×
login
403 സീറ്റിലും മത്സരിക്കും; അപ്‌നാദളും നിഷാദ് പാര്‍ട്ടിയുമായി സഖ്യം; ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ യുപിയുടെ വികസനത്തിന് ആക്കം കൂട്ടിയെന്ന് ബിജെപി

യോഗിയുടെ നേതൃത്വത്തിലുള്ള ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ യുപിയുടെ വികസനത്തിന് ആക്കം കൂട്ടി. സബ്കാ സാത് സബ്കാ വികാസ് മാതൃകയില്‍ വികസനം എല്ലാ മേഖലകളിലും എത്തിക്കുകയാണ് ഞങ്ങളുടെ അജണ്ട. ക്രമസമാധാനപാലനാണ് സര്‍ക്കാരിന്റെ മറ്റൊരുപ്രധാന അജണ്ട. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞങ്ങളുടെ പ്രത്യേകശ്രദ്ധ അതിനുണ്ട്.

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 403 സീറ്റുകളിലും മത്സരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. അപ്‌നാദളും നിഷാദ് പാര്‍ട്ടിയും ചേര്‍ന്ന സഖ്യമായാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും അദ്ദേഹം ഇരുപാര്‍ട്ടി നേതാക്കളുമായുള്ള ചര്‍ച്ചയ്ക്കുശേഷം ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  കഴിഞ്ഞ രണ്ട് ദിവസങ്ങളായി സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടരുകയാണെന്നും ജെ.പി. നദ്ദ പറഞ്ഞു.

യോഗിയുടെ നേതൃത്വത്തിലുള്ള ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ യുപിയുടെ വികസനത്തിന് ആക്കം കൂട്ടി. സബ്കാ സാത് സബ്കാ വികാസ് മാതൃകയില്‍ വികസനം എല്ലാ മേഖലകളിലും എത്തിക്കുകയാണ് ഞങ്ങളുടെ അജണ്ട. ക്രമസമാധാനപാലനാണ് സര്‍ക്കാരിന്റെ മറ്റൊരുപ്രധാന അജണ്ട. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞങ്ങളുടെ പ്രത്യേകശ്രദ്ധ അതിനുണ്ട്.  

മുന്‍ സര്‍ക്കാരിന്റെ ഭരണത്തില്‍ ഗുണ്ടാരാജായിരുന്നു. ഇന്ന് ബിജെപി സര്‍ക്കാരിന് കീഴില്‍ എല്ലാം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ധര്‍മ്മേന്ദ്രപ്രധാന്‍, അനുരാഗ് താക്കൂര്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേഷ് ശര്‍മ്മ, ബിജെപി യുപി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങ്, അപ്‌നാദള്‍ (എസ്) നേതാവും കേന്ദ്രമന്ത്രിയുമായ അനുപ്രിയ പട്ടേല്‍, നിഷാദ് പാര്‍ട്ടി അധ്യക്ഷന്‍ സഞ്ജയ് നിഷാദ് തുടങ്ങിയവരാണ് ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്.

  comment

  LATEST NEWS


  ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)


  നടന്‍ ധര്‍മ്മജന്‍റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്


  തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്


  കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം


  പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍


  'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.