×
login
ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...ഇനി ഭീമന്‍ ഇലക്ട്രോണിക്സ് പാർക്ക്; 50,000 കോടി നിക്ഷേപത്തില്‍ യുപിയുടെ മുഖച്ഛായ മാറ്റി യോഗി

ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...എന്നിവ നിര്‍മ്മിച്ചതിന് പിന്നാലെ ഉത്തർപ്രദേശിൽ ഭീമന്‍ ഇലക്ട്രോണിക് പാർക്ക് നിർമ്മിക്കാൻ യോഗി സർക്കാർ പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു. ജെവാര്‍ വിമാനത്താവളത്തിന് അടുത്തായിട്ടാണ് പാര്‍ക്ക് ഒരുങ്ങുന്നത്.

നോയ്ഡ: ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...എന്നിവ നിര്‍മ്മിച്ചതിന് പിന്നാലെ  ഉത്തർപ്രദേശിൽ ഭീമന്‍ ഇലക്ട്രോണിക് പാർക്ക് നിർമ്മിക്കാൻ യോഗി സർക്കാർ പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു.  ജെവാര്‍ വിമാനത്താവളത്തിന് അടുത്തായിട്ടാണ് പാര്‍ക്ക് ഒരുങ്ങുന്നത്. 

മൊബൈല്‍ ഫോണുകള്‍, ടിവികള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന ദേശീയ, അന്തര്‍ദേശീയ കമ്പനികളാണ് യൂണിറ്റുകള്‍ സ്ഥാപിക്കുക. ഇലക്ട്രോണിക്‌സ് വ്യവസായത്തിന് ഊര്‍ജ്ജം പകരുന്ന യുപി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തരാണ് നിക്ഷേപകര്‍.  

നോയിഡയ്‌ക്ക് സമീപം യമുന വ്യവസായ വികസന അതോറിറ്റിയുടെ പാർക്കില്‍ 250 ഏക്കറിലായിട്ടാണ് ഇലക്ട്രോണിക്സ് പാർക്ക് ഒരുങ്ങുക. 50,000 കോടിയിലധികം രൂപയുടെ നിക്ഷേപം പാർക്കിലുണ്ടാവുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്. ഇതിലൂടെ ആയിരക്കണക്കിന് പേര്‍ക്ക് തൊഴിൽ ലഭിക്കുമെന്നാണ്‌സർക്കാർ കണക്കുകൂട്ടൽ. ജെവാര്‍ വിമാനത്താവളം യമുന വ്യവസായ വികസന അതോറിറ്റിയുടെ അടുത്താണെന്നത് വ്യവസായികള്‍ക്ക് ഏറെ ഊര്‍ജ്ജം പകരുന്ന സ്ഥിതിവിശേഷമാണെന്ന് യമുന വ്യവസായ വികസന അതോറിറ്റിയുടെ സിഇഒ അരുണ്‍ വിര്‍ സിംഗ് പറഞ്ഞു.  

ഗൗതം ബുദ്ധ് നഗര്‍ ജില്ലയിലെ ജെവാര്‍ പ്രദേശത്തില്‍ നോയ്ഡ അന്താരാഷ്ട്ര വിമാനത്താവളം ഉയരുകയാണ്. 5,000 ഹെക്ടറില്‍ ഉയരുന്ന ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളമായിരിക്കും.

  comment

  LATEST NEWS


  സ്വകാര്യബസ് ജീവനക്കാരുടെ അതിക്രമം തടയണം,​ അമിതവേഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍


  നിപ: വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ പഠനത്തിനായി വവ്വാലുകളില്‍ പരിശോധന തുടങ്ങി; പൂനെ ലാബിലേക്കും അയയ്ക്കും


  ലഹരി മാഫിയക്കെതിരെ പോലീസ്- എക്‌സൈസ് വേട്ട ശക്തമാക്കി; ഇന്നലെ പിടിയിലായത് അഞ്ച് പേര്‍


  കരിപ്പൂരില്‍ കാരിയറെ ആക്രമിച്ച് 1.65 കിലോ സ്വര്‍ണം തട്ടിയെടുത്ത കേസ്; മൂന്ന് വര്‍ഷത്തിന് ശേഷം പ്രതികള്‍ കോടതിയില്‍ കീഴടങ്ങി


  നടന്‍ പൃഥ്വിരാജിന്റെ സിനിമകള്‍ തിയെറ്ററില്‍ വിലക്കണം; ആവശ്യവുമായി ഉടമകള്‍; പിന്തുണയ്ക്കാതെ ദിലീപ്


  കോണ്‍ഗ്രസ് ഭരണകാലത്ത് വിദേശ രാജ്യങ്ങളെ ആശ്രയിച്ചു; മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ സ്വാശ്രയം നേടിയെന്ന് ജഗന്നാഥ് സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.