×
login
മതംമാറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശത്ത് നിന്ന് കൈപ്പറ്റിയത് 57 കോടി രൂപ; മൂന്നുപേരെക്കൂടി അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ്

ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഫലാല ട്രസ്റ്റില്‍ നിന്ന് ഗൗതവും കൂട്ടാളികളും 57 കോടി രൂപയാണ് മതംമാറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് വാങ്ങിയത്.

ലഖ്‌നൗ: ആയിരത്തിലേറെ പേരെ നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതംമാറ്റിയെന്ന കേസില്‍ മൂന്നു പേര്‍ കൂടി പിടിയില്‍. ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായ മൗലവി മൗലാനാ കലീം സിദ്ദിഖിയുടെ  അനുയായികളായ കുനാല്‍ ചൗധരി, മുഹമ്മദ് ഹാഫീസ് ഇദ്രിസ്, മുഹമ്മദ് സലീം എന്നിവരാണ് പിടിയിലായത്.  

രാജ്യത്തൊട്ടാകെയുള്ള വലിയ മതപരിവര്‍ത്തന മാഫിയയിെല കണ്ണികളാണ് ഇവര്‍. സിദ്ദിഖിയെ കോടതി ഒക്‌ടോബര്‍ അഞ്ചു വരെ റിമാന്‍ഡ് ചെയ്തു. കേസില്‍ ഇതുവരെ പതിമൂന്നുപേരാണ് പിടിയിലായിട്ടുള്ളത്. മുഫ്തി ജഹാംഗീര്‍ ആലം ക്വാസ്മി, മുഹമ്മദ് ഉമര്‍ ഗൗതം എന്നിവര്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായത്തോടെ നടത്തുന്ന ഇസ്ലാമിക ദവാ സെന്ററായിരുന്നു മതംമാറ്റങ്ങളുടെ കേന്ദ്രം.  ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഫലാല ട്രസ്റ്റില്‍ നിന്ന് ഗൗതവും കൂട്ടാളികളും 57 കോടി രൂപയാണ് മതംമാറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് വാങ്ങിയത്.

 

  comment

  LATEST NEWS


  പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ വ്യാഴാഴ്ച വെബിനാറില്‍ സംസാരിക്കും


  നീരജ് ചോപ്രയും ശ്രീജേഷും ഉള്‍പ്പെടെ 11 പേര്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ


  കപ്പലണ്ടിക്ക് എരിവ് പോര; കൊല്ലം ബീച്ചിലെ വാകേറ്റം കൂട്ടത്തല്ലായി മാറി; നിരവധി പേര്‍ക്ക് പരിക്ക്; കേസെടുത്ത് പോലീസ്


  മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ചൈന; മുസ്ലീം പള്ളികളില്‍ മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ല; പള്ളികളുടെ രൂപം മാറ്റി ചൈന


  ഷിജുഖാന് പങ്കുണ്ട്; നിലവിലെ പാര്‍ട്ടി അന്വേഷണത്തില്‍ വിശ്വാസമില്ല; സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ അഞ്ച് മണിക്കൂര്‍ നീണ്ട മൊഴി നല്കി അനുപമ


  പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്; ബിജെപിയുമായി സഖ്യമുണ്ടാക്കും; അകാലി, ആം ആദ്മി, കോണ്‍ഗ്രസ് തോല്‍വി ലക്ഷ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.