×
login
ഇന്ത്യയിലെ കോവിഡ് വാക്സിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 186 കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്ത് ആന്‍റണി ബ്ലിങ്കന്‍

ഇന്ത്യയിലെ കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 186 കോടി രൂപയുടെ ധനസഹായ വാഗ്ദാനവുമായി യുഎസ്. യുഎസ് ആഭ്യന്തര സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍റെ സന്ദര്‍ശനത്തിലാണ് ഈ ധാരണയുണ്ടായത്.

ന്യൂദല്‍ഹി: ഇന്ത്യയിലെ കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 186 കോടി രൂപയുടെ ധനസഹായ വാഗ്ദാനവുമായി യുഎസ്. യുഎസ് ആഭ്യന്തര സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍.െ സന്ദര്‍ശനത്തിലാണ് ഈ ധാരണയുണ്ടായത്.  

"ഇതിനകം യുഎസ് 1490 കോടി രൂപയുടെ സഹായം കോവിഡ് 19നെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയ്ക്ക് അനുവദിച്ചിരുന്നു. ഇതിന് പുറമെ 186 കോടി രൂപ കൂടി അനുവദിക്കുകയാണ്. വാക്സിന്‍ വിതരണ പ്രവര്‍ത്തങ്ങളെ സഹായിക്കാനാണ് ഈ തുക," ആന്‍റണി ബ്ലിങ്കന്‍ പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയ ആന്‍റണി ബ്ലിങ്കന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി ചേര്‍ന്നുള്ള സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.  

കോവിഡ് മഹാമാരിയുടെ ആദ്യനാളുകളില്‍ ഇന്ത്യ നല്‍കിയ സഹായങ്ങളെ നന്ദിയോടെ സ്മരിക്കുന്നതായും ആന്‍റണി ബ്ലിങ്കന്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരുടെ കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.  

അഫ്ഗാന്‍ ജനതയുടെ നേട്ടത്തിനായി ഇന്ത്യയും യുഎസും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

 

 

    comment

    LATEST NEWS


    വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


    1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


    മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


    ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


    സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


    സാങ്കേതിക സര്‍വ്വകലാശാല പ്രഖ്യാപിച്ചത് ആയിരം കോടി; സ്ഥലം വാങ്ങാന്‍ പണമില്ല

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.