കോണ്‍ വിവാദ സിനിമയായ പത്താന് പിന്തുണ പ്രഖ്യാപിച്ച് ഉര്‍ഫി ജാവേദ് രംഗത്ത് വന്നിരുന്നതും വിവാദമായിരുന്നു.  


 

 

 

 

  comment

  LATEST NEWS


  മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ


  നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍


  സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി


  എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി


  ഹിന്‍ഡന്‍ബര്‍ഗിന്‍റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്‍പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു


  അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.