×
login
ക്ഷേത്ര പരിസരത്ത് മദ്യവില്‍പന വേണ്ട; അയോദ്ധ്യയിലും മഥുരയിലും മദ്യശാലകളുടെ ലൈസന്‍സ് റദ്ദാക്കി യോഗി സര്‍ക്കാര്‍; പകരം പാല്‍ വില്‍പന പ്രോത്സാഹിപ്പിക്കും

021 സെപ്തംബറില്‍ സംസ്ഥാന സര്‍ക്കാര്‍ മഥുര വൃന്ദാവനത്തിന്റെ 10 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലം തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു. ഈ പ്രദേശത്ത് മദ്യവും മാംസവും വില്‍ക്കാന്‍ അനുവദിക്കില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

ലക്നൗ: അയോദ്ധ്യയിലെയും മഥുരയിലെയും ക്ഷേത്രങ്ങളുടെ പരിസരത്തുള്ള മദ്യവില്‍പ്പന പൂര്‍ണമായി നിരോധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെയും മഥുരയിലെ കൃഷ്ണഭൂമിയുടേയും പരിസരത്ത് മദ്യശാലകള്‍ പാടില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. അയോദ്ധ്യയില്‍ നിലവിലുള്ള എല്ലാ മദ്യശാലകളുടേയും ലൈസന്‍സും സര്‍ക്കാര്‍ റദ്ദ് ചെയ്തു.  

2021 സെപ്തംബറില്‍ സംസ്ഥാന സര്‍ക്കാര്‍ മഥുര വൃന്ദാവനത്തിന്റെ 10 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലം തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു. ഈ പ്രദേശത്ത് മദ്യവും മാംസവും വില്‍ക്കാന്‍ അനുവദിക്കില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. മഥുരയിലെ കൃഷ്ണോത്സവ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് യോഗി ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്.


അയോധ്യ രാമക്ഷേത്രത്തിന്റെ പരിസരത്തുള്ള എല്ലാ മദ്യശാലകളും അടച്ചുപൂട്ടണം. ഹോട്ടലുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന മൂന്ന് ബാറുകളും രണ്ട് മോഡല്‍ ഷോപ്പുകളും അടപ്പിക്കും. മഥുരയിലെ 37ഓളം ബിയര്‍ പാര്‍ലറുകളും മദ്യശാലകളും അടച്ചുപൂട്ടാനും ഉത്തരവില്‍ പറയുന്നു. മദ്യത്തിന് പകരം മഥുരയില്‍ പശുവിന്‍ പാല്‍ വില്‍പ്പന നടത്താമെന്നും അതുവഴി വ്യാപാരം പുനരുജ്ജീവിപ്പിക്കാമെന്നും സര്‍ക്കാര്‍ പറയുന്നു.  

നേരത്തെ വാരണാസി, വൃന്ദാവനം, അയോധ്യ, ചിത്രകൂട്, ദേവ്ബന്ദ്, ദേവാ ഷെരീഫ്, മിസ്രിഖ്-നൈമിശാരണ്യ തുടങ്ങി എല്ലാ ആരാധനാലയങ്ങളിലേയും സമീപത്തുള്ള മദ്യവില്‍പ്പനയും മാംസാഹാരം വില്‍ക്കുന്നതും സര്‍ക്കാര്‍ തടഞ്ഞിരുന്നു.

  comment

  LATEST NEWS


  വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി


  നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി


  വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍


  ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ പോക്‌സോ കേസ് ഉണ്ടാകില്ല; ലൈംഗികാതിക്രമം നടത്തിയെന്ന ആദ്യ മൊഴി തിരുത്തി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം


  അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു


  സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി; പ്രഖ്യാപനം ഈ മാസം പതിനൊന്നിന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.