×
login
രാഹുല്‍ പോപ്പുലര്‍ ഫ്രണ്ടുകാരുമായി കേരളത്തില്‍ കൂടിക്കാഴ്ച നടത്തി; യുപിയില്‍ കലാപങ്ങളുണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

രാജ്യത്തിനുള്ളില്‍ അരാജകത്വത്തിന്റെ വിത്തിടാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും യോഗി പറഞ്ഞു. യുപിയില്‍ ഇനി ഇത്തരം സംഭവങ്ങള്‍ അരങ്ങേറില്ലന്നും നിയമ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും അദേഹം വ്യക്തമാക്കി.

ലഖ്‌നൗ: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി നടത്തിയ കേരള സന്ദര്‍ശനത്തില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹത്രാസില്‍ കലാപത്തിന് പോകുന്നതിനിടെ പിടിയിലാണ് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ഭാര്യ രാഹുലുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.  ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബുലന്ദ്ഷഹറില്‍  പ്രചാരണം നയിക്കുന്നതിനിടെയാണ് ഇക്കാര്യം യോഗി വ്യക്തമാക്കിയത്.

കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷന്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളവരെ കണ്ടത് നിങ്ങള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞിരിക്കുമല്ലോ?.. രാജ്യത്തിനുള്ളില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്ന അത്തരക്കാരോട് കോണ്‍ഗ്രസിന് അനുകമ്പയുണ്ട്. സമാജ്‌വാദി പാര്‍ട്ടി അടക്കമുള്ളവര്‍ക്കും ഇത്തരക്കാരോട്അനുകമ്പയുണ്ട്. നാം സബ്കാ സാത്, സബ്കാ വികാസ് എന്ന്‌വിശ്വസിക്കുമ്പോള്‍ അവര്‍ ജാതിയുടെയും മതത്തിന്റെയും ഭാഷയുടേയും പേരില്‍ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. 

രാജ്യത്തിനുള്ളില്‍ അരാജകത്വത്തിന്റെ വിത്തിടാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും യോഗി പറഞ്ഞു. യുപിയില്‍ ഇനി ഇത്തരം സംഭവങ്ങള്‍ അരങ്ങേറില്ലന്നും നിയമ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും അദേഹം വ്യക്തമാക്കി. സഹോദരിമാരോടും പെണ്‍മക്കളോടും അപമര്യാദയായി പെരുമാറാന്‍ ആര്‍ക്കും ധൈര്യമുണ്ടാകില്ലെന്നും ഇനി വേഗത്തിലുള്ള നിയമനടപടികള്‍ ഉണ്ടാകുമെന്നും യോഗി ആദിത്വനാഥ് പറഞ്ഞു.  

  comment

  LATEST NEWS


  സ്‌റ്റേഷനില്‍ ജോലിക്കെത്തിയ എസ്‌ഐ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു


  പീഡന കേസുകളില്‍ അതിജീവിതയുടെ വിസ്താരം ഒരു സിറ്റിങ്ങില്‍ തന്നെ പൂര്‍ത്തിയാക്കണം; അഭിഭാഷകര്‍ മാന്യതയോടെ കൂടി വിസ്തരിക്കണം


  നിര്‍ബന്ധിച്ച് മകളെ മദ്യം കുടിപ്പിച്ചു; പിതാവ് അറസ്റ്റില്‍, ബോധരഹിതയായ12കാരിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


  ആണവ കേന്ദ്രങ്ങളിലെ സിഗ്നലഗുകള്‍ ചോര്‍ത്തുമെന്ന് സംശയം; ചെനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേയ്ക്ക് എത്തുന്നതില്‍ അനുമതി നിഷേധിച്ച് ഇന്ത്യ


  കരുവന്നൂര്‍ തട്ടിപ്പ്: മരിച്ചവരുടെ പേരില്‍ ബാങ്ക് അക്കൗണ്ട്; പ്രതികള്‍ ബിനാമി പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇഡിയുടെ കണ്ടെത്തല്‍


  ദൃഢചിത്തനായ ഹനുമാന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.