×
login
കശ്മീരിലെ ഉറി‍യിൽ ലഷ്‌കർ ഇ ത്വയിബ ഭീകരൻ പിടിയില്‍; ;പാക് സൈന്യം പരിശീലിപ്പിച്ചു; ക്യാമ്പില്‍ നല്‍കിയത് ഇസ്ലാം അപകടത്തിലാണെന്ന സന്ദേശം

ജമ്മു കശ്മീരിലെ ഉറി സെക്ടറില്‍ സൈന്യം നടത്തിയ തീവ്രവാദി വിരുദ്ധ നീക്കത്തില്‍ പിടിയിലായ ലഷ്‌കർ-ഇ-ത്വയിബയുടെ ഭീകരന്‍റെ ചിത്രം ഇന്ത്യന്‍ സേന പുറത്തുവിട്ടു.

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉറി സെക്ടറില്‍ സൈന്യം നടത്തിയ തീവ്രവാദി വിരുദ്ധ നീക്കത്തില്‍ പിടിയിലായ ലഷ്‌കർ-ഇ-ത്വയിബയുടെ ഭീകരന്‍റെ ചിത്രം ഇന്ത്യന്‍ സേന പുറത്തുവിട്ടു.  

സപ്തംബര്‍ 18 മുതല്‍ ഉറിയില്‍ തീവ്രവാദ വിരുദ്ധ നീക്കം നടക്കുകയാണെന്ന് 19 ഇന്‍ഫന്റ്രി ഡിവിഷന്‍ മേജര്‍ ജനറല്‍ വിരേന്ദ്ര വാറ്റ്‌സ് പറഞ്ഞു. രണ്ട് പേരാണ് കശ്മീരിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്. നാല് പേര്‍ പാകിസ്ഥാന്‍ പ്രദേശത്ത് നിലയുറപ്പിച്ചു. സപ്തംബര്‍ 25ന് ഇന്ത്യന്‍ സൈന്യവുമായി ഏറ്റുമുട്ടലുണ്ടായി. ഒരാളെ വെടിവെച്ചു കൊന്നു. മറ്റൊരാളെ ജീവനോടെ പിടിച്ചു. രാത്രികാലങ്ങൾ, മോശം കാലാവസ്ഥ, കഠിനമായ പാതകൾ എന്നീ സാഹചര്യങ്ങളിലാണ് പ്രധാനമായും നുഴഞ്ഞുകയറ്റ ശ്രമം നടക്കുന്നത്.

കീഴടങ്ങിയ ലഷ്കര്‍ ഇ ത്വയിബ തീവ്രവാദിയെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.  അലി ബാബർ പത്ര എന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയത്. പാകിസ്താനി പഞ്ചാബിൽ നിന്നുള്ള ഇയാള്‍ക്ക് പാകിസ്താനിലെ സൈനീക ഉദ്യോഗസ്ഥർ ഉൾപ്പെടെ  ഭീകര പരിശീലനം നൽകിയിട്ടുണ്ടെന്ന് അലി ബാബർ വെളിപ്പെടുത്തി. ബാരാമുള്ളയിൽ ആയുധങ്ങൾ എത്തിക്കുകയായിരുന്നു ലക്ഷ്യമെന്നും കുടുംബത്തിലെ പട്ടിണി മൂലമാണ് ഭീകരപ്രവർത്തനത്തിൽ ഏർപ്പെട്ടതെന്നും ഇയാൾ പറഞ്ഞു.

പിതാവിന്‍റെ പെട്ടെന്നുള്ള മരണം അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തെ ദാരിദ്ര്യത്തിലാഴ്‌ത്തി. സ്‌കൂൾ വിദ്യാഭ്യാസം മുടങ്ങിയതോടെ ലഷ്‌കർ-ഇ-ത്വയിബയിൽ ചേർന്നു. 2019ൽ ഗാർഗി ഹബിബുള്ള ക്യാമ്പിൽ മൂന്നാഴ്ചത്തെ പ്രാഥമിക പരിശീലനം ലഭിച്ചു. പിന്നീട് 2021ൽ റിഫ്രഷർ പരിശീലനത്തിന്‍റെ ഭാഗമായി. പാകിസ്താൻ സൈനിക ഉദ്യോഗസ്ഥരായിരുന്നു ആയുധങ്ങളുപയോഗിച്ചുള്ള പരിശീലനം നല്‍കിയത്.  

ഇസ്ലാം അപകടത്തിലാണെന്ന സന്ദേശമാണ് ക്യാമ്പിൽ പറഞ്ഞു തന്നത്. കശ്മീരിലെ മുസ്ലീങ്ങൾക്കെതിരെ അതിക്രമങ്ങൾ നടക്കുകയാണെന്ന് ഭീകര പരിശീലനത്തിനിടെ ബോധിപ്പിച്ചതായും അലി ബാബർ പറഞ്ഞു. മാതാവിന്റെ ചികിത്സക്കായി 20,000 രൂപയും ലഭിച്ചു. ബാരാമുള്ളയിലെ ഉത്തരവാദിത്വം പൂർത്തിയാക്കിയാൽ 30,000 രൂപ നൽകുമെന്നായിരുന്നു വാഗ്ദാനമെന്നും ഇയാൾ വ്യക്തമാക്കി.

  comment

  LATEST NEWS


  പരിമിതികൾ പ്രശ്നമല്ല, ലക്ഷ്യമാണ് പ്രധാനം; കാർഗിലിലേക്ക് 2500 കി.മി പ്രത്യേക സ്കൂട്ടറിൽ യാത്ര ചെയ്ത് റെക്കോഡ് നേടി ഭിന്നശേഷിക്കാരനായ ദമ്പതിമാർ


  മയക്കുമരുന്ന് കേസില്‍ ആര്യനെ മോചിപ്പിക്കാന്‍ 25 കോടിയെന്ന കൈക്കൂലി ആരോപണം തള്ളി എന്‍സിബി; അടിസ്ഥാന രഹിതമെന്ന് സമീര്‍ വാംഖഡെ


  നടി ഗായത്രി സുരേഷ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് സംശയം; നടിക്കെതിരേ അമ്മ സംഘടന നടപടിയെടുക്കണമെന്ന് സംവിധായകന്‍


  തീരങ്ങള്‍ മാഫിയകളുടെ കൈകളില്‍: അനധികൃത നിര്‍മാണങ്ങള്‍ വ്യാപകം, മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ച് മാഫിയകള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നു


  മോന്‍സണുമായി എന്തു ബന്ധം; കലൂരിലെ മ്യൂസിയം സന്ദര്‍ശിച്ചത് എന്തിന്; ബെഹ്‌റയുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്ത്


  വീരമൃത്യുവരിച്ച സൈനികന്‍ വൈശാഖിന്റെ കുടുംബത്തോട് സംസ്ഥാന സര്‍ക്കാരിന്റെ അവഗണന, കുടുംബത്തിന് ആശ്വാസ ധനം അനുവദിച്ചില്ല

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.