×
login
ഫിന്‍ലാന്‍ഡിനെയും സ്വീഡനെയും നേറ്റോയില്‍ ചേര്‍ക്കാനുള്ള നീക്കത്തിലൂടെ റഷ്യ‍യെ വീണ്ടും ചൊടിപ്പിച്ച് യുഎസും നാറ്റോയും; വരുമോ ലോകയുദ്ധം

ഉക്രൈന്‍റെ കിഴക്കന്‍ മേഖല മാത്രം പിടിച്ചെടുത്ത് അവിടെയുള്ള റഷ്യന്‍ വംശജരെ നിയോ നാസി അസൊവ് ഗ്രൂപ്പില്‍ നിന്നും രക്ഷിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ കഴിക്കന്‍ ഉക്രൈനില്‍ കേന്ദ്രീകരിക്കുകയാണ് വ്ളാഡിമിര്‍ പുടിന്‍. ഇന്ത്യ ഉള്‍പ്പെടെ മിക്ക രാജ്യങ്ങളും ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ അവരുടെ നയതന്ത്ര കാര്യാലയങ്ങള്‍ തുറക്കുകയാണ്. അതിനര്‍ത്ഥം ഇനി കീവില്‍ റഷ്യയുടെ ആക്രമണമുണ്ടാകില്ലെന്നതാണ്.

കീവ്:  ഉക്രൈന്‍റെ കിഴക്കന്‍ മേഖല മാത്രം പിടിച്ചെടുത്ത് അവിടെയുള്ള റഷ്യന്‍ വംശജരെ നിയോ നാസി അസൊവ് ഗ്രൂപ്പില്‍ നിന്നും രക്ഷിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ കഴിക്കന്‍ ഉക്രൈനില്‍ കേന്ദ്രീകരിക്കുകയാണ് വ്ളാഡിമിര്‍ പുടിന്‍. ഇന്ത്യ ഉള്‍പ്പെടെ മിക്ക രാജ്യങ്ങളും ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ അവരുടെ നയതന്ത്ര കാര്യാലയങ്ങള്‍ തുറക്കുകയാണ്. അതിനര്‍ത്ഥം ഇനി കീവില്‍ റഷ്യയുടെ ആക്രമണമുണ്ടാകില്ലെന്നതാണ്.  

എന്നാല്‍ നാറ്റോയില്‍ ചേരാന്‍ ശ്രമിച്ച ഉക്രൈനെ ആക്രമിച്ച റഷ്യയെ ഒരിയ്ക്കലും മറക്കാത്ത ഒരു പാഠം പഠിപ്പിക്കാനാണ് യുഎസും നേറ്റോയും നീങ്ങുന്നത്. അതിന്‍റെ ഭാഗമാണ് വീണ്ടും പുടിനെ പ്രകോപിപ്പിച്ച് കൊണ്ട് തിരക്കിട്ട് ഫിന്‍ലാന്‍റിനെയും സ്വീഡനെയും നേറ്റോയില്‍ ചേര്‍ക്കുന്നത്. റഷ്യയെ സംബന്ധിച്ച് തൊട്ട അയല്‍പ്പക്കമായതിനാല്‍ ഇത് ഉറക്കം കെടുത്തുന്ന തീരുമാനമാണ്.  

"ഇതിനെതിരെ ഫിന്‍ലാന്‍ഡിനെയും സ്വീഡനെയും റഷ്യ താക്കീത് ചെയ്തു കഴിഞ്ഞു. "നേറ്റോയില്‍ ചേരാനുള്ള നിങ്ങളുടെ തീരുമാനം ഗുരുതരായ തെറ്റാണ്. മോസ്കോ ഇതിനോട് തിരിച്ചടിക്കില്ലെന്ന് പ്രതീക്ഷിക്കുന്നത് ഗുരുതരമായ തെറ്റാണ്."- റഷ്യ താക്കീതായി പുറപ്പെടുവിച്ച സന്ദേശത്തില്‍ പറയുന്നു. റഷ്യയുമായി 1300 കിലോമീറ്റര്‍ ദൂരം അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ഫിന്‍ലാന്‍റ്. നേറ്റോയില്‍ ചേരുകയാണെന്ന് ഫിന്‍ലാന്‍റ് പ്രധാമന്ത്രിയും പ്രസിഡന്‍റും ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞു. നേറ്റോയില്‍ ചേരാനുള്ള തീരുമാനത്തെ ചരിത്രപരം എന്നാണ് ഫിന്‍ലാന്‍റ് പ്രസി‍ഡന്‍റ് സോളി നീനിസ്റ്റോയും പ്രധാനമന്ത്രി സന്ന മാരിനും വിശേഷിപ്പിക്കുന്നത്. ഇത്രയും കാലം റഷ്യയെ ഭയന്ന് നേറ്റോയില്‍ ചേരാന്‍ വിസമ്മതിച്ച രാജ്യമാണ് ഫിന്‍ലാന്‍റ്. ഇത് റഷ്യയെ സംബന്ധിച്ചിടത്തോലം മുഖത്തേറ്റ അടിയാണ്. സ്വീഡന്‍ ഭരിയ്ക്കുന്ന സോഷ്യന്‍ ഡമോക്രാറ്റുകളും നേറ്റോയില്‍ ചേരുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തങ്ങള്‍ നേറ്റോയില്‍ ചേരുകയാണെന്ന് സ്വീഡിഷ് പ്രധാനമന്ത്രി ആന്‍ഡേഴ്സണും വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. 


