×
login
ചെന്നൈ‍യില്‍ ദമ്പതികളെ കൊന്ന് ആയിരം പവന്‍ മോഷ്ടിച്ചു; നേപ്പാളിലേക്ക് കടക്കുംമുമ്പ് വീട്ടുസഹായിയായ ഡ്രൈവറും കൂട്ടുകാരനും പിടിയില്‍

അമേരിക്കയില്‍ മകളുടെ അടുത്ത് സന്ദര്‍ശനം നടത്തി മടങ്ങി ചെന്നൈയിലെത്തിയ ദമ്പതികളെ വീട്ടിലെ ഡ്രൈവറും സഹായിയും ചേര്‍ന്ന് കൊലപ്പെടുത്തി. ആയിരം പവന്‍റെ സ്വര്‍ണ്ണാഭരണങ്ങളും മോഷ്ടിച്ചു. ഏകദേശം അഞ്ചുകോടി രൂപ വിലവരും.

ചെന്നൈ:അമേരിക്കയില്‍ മകളുടെ അടുത്ത് സന്ദര്‍ശനം നടത്തി മടങ്ങി ചെന്നൈയിലെത്തിയ ദമ്പതികളെ വീട്ടിലെ ഡ്രൈവറും സഹായിയും ചേര്‍ന്ന് കൊലപ്പെടുത്തി. ആയിരം പവന്‍റെ സ്വര്‍ണ്ണാഭരണങ്ങളും മോഷ്ടിച്ചു. ഏകദേശം അഞ്ചുകോടി രൂപ വിലവരും.

60 വയസ്സുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായ ശ്രീകാന്തും ഭാര്യ 55 കാരിയായ അനുരാധയുമാണ് കൊല ചെയ്യപ്പട്ടത്. ഇവരുടെ വീട്ടില്‍ താമസിച്ച് ദീര്‍ഘകാലമായി ജോലി ചെയ്യുന്ന കൃഷ്ണനും ഇദ്ദേഹത്തിന്‍റെ കൂട്ടുകാരനായ രവിയും ചേര്‍ന്നാണ് അതിക്രൂരമായ കൊല ചെയ്തത്. കൊന്നതിന് ശേഷം ഇവരുടെയും ജഡം ചെന്നൈയ്ക്ക് പുറത്തുള്ള ഫാം ഹൗസില്‍ കുഴിച്ചിടുകയായിരുന്നു. അതിന് ശേഷം രണ്ട് പേരും സ്വര്‍ണ്ണമെടുത്ത് രക്ഷപ്പെട്ടു.

ഇതിനിടെ അച്ഛനും അമ്മയും സുരക്ഷിതമായി നാട്ടിലെത്തിയോ എന്നറിയാന്‍ മകള്‍ വിളിച്ചപ്പോള്‍ ഫോണില്‍ മറുപടി കിട്ടാത്തതിനെ തുടര്‍ന്ന് ഇവരാണ് പൊലീസില്‍ വിവരമറിയിച്ചത്.


എന്നാല്‍ പൊലീസ് കരുതലോടെയാണ് നീങ്ങിയത്. അത്യാധുനിക ട്രാക്കിങ് സംവിധാനം ഉപയോഗിച്ചാണ് ക്രിമിനലുകളെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളും നിര്‍ണ്ണായക തെളിവുകളായി. സിസിടിവി റെക്കോഡറും പ്രതികള്‍ രക്ഷപ്പെടുമ്പോള്‍ കയ്യിലെടുത്തിരുന്നെങ്കിലും പിന്നീട് പൊലീസ് ഇവരില്‍ നിന്നും പിചിച്ചെടുത്തതായി ചെന്നൈ പൊലീസിലെ സീനിയര്‍ ഉദ്യോഗസ്ഥനായ ഡോ. കണ്ണന്‍ പറഞ്ഞു.

ഇവരുടെ വീട്ടില്‍ സ്ഥിരതാമസക്കാരനായ കൃഷ്ണന്‍ ദമ്പതികളുടെ കയ്യില്‍ 40 കോടി രൂപയുണ്ടെന്ന് അറിഞ്ഞിരുന്നു. ഈയിടെ നടന്ന ഒരു റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നിന്നാണ് ദമ്പതികള്‍ക്ക് ഈ പണം ലഭിച്ചത്. ഇത് കൊള്ളയടിക്കാന്‍ കുറച്ചുനാളായി കൃഷ്ണന്‍ പദ്ധതിയിട്ടു വരികയായിരുന്നു. പിന്നീട് കൊലപാതകത്തിന് കൂട്ടാളിയായി രവിയെ കിട്ടിയത്. ഇരുവരെയും ആന്ധ്രയിലെ ഒംഗോളില്‍ നിന്നാണ് പിടികൂടിയത്. ഇരുവരും നേപ്പാളിലേക്ക് കടക്കാനുള്ള പദ്ധതിയിലായിരുന്നു.

പൊലീസ് കുഴിച്ചിട്ട ജഡ‍ങ്ങള്‍ പുറത്തെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്കയച്ചു.

  comment

  LATEST NEWS


  72 ഹൂറെയ്ന്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി; 9-11 മുതല്‍ 26-11 വരെയുള്ള ഇസ്ലാമിക തീവ്രവാദത്തിന്‍റെ ഇരുണ്ട മുഖം...


  ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


  സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം


  പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും


  ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും


  എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.