×
login
യുപിയില്‍ അധ്യാപകര്‍ക്കുള്ള യോഗ്യതാപരീക്ഷ‍ റദ്ദാക്കി; പേപ്പര്‍ ചോര്‍ത്തിയവരുടെ മേല്‍ ദേശീയ സുരക്ഷാനിയമം ചാര്‍ത്തുമെന്ന് യോഗി; 26 പേര്‍ പിടിയില്‍

ഉത്തര്‍പ്രദേശില്‍ ഞായറാഴ്ച നടക്കേണ്ടിയിരുന്ന അധ്യാപകര്‍ക്കുള്ള യോഗ്യതാ പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതിനാല്‍ റദ്ദാക്കി. കുറ്റം ചെയ്തവരെ ദേശീയ സുരക്ഷാനിയമം ചാര്‍ത്തി ശിക്ഷിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ഞായറാഴ്ച നടക്കേണ്ടിയിരുന്ന അധ്യാപകര്‍ക്കുള്ള യോഗ്യതാ പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതിനാല്‍ റദ്ദാക്കി. കുറ്റം ചെയ്തവരെ ദേശീയ സുരക്ഷാനിയമം ചാര്‍ത്തി ശിക്ഷിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

ഇതുവരെ 26 പേര്‍ അറസ്റ്റിലായി. യോഗ്യതാ പരീക്ഷ തുടങ്ങുന്നതിന് മുന്‍പ് തന്നെ പരീക്ഷ റദ്ദാക്കിയതായി പ്രഖ്യാപിച്ചിരുന്നു. വിവിധ ജില്ലകളില്‍ നിന്നുമാണ് 26 പേരെ പിടികൂടിയത്. ഇതില്‍ 16 പേര്‍ പ്രയാഗ് രാജില്‍ നിന്നുതന്നെയാണ്.

പ്രയാഗ് രാജിലെ ശങ്കര്‍ഗര്‍ പ്രദേശത്തെ ഒരു പ്രൈമറി സ്‌കൂളിലെ അധ്യാപകനായ സത്യ പ്രകാശ് സിങ് വരെ അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. പരിശോധനയില്‍ അദ്ദേഹത്തിന്‍റെ വാട്‌സാപ്പില്‍ മുഴുവന്‍ ഉത്തരങ്ങളുമടങ്ങിയ ചോദ്യപേപ്പര്‍ കണ്ടെത്തി.

പ്രധാനമായും തട്ടിപ്പ് നടത്തിയതായി കരുതുന്ന രാജേന്ദ്ര പട്ടേലും ചതുര്‍ഭൂജ് സിങും അറസ്റ്റിലായി. ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിന് ബീഹാറില്‍ നിന്നും വിദഗ്ധരെ എത്തിച്ച സണ്ണി സിങും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു.

ശ്യാംലി ജില്ലയില്‍ നിന്നുള്ള മൂന്ന് പേരാണ് 5 ലക്ഷം നല്‍കി ചോദ്യപ്പേപ്പറിന്റെ 10 കോപ്പികള്‍ സംഘടിപ്പിച്ചത്. ഈ ചോദ്യപേപ്പര്‍ വായിച്ച് ഓര്‍മ്മയില്‍ സൂക്ഷിക്കുന്നതിന് 50 മുതല്‍ 60 വരെ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും 50,000 രൂപ വരെ വാങ്ങിയിരുന്നു. മറ്റ് കുറ്റവാളികളെ തേടുകയാണ്.

ദേശീയ സുരക്ഷനിയമവും ഗ്യാങ്സ്റ്റര്‍ നിയമവും പ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കും.

  comment

  LATEST NEWS


  കോണ്‍ഗ്രസ് സഖ്യകക്ഷി തൗഖീര്‍ റാസ ഖാനെ ചോദ്യം ചെയ്ത് മരുമകള്‍; സ്ത്രീകളുടെ അവകാശം സംരക്ഷിക്കാന്‍ ബിജെപിയ്‌ക്കേ കഴിയൂ എന്ന് നിദ ഖാന്‍


  ഗോവയില്‍ 34 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്തുവിട്ട് ബിജെപി; മുഖ്യമന്ത്രി പ്രമോദ് സാവന്ത് സംഗ്ലിയില്‍; രണ്ട് മന്ത്രിമാരെ ഒഴിവാക്കി


  പാകിസ്ഥാന്‍ ഐഎസ്‌ഐ ഇസ്ലാമിക ജിഹാദ് പ്രചരിപ്പിക്കാന്‍ തബ്ലിഗി ജമാത്തിനെ ഉപയോഗിക്കുന്നു


  ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; മുറെയും റാഡുകാനുവും തോറ്റു;മെദ്‌വദേവ്, ഹാലെപ്പ് മുന്നോട്ട്


  ഐസിസി 2021ലെ മികച്ച ഇലവനെ പ്രഖ്യാപിച്ചു; പുരുഷ ഏകദിന, ട്വന്റി20 ടീമില്‍ ഇന്ത്യന്‍ താരങ്ങളില്ല; ടെസ്റ്റില്‍ മൂന്ന് പേര്‍


  ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.