റഷ്യയ്ക്കും യൂറോപ്പിനും പരസ്പരം വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. സ്വീഡനും ഫിന്‍ലാന്‍റും തിരക്കിട്ട് നാറ്റോയില്‍ അംഗങ്ങളായി ചേരാന്‍ തീരുമാനിച്ചത് റഷ്യയോടുള്ള വിശ്വാസക്കുറവാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ഉറങ്ങിക്കിടന്ന നാറ്റോ പതിന്മടങ്ങ് ഊര്‍ജ്ജത്തോടെ ഉണര്‍ന്നെണീറ്റിരിക്കുകയാണ്. ഇത് ഭാവിയില്‍ നിരവധി പ്രശ്നങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്ന് വിദേശകാര്യവിദഗ്ധര്‍ പ്രവചിക്കുന്നു. 

റഷ്യ, ഉക്രൈന്‍ സംഘര്‍ഷം രണ്ടു മാസം പിന്നിട്ടിട്ടും സമാധാനത്തിനുള്ള ഒരു നീക്കവും അമേരിക്കയുടെയും ബ്രിട്ടന്‍റെയും യൂറോപ്യന്‍ യൂണിയന്‍റെയും ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല.  യുദ്ധം നീട്ടിക്കൊണ്ടുപോയി പുടിനെ ഇഞ്ചിഞ്ചായി കൊല്ലുക എന്നതാണ് പാശ്ചാത്യ ശക്തികളുടെ ലക്ഷ്യം. അതിന്‍റെ ഭാഗമാണ് കേട്ടുകേള്‍വിയില്ലാത്ത വിധം 100ല്‍ പരം തരത്തിലുള്ള ഉപരോധങ്ങള്‍ റഷ്യയുടെ മേല്‍ അടിച്ചേല്‍പിച്ചുകൊണ്ടുള്ള തീരുമാനം.  

"ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ വഴി കാര്യങ്ങള്‍ അടിസ്ഥാനപരമായി മാറുകയാണെന്ന് റഷ്യയുടെ ഉപപ്രധാനമന്ത്രി സെര്‍ഗി റ്യാബ്കോവ് പറയുന്നു. ഇപ്പോഴേ ലോകരാഷ്ട്രങ്ങള്‍ യുദ്ധത്തിന്‍റെ ദുരിതങ്ങള്‍ പേറുകയാണ്. ഓരോ ദിവസവും കടന്നുപോകും തോറും പ്രതിസന്ധി മൂര്‍ച്ഛിക്കുകയാണ്. ചരക്ക് നീക്കം പാടെ തകര്‍ന്നിരിക്കുന്നു. മിക്ക രാഷ്ട്രങ്ങളും അവരവരുടെ പ്രധാന ചരക്കുകള്‍ക്ക് കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയതോടെ ഗോതമ്പ് ഉള്‍പ്പെടെ ലഭിക്കാതെ ലോകരാഷ്ട്രങ്ങള്‍ വന്‍പ്രതിസന്ധിയെ നേരിടുകയാണ്.  

അതിന് പുറമെയാണ് ഇന്ധനവില കുതിച്ചുയരുന്നതുമൂലമുണ്ടാകുന്ന പ്രതിസന്ധി. റഷ്യ ഒരു പ്രകോപനത്തിന്‍റെ വക്കിലാണ്. ഏതെങ്കിലും ഒരു ദുര്‍ബലനിമിഷത്തില്‍ ഒരു ആക്രമണമുണ്ടായാല്‍ അത് ഒരു ലോകയുദ്ധത്തിലേക്ക് വഴിവെച്ചേക്കാം. റഷ്യ ഏത് നിമിഷവും ആണവായുധം പ്രയോഗിച്ചേക്കാമെന്നാണ് അമേരിക്ക പറയുന്നത്. അതിന് പ്രേരിപ്പിക്കും വിധമുള്ള പ്രകോപനങ്ങളും സാഹചര്യങ്ങളുമാണ് സൃഷ്ടിക്കപ്പെടുന്നത്. 

  comment

  LATEST NEWS


  വിമത ശിവസേന എംഎല്‍എമാരുടെ ഭാര്യമാരെ വശത്താക്കാന്‍ രശ്മി താക്കറെ രംഗത്ത്; അതിനിടെ ഒരു ശിവസേന മന്ത്രി കൂടി വിമതരുടെ അടുത്തേക്ക്


  സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്; പുറത്താക്കാന്‍ മാത്രമുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടന്‍ ഷമ്മി തിലകന്‍


  മാധ്യമ വാര്‍ത്തകള്‍ ശരിയല്ല; ഷമ്മി തിലകനെ സംഘടനയില്‍ നിന്നു പുറത്താക്കിയിട്ടില്ല; അദേഹത്തിന് പറയാനുള്ളതും കേള്‍ക്കും നിലപാട് വ്യക്തമാക്കി അമ്മ


  കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്‍റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്


  ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുമായി സിപിഎം ആക്ടീവിസ്റ്റ് ബിന്ദു


  197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.