login
ഷഹീൻബാഗിലെ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് ‍ഓഫീസുകളിൽ യു പി പോലീസ്‍ റെയ്ഡ് നടത്തി;രേഖകൾ പിടിച്ചു

നേരത്തെ പൗരത്വബില്‍ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ ഭാഗമായി ദിവസങ്ങളോളം ഷഹീൻ ബാഗില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തിയതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ കരങ്ങളുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. ഹത്രാസ് കലാപത്തിന് ഗൂഢാലോചന നടത്തിയതിൽ പോപ്പുലർ ഫ്രണ്ട് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർക്ക് പങ്കുണ്ടെന്നും കണ്ടെത്തിയിരുന്നു.

ലക്‌നൗ : ഉത്തര്‍പ്രദേശിലെ ഷഹീൻ ബാഗിലുള്ള പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് ഓഫീസുകളിൽ ഉത്തർപ്രദേശ് പോലീസിന്‍റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് നടത്തിയ റെയ്ഡില്‍ സംഘടനയുടെ രഹസ്യഅജണ്ടകള്‍ വെളിവാക്കുന്ന നിരവധി  രേഖകള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്.  

നേരത്തെ പൗരത്വബില്‍ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ ഭാഗമായി ദിവസങ്ങളോളം ഷഹീൻ ബാഗില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തിയതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ കരങ്ങളുണ്ടെന്ന് ആരോപണമുണ്ടായിരുന്നു.  ഹത്രാസ് കലാപത്തിന് ഗൂഢാലോചന നടത്തിയതിൽ പോപ്പുലർ ഫ്രണ്ട് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർക്ക് പങ്കുണ്ടെന്നും കണ്ടെത്തിയിരുന്നു. ഹത്രാസിൽ കലാപം നടത്താൻ ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റൗഫ് ഷെരീഫ് വിദേശത്ത് നിന്നും പണം സമാഹരിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു. കലാപത്തിനായി ഗൂഢാലോചന നടത്തിയതിന് മലയാളി മദ്ധ്യപ്രവർത്തകൻ സിദ്ധിഖ് കാപ്പനെയും സംഘത്തെയും അയച്ചതിന് പിന്നില്‍ റൗഫ് ഷെരീഫിന്‍റെ ഗൂഡാലോചനയുള്ളതായി പൊലീസ് ആരോപിക്കുന്നു. ഇതിനായി സാംപത്തിക സഹായങ്ങളും റൗഫ് ഷെരീഫ് നല്‍കിയിട്ടുണ്ട്. ഇയാൾ പോലീസ് കസ്റ്റഡിയിലാണ്.ഇവിടെ നിന്നും നിരവധി രേഖകൾ പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു. സിദ്ദിഖ് കാപ്പനും പൊലീസ് കസ്റ്റഡിയിലാണ്. ഇപ്പോള്‍ പ്രായമേറിയ അമ്മയെ കാണാന്‍ മൂന്ന് ദിവസത്തെ ജാമ്യം സുപ്രീംകോടതി സിദ്ദിഖ് കാപ്പന് അനുവദിച്ചിരുന്നു.   

ഹത്രാസിൽ കലാപം സൃഷ്ടിക്കാൻ വിദേശത്ത് നിന്നും ഈ സംഘടനകൾക്ക് ധനസഹായം ലഭിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിയ്ക്കാനാണ് ഓഫീസുകളിൽ റെയ്ഡ് നടത്തിയതെന്ന് അധികൃതർ അറിയിച്ചു.

തുടർന്ന് കഴിഞ്ഞ ദിവസം യുപിയിലെ വിവിധ ഭാഗങ്ങളിലായി കലാപം നടത്താൻ സംസ്ഥാനത്തെത്തിയ രണ്ട് മലയാള് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് ബംഗ്ലാദേശിലെ ഭീകരസംഘടനകളുമായി ബന്ധമുള്ളതായും പോലീസ് കണ്ടെത്തി.  

 

 

  comment

  LATEST NEWS


  ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം


  'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍


  ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.