login
അമേരിക്കന്‍ സൈന്യം ഇന്ത്യയില്‍; പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തോടൊപ്പം യുദ്ധ അഭ്യാസം; ഭാരതവുമായുള്ള ബന്ധം ശക്തമാക്കി ബൈഡന്‍

അമേരിക്കന്‍ സൈന്യത്തിന്റെ പ്രത്യേക വിമാനത്തില്‍ 270 സൈനികരാണ് സൂറത്ത്ഗാര്‍ഹില്‍ യുദ്ധ പരിശീലനത്തിനായി എത്തിയത്. നാളെ പരിശീലനം 21വരെ തുടരുമെന്ന് പ്രതിരോധ വക്താവ് കേണല്‍ അമിതാഭ് ശര്‍മ വ്യക്തമാക്കി.

ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അധികാരത്തില്‍ എത്തിയതിന് ശേഷമുള്ള ഇന്ത്യ- അമേരിക്ക സംയുക്ത സൈനിക പരേഡ് പാകിസ്താന്‍ അതിര്‍ത്തിക്ക് സമീപം നടക്കും. ഇതിനായുള്ള അമേരിക്കന്‍ സൈനികര്‍ ഇന്ത്യയിലെത്തി. രാജസ്ഥാനില്‍ പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലത്താണ് സംയുക്ത സൈനിക പരീശീലനം നടക്കുക.  അമേരിക്കന്‍ സൈന്യത്തിന്റെ പ്രത്യേക വിമാനത്തില്‍ 270 സൈനികരാണ് സൂറത്ത്ഗാര്‍ഹില്‍ യുദ്ധ പരിശീലനത്തിനായി എത്തിയത്. നാളെ പരിശീലനം 21വരെ തുടരുമെന്ന് പ്രതിരോധ വക്താവ് കേണല്‍ അമിതാഭ് ശര്‍മ വ്യക്തമാക്കി.  

ജമ്മു കശ്മീരിലെ സപ്ത് ശക്തി കമാന്‍ഡിന്റെ ഭാഗമായുള്ള ഇന്ത്യന്‍ ബറ്റാലിയനാണ് അമേരിക്കന്‍ സൈന്യത്തിനൊപ്പം അഭ്യാസം നടത്തുന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനേക്കാളും ശക്തമായി ഇന്ത്യയുമായി ബൈഡന്‍ ഭരണകൂടം ബന്ധം സ്ഥാപിക്കാനൊരുങ്ങുന്നതിന്റെ ഭാഗമായാണ് അഭ്യാസം. പ്രതിരോധം അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യയുമായി കൂടുതല്‍ സഹകരണം ഉറപ്പുവരുത്തുമെന്ന് പെന്റഗണ്‍ വ്യക്തമാക്കിയിരുന്നു. 

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗുമായി യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ സംസാരിച്ചതിന് പിന്നാലെയാണ് പെന്റഗണ്‍ ഇക്കാര്യം അറിയിച്ചത്. അമേരിക്കയുടെ പ്രധാന പ്രതിരോധ പങ്കാളിയായി ഇന്ത്യയാണെന്നും പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി വ്യക്തമാക്കി.  

 

 

  comment

  LATEST NEWS


  സുനില്‍ അറോറ വിരമിച്ചു; സുശീല്‍ ചന്ദ്ര പുതിയ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍


  ഇടത് സര്‍ക്കാരിന്റെ വെള്ളക്കര വര്‍ധനവ് പ്രാബല്യത്തില്‍; ഗാര്‍ഹിക ഉപഭോക്താവിന് 1000 ലിറ്ററിന് 4 രൂപ 20 പൈസ വീതം വര്‍ധനവില്‍


  മന്‍സൂറിനെ വധിക്കുന്നതിന് മിനിറ്റുകള്‍ മുന്‍പ് സിപിഎം ഗൂണ്ടകള്‍ ഒത്തുകൂടി; കൊലപാതകം ആസൂത്രിതമെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്


  മുഖ്യമന്ത്രി വിജിലന്‍സിനെ ഉപയോഗിച്ച് തന്നോട് പകപോക്കുന്നു, തന്നെ കുടുക്കാനാവുമോയെന്ന അവസാനത്തെ ശ്രമമാണ്; മുട്ടുമടക്കില്ല, നിയമപരമായി നേരിടും


  കോവിഡ് പരിശോധനയില്‍ പുതിയ വെല്ലുവിളി; ആര്‍ടി പിസിആര്‍ ടെസ്റ്റിനേയും കബളിപ്പിച്ച് കൊറോണ വൈറസ്; രോഗലക്ഷണങ്ങളുണ്ടെങ്കിലും ഫലം നെഗറ്റീവ്


  ഒരു രൂപ പോലും കൈക്കൂലി കൊടുക്കരുത്; ഐടിയില്‍ കേരളം ചെയ്യേണ്ടത്


  ലഘുവല്ല ലേഖയുടെ ഈ സംരംഭം; ഒരു ട്രാന്‍സ്ഫോര്‍മര്‍ ഉണ്ടാക്കിയ കഥ


  ഭൂപോഷണയജ്ഞത്തില്‍ പങ്കാളികളാകാം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